വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011

കുട്ടികളുടെ ടി. സി തയ്യരകുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ !!

വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്​വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslccns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ് മാത്​സ് ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ കിഴി വയ്കൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!