വെള്ളിയാഴ്‌ച, മേയ് 27, 2011

നിങ്ങളുടെ മൊബൈലിലും മലയാളം വായിയ്ക്കാം

മാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.


ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.

അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ആപ്ലിക്കേഷന്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണമെന്നും ഏത് ഫോണുകളില്‍ ഒക്കെ ഇതിന് കഴിയുമെന്നും ഉള്ള എല്ലാ വിവരങ്ങളും ഈ പേജിലുണ്ട്. ശ്രദ്ധയോടെ വായിച്ച് ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക


ഈ ആപ്ലക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഹിന്ദിയും എല്ലാ തെന്നിന്ത്യന്‍ ഭാഷകളും നിങ്ങളുടെ മൊബൈലില്‍ തെറ്റില്ലാതെ തെളിയും. അങ്ങനെ ഒണ്‍ഇന്ത്യ മലയാളത്തിന്റെ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് മൊബൈലില്‍ വായിയ്ക്കാം. വാര്‍ത്തയ്ക്കൊപ്പം ഒണ്‍ ഇന്ത്യ മലയാളം നല്‍കുന്ന ഫലിതവും, ആരോഗ്യ വാര്‍ത്തയും ഒക്കെ വായിയ്ക്കാം. അതായത് ഇനി ഒണ്‍ഇന്ത്യ മലയാളം വായിയ്ക്കാന്‍ ഡസ്ക് ടോപ്പിലോ ലാപ്ടോപ്പിലോ ഈ സൈറ്റ് തുറക്കണ്ട. പകരം ഇന്റര്‍നെറ്റ് സൗകര്യം ഉള്ള (ജിപിആര്‍എസ്) നിങ്ങളുടെ ഫോണ്‍ മതി. ഫോണ്‍ ബ്ലാക്ക് ബെറിയോ നോക്കിയയോ സാംസങോ സോണി എറിക്സനോ ഏതു വേണമെങ്കിലും ആയിക്കോട്ടെ. മലയാളം കാണാനാവും.

ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ? ചോദിയ്ക്കാന്‍ മടിയ്ക്കണ്ട. വിലാസം - feedback@thatsmalayalam.കോം (വാര്‍ത്ത‍: ഇന്ത്യ എവെര്യ്ടായ്- തട്സ്മലയാളം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!