വെള്ളിയാഴ്‌ച, നവംബർ 11, 2011

പ്രവാസി ഗ്ലോബല്‍ മീറ്റ് ഡിസംബര്‍ 29, 30 തീയതികളില്‍ !!!

തിരുവനന്തപുരം: പ്രവാസികളുടെയും വിദേശത്തുനിന്നും തിരിച്ചെത്തിയ മലയാളികളുടേയും സംഗമമായ എന്‍.ആര്‍.കെ. ഗ്ലോബല്‍ മീറ്റ് ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. വിദേശ മലയാളി സംഘടനാ പ്രതിനിധികള്‍ , പ്രമുഖ വിദേശ മലയാളി സംരംഭകര്‍, വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍, അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് മീറ്റെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മീറ്റിന്റെ ലോഗോയും വെബ്‌സൈറ്റും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. എമര്‍ജിംഗ് കേരള- 2012  ന്റെ മുന്നോടിയായിട്ടാണ് ഈ പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.globalnrkmeet2011.norkaroots.net  എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുതാണ്. 
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!