വ്യാഴാഴ്‌ച, മേയ് 12, 2011

വിദ്യാലയങ്ങളിലും കോളേജുകളിലും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ബോധവത്ക്കരണ പദ്ധതി -ചെങ്ങന്നൂര്‍ താലൂക്കില്‍ !!

കേരള സംസ്ഥാന ഐ ടി മിഷന്‍, സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, സി-ഡിറ്റ്, ചെങ്ങനൂര്‍ എരമലിക്കര ശ്രീഅയ്യപ്പ കോളേജ് ​എന്നിവര്‍ സംയുക്തമായി ചെങ്ങനൂര്‍ താലൂക്കിലെ എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ബോധവത്ക്കരണ പരിപാടി നടപ്പാക്കുവാനും ചെങ്ങനൂര്‍ താലൂക്കിനെ സംസ്ഥാനത്തെ ആദ്യ 'സൈബര്‍ സാക്ഷരത-സൈബര്‍ കുറ്റകൃത്യ വിമുക്ത കാമ്പസ്' ആക്കി മാറ്റുവാനുളള പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരിക്കുന്നു . സൈബര്‍ ലോകത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സംബന്ധിച്ചും സാങ്കോതിക വിദ്യയുടെ ദുരുപയോഗത്തെ കുറിച്ചും ഭീക്ഷണികളെ സംബന്ധിച്ചും വിവിധ തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ , ഐടി നിയമം 2000/2008 എന്നിവയെ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്കിയില്‍ അവബോധം നല്‍ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനം 2010 സെപ്തംബര്‍ 4 ന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലനപരിപാടി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. സിരിജഗന്‍ നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായിഇവിടെ ക്ലിക്ക് ചെയ്തു പോകുക !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!