വ്യാഴാഴ്‌ച, മേയ് 05, 2011

ഫിസിക്സ്‌ ബ്ലോഗ്‌ !!

സുഹൃത്തുക്കളെ ,
കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് CTEP യില്‍ വച്ച് , വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടണം എന്ന സദുദ്ദേശത്തോടെ അറിവുകളുടെ പരസ്പര പങ്കുവെയ്ക്കല്‍ എന്ന ആശയം മുന്‍ നിര്‍ത്തി ആരംഭിച്ചതാണ് ഈ ബ്ലോഗ്‌ .കേവലം ക്ലസ്ടരുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുക മാത്രമല്ല ഈ ബ്ലോഗിന്റെ ഉദ്ദേശം . ക്ലസ്റര്‍ , ക്ലാസ് തലം ഇവ വേറിട്ട്‌ നില്‍ക്കാതെ രണ്ടും സമന്വയിപ്പിച്ച് കൊണ്ടുപോകുക എന്നതും ബ്ലോഗിന്റെ ലക്‌ഷ്യം ആയിരുന്നു . എന്നാല്‍ ഈ ബ്ലോഗ്‌ മുന്നോട്ടു കൊണ്ടുപോകാനോ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സഫലമാക്കുവാനോ , വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഈ പീരീക്ഷാ കാലങ്ങളില്‍ പോലും അധ്യാപകരുടെ ഇടയില്‍ നിന്നും കാര്യമായ പിന്തുണ ഒന്നും ലഭിക്കുന്നില്ല എന്നത് ഖേദകരമാണ് . ഇവിടെ ലഭിച്ച പോസ്റ്റുകളും കമന്റുകളും ഒക്കെ പുറമേ നിന്നുള്ള മാന്യ വ്യക്തികളുടെത് മാത്രമാണ് . പ്രസംഗത്തില്‍ കാണിക്കുന്ന ആര്‍ജ്ജവം പ്രവൃത്തിയില്‍ കാണിക്കാത്ത സാഹചര്യത്തില്‍ ബ്ലോഗിനെ മുമ്പോട്ട്‌ കൊണ്ടുപോകുക എന്നത് ബ്ലോഗ്‌ ടീം അംഗങ്ങളുടെ മാത്രം ചുമതലയല്ല . പരസ്പര സഹകരണം ലഭിക്കുന്നില്ലെങ്കില്‍ സ്വയമേവ ജഡീകരിക്കപ്പെടുക എന്ന അനിവാര്യമായ ദുരന്തത്തില്‍ ഈ ബ്ലോഗും എത്തിച്ചേരും
എന്ന് വ്യാസന സമേതം അറിയിക്കുന്നു . ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ തിരുമ്മുക !!!
കൂടുതല്‍ എജുകാശന്‍ ബ്ലോഗുകളെ പട്ടി അറിയാന്‍ ഇവിടെ കിഴി വച്ച് നോക്കൂ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!