ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

250 രൂപയ്ക്ക് 'വെബ്‌സൈറ്റ്' !!!

ചെറിയൊരു വെബ്‌സൈറ്റോ ബ്ലോഗോ വേണ്ടവര്‍ അതിനുവേണ്ടി പതിനായിരങ്ങള്‍ മുടക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ ചില ചെപ്പടി വിദ്യകളിലൂടെ നിങ്ങള്‍ക്കു തന്നെ ഇതുണ്ടാക്കാവുന്നതേയുള്ളൂ. സ്വന്തമായി ഒരു ഡൊമെയ്ന്‍ വേണമെങ്കില്‍ അതിനുവേണ്ട പണം മുടക്കണമെന്നു മാത്രം. ഉദാഹരണത്തിന് .in വെച്ചാണ് നിങ്ങള്‍ സൈറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുവേണ്ടി മുടക്കേണ്ടത് പരമാവധി 250 രൂപ മാത്രമാണ്. ഇനി ഫ്രീ ഡൊമെയ്ന്‍ വേണമെങ്കില്‍ co.cc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ.

വാങ്ങിയ ഡൊമെയ്‌നിന്റെ ഡിഎന്‍എസ് എഡിറ്റ് ചെയ്യേണ്ടതുണ്ട്. വാങ്ങിയ ഡൊമെയ്ന്‍ പോയിന്റ് ചെയ്തിരിക്കുന്നത് പാര്‍ക്കിങ് പേജിലേക്കാണെങ്കില്‍ അതിനെ ഡിഫാള്‍ട്ട് വാല്യുവിലേക്ക് മാറ്റണം. അതിനുശേഷം ഡിഎന്‍എസില്‍ സിനെയിമിലാണ് മാറ്റം വരുത്തേണ്ടത്. നല്‍കേണ്ട വാല്യു: ghs.google.com. അത് www വച്ചും അല്ലാതെയും നല്‍കണം.

ഗൂഗിളിന്റെ ബ്ലോഗ് സ്‌പോട്ട് എല്ലാവര്‍ക്കുമറിയാവുന്ന സംവിധാനമാണല്ലോ? അതില്‍ നിങ്ങള്‍ക്കുവേണ്ട പേരില്‍ ഒരു ബ്ലോഗുണ്ടാക്കണം. ഈ ബ്ലോഗിലെ സെറ്റിങ്‌സിലെ പബ്ലിഷിങ് വിഭാഗത്തിലായി ബ്ലോഗ് അഡ്രസ് കൊടുക്കാനുള്ള ഓപ്ഷനുണ്ട്. ഇവിടെ www വച്ചും അല്ലാതെയും അഡ്രസ് അടിച്ചുകൊടുത്ത് സേവ് ചെയ്യണം. ഇതിനുശേഷം പരമാവധി മൂന്നു മണിക്കൂര്‍ കാത്തിരിക്കണം. അഡ്രസ് ബാറില്‍ നിങ്ങളുടെ ഡൊമെയ്ന്‍ നെയിം അടിച്ചു കൊടുത്താല്‍ നേരിട്ട് ബ്ലോഗിലേക്ക് വരും.

ബ്ലോഗ്‌സ്‌പോട്ട് എന്ന രണ്ടാം പേര് ഉപയോഗിക്കേണ്ടി വരില്ല. kerala.blogspot.com ആണ് നിങ്ങളുടെ ബ്ലോഗ് എങ്കില്‍ ഡൊമെയ്ന്‍ സെറ്റിങ്‌സ് മാറ്റുന്നതിലൂടെ അത് kerala.com ആയി മാറും. ഇതിനുശേഷം എച്ച്ടിഎംഎല്‍ കോഡുകളില്‍ വേണ്ട മാറ്റം വരുത്തിയാല്‍ നാവ്ബാറിലുള്ള ബ്ലോഗ്‌സ്‌പോട്ട് ലോഗോയും ലോഗിന്‍ ബാറും മാറ്റാന്‍ സാധിക്കും. കൂടാതെ സാധാരണ സൈറ്റ് പോലെ ആവശ്യമായ ലിങ്കുകളോ, സ്‌ക്രോളിങ് ന്യൂസുകളോ നല്‍കാന്‍ എച്ച്ടിഎംഎല്‍ എഡിറ്റിങിലൂടെ സാധിക്കും. നിങ്ങളുടെ കമ്പനിയെ കുറിച്ചോ ഉല്‍പ്പന്നങ്ങളെ കുറിച്ചോ എന്തുവേണമെങ്കിലും പ്രസിദ്ധീകരിക്കാം. ബ്ലോഗാണെന്ന് ആരും പറയില്ല.

ഡൊമെയ്ന്‍ ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ വരുന്ന ചെലവ് മാത്രം നല്‍കിയാല്‍ മതി. അത് ഓരോ ഡൊമെയ്‌നും വ്യത്യാസപ്പെട്ടിരിക്കും. കോം ഡൊമെയ്‌നാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും അടുത്ത വര്‍ഷം പുതുക്കാനും 500 രൂപയാണ് ചാര്‍ജ്( ഈ ചാര്‍ജുകള്‍ ഓരോ കമ്പനിക്കനുസരിച്ച് മാറ്റമുണ്ടാവും)
(courtesy: www.thatsmalayalam.oneindia.in)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!