വ്യാഴാഴ്‌ച, നവംബർ 17, 2011

മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് 1000 രൂപ പിഴ !!!

കടുത്തുരുത്തി: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് പോലിസ് 1000 രൂപ പിഴ അടപ്പിച്ചു.കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പടിയത്ത് ബസ്സിന്റെ ഡ്രൈവര്‍ കോട്ടയം മേലേടം പുള്ളിയില്‍ വീട്ടില്‍ തോമസ് ചെറിയാന്‍ (35)നാണ് കടുത്തുരുത്തി എസ്.ഐ തോമസ് എബ്രാഹം പിഴ ചുമത്തിയത്.


കടുത്തുരുത്തി ടൗണില്‍ വാഹന പരിശോധനയ്ക്കിടെ  മുട്ടുചിറയ്ക്കു സമീപം വച്ച് ഡ്രൈവര്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്നത് എസ്.ഐ കാണുകയും ബസ്സിനെ പിന്തുടര്‍ന്ന് ടൗണില്‍ വച്ച് ബസ് തടഞ്ഞു ഡ്രൈവറെ പിടികൂടി പിഴ അടപ്പിക്കുകയുമായിരുന്നു.

നിറയെ യാത്രക്കാരുമായി വരുമ്പോഴാണ് ഡ്രൈവര്‍ ഒരു കൈയില്‍ ഫോണും മറു കൈയില്‍ സ്റ്റിയറിങുമായി യാത്രക്കാരുടെ ജീവന് വില കല്‍പ്പിക്കാതെ സല്ലാപം നടത്തിയത്. നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി ബസ് നിര്‍ത്തി ആളെ കയറ്റിയിറക്കിയതിന് കോട്ടയം-ഇലഞ്ഞി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എം.ആര്‍ ബസ്സിന്റെ ഡ്രൈവര്‍ക്കും പോലിസ് പിഴ ചുമത്തി. 500 രൂപയാണ് ഡ്രൈവര്‍ സുഗതനില്‍ നിന്നു പോലിസ് പിഴ ചുമത്തിയത്.
(courtesy:gulfmalayaly.com)


Earn upto Rs. 9,000 pm checking Emails. Join now!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!