ചൊവ്വാഴ്ച, നവംബർ 29, 2011

മൈക്രോമാക്‌സില്‍ നിന്നും എ85 ഗസ്ചര്‍ കണ്‍ട്രോള്‍ ഫോണ്‍ !!!

മൈക്രോമാക്‌സിന്റെ സ്മാര്‍ട്‌ഫോണ്‍ നിരയിലേക്ക് പുതിയൊരു ഫോണ്‍ കൂടി. എ85 സൂപ്പര്‍ഫോണ്‍ എന്ന ഈ ഫോണിന്റെ പ്രധാന സവിശേഷത ഗസ്ചര്‍ കണ്‍ട്രോള്‍ സൗകര്യം ഉള്‍പ്പെടുന്നു എന്നതാണ്. ഈ ആന്‍ഡ്രോയിഡ് ഫോണില്‍ എന്‍വിഡിയയുടെ 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറായ ടെഗ്ര 2വാണുള്‍പ്പെടുന്നത്.
3.8 ഇഞ്ച് ടച്ച്‌സ്‌ക്രീനോടെ എത്തുന്ന സൂപ്പര്‍ഫോമിന്റെ സ്‌ക്രീന്‍ ഗ്ലാസ് മികച്ച ഗോറില്ല ഗ്ലാസാണ്. അതിനാല്‍ പോറലുകളെ ഇത് പ്രതിരോധിക്കും.
ഉപഭോക്താവ് കൈകള്‍ കൊണ്ട് കാണിക്കുന്ന അടയാളങ്ങളെ തിരിച്ചറിഞ്ഞ് ഫോണ്‍ കോള്‍ എടുക്കാനും കട്ട് ചെയ്യാനും, കോണ്ടാക്റ്റ്, ഗാലറി, മ്യൂസിക് പ്ലെയര്‍, കലണ്ടര്‍, ഇമെയില്‍ എന്നിവയിലേക്ക് നാവിഗേറ്റ് ചെയ്യാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത്. 5 മെഗാപിക്‌സല്‍ ക്യാമറയ്‌ക്കൊപ്പം മുമ്പില്‍ 0.3 മെഗാപിക്‌സലിന്റെ ഒരു ക്യാമറകൂടി ഇതിനുണ്ട്.
ആന്‍ഡ്രോയിഡ് 4 വേര്‍ഷനില്‍ എത്തിനില്‍ക്കുമ്പോഴും പഴയ വേര്‍ഷനായ 2.2 അഥവാ ഫ്രോയോയാണ് എ85ല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിരാശപ്പെടേണ്ട, ഇത് ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തെടുക്കാനും സാധിക്കും.
ജിപിഎസ്, വൈഫൈ ഉള്‍പ്പടെയുള്ള കണക്റ്റിവിറ്റികളോടെയെത്തുന്ന ഫോണില്‍ കമ്പനി ചില ആപ്ലിക്കേഷനുകള്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് വില്പനക്കെത്തിക്കുന്നത്. നെറ്റ്ക്വിന്‍ ആന്റിവൈറസ്, നെറ്റ്ക്വിന്‍ മൊബൈല്‍ഗാര്‍ഡ് എന്നിവ ഇതില്‍ ചിലതാണ്. ഇന്‍ബില്‍റ്റ് മെമ്മറി 8ജിബിയാണെങ്കിലും മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ അത് 32 ജിബി വരെ ഉയര്‍ത്താം. 19,900 രൂപയ്ക്കാണ് മൈക്രോമാക്‌സ് എ85 സൂപ്പര്‍ഫോണ്‍ വിപണിയില്‍ ലഭിക്കുന്നത്.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!