വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ഫയല്‍ ഹോസ്റ്റിംഗ്‌ !!!!

File hosting study by this blog:

നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്സ്‌ ഒരു ഫയല്‍ സ്റ്റോറേജിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍...!!അതും ഗൂഗിളിന്റെ എല്ലാ സെക്യൂരിറ്റിയോടും കൂടെ.!ഇന്ന് ഗൂഗിള്‍ ഒരു സാധാരണ ഉപഭോക്താവിന്‌ 7GB യോളം സ്പേസ്‌ തരുന്നുണ്ട്‌.(സ്പേസ്‌ നിറയാറാവുമ്പോഴേക്കും അത്‌ കൂട്ടിക്കിട്ടും.പരോക്ഷത്തില്‍ അണ്‍ലിമിറ്റ്‌...!!)ഇത്‌ നമുക്ക്‌ പലവിധത്തില്‍ ഉപയോഗപ്പെടും.അതിന്‌ ഉപയോഗിക്കാവുന്ന ഒരു shell extension ആണ്‌ ജിമെയില്‍ ഡ്രൈവ്‌ (GMail Drive) ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ്‌ നിര്‍മ്മിക്കും. for more details click here

നമ്മുടെ ബ്ലോഗില്‍ നാം ചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ടല്ലോ.ചിത്രങ്ങള്‍ക്കുവേണ്ടിമാത്രമുള്ള ബ്ലോഗുകളും ഉണ്ട്‌.നാം ബ്ലോഗറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിളിന്റെ തന്നെ Picasa Web Album ത്തിലാണ്‌ സ്റ്റോര്‍ ചെയ്യുന്നത്‌.Picasa Web Album ത്തിലേക്ക്‌ നിങ്ങളുടെ ഗൂഗിള്‍ യൂസര്‍ നെയിം ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ ഇതുവരെ ബ്ലോഗില്‍ ഉപയോഗിച്ച ചിത്രങ്ങളെല്ലാം ആല്‍ബങ്ങളായി കാണുന്നതാണ്‌.സാധാരണ 1GB യാണ്‌ അവിടെ നമുക്ക്‌ ലഭിക്കുന്ന space.
കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ 20 ഡോളറിന്‌ 10GB അവര്‍ നമുക്ക്‌ നല്‍കും.ഇതു നോക്കൂ...ഇപ്പോള്‍ നിങ്ങള്‍ ഗൂഗിളില്‍നിന്ന് എത്ര space ഉപയോഗിക്കുന്നു എന്നറിയാന്‍ ഇതാ ഇവിടെ നോക്കൂ..

ചില സൈറ്റുകള്‍ നമ്മുടെ ചിത്രങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും അവര്‍ തരുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ബ്ലോഗിലോ വെബ്ബ്‌സൈറ്റിലോ അല്ലങ്കില്‍ ചാറ്റിംഗിലോ ചിത്രങ്ങള്‍ പങ്കുവെക്കാനും അനുവധിക്കുന്നുണ്ട്‌. Photobucket അവയില്‍ പ്രമുഖരാണ്‌.ആ സൈറ്റിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രത്തിന്‌ അവര്‍ ഒരു ലിങ്ക്‌ തരും അത്‌ നമുക്ക്‌ ബ്ലോഗില്‍ ഉപയോഗിക്കാം. ഉദാ: ഒരു കമന്റിന്‌ മറുപടി എഴുതുമ്പോള്‍ കമന്റിനൊപ്പം ഒരു ചിത്രവും ഉള്‍പ്പേടുത്തണമെങ്കില്‍ ഈ ലിങ്ക്‌ ഉപയോഗിക്കാം
ഇതാ അത്തരത്തിലുള്ള ചില സൈറ്റുകള്‍.  for more details go this blog

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!