ബുധനാഴ്‌ച, നവംബർ 30, 2011

കേരളത്തില്‍ ലൈംഗിക തൊഴില്‍ കൂടുന്നു !!!

ലൈംഗിക ആരോഗ്യത്തിലെ പങ്കാളിത്തം എന്ന അഞ്ചുവര്‍ഷം നീണ്ട പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനം ഈ വര്‍ഷം പൂര്‍ത്തിയാവും. അന്താരാഷ്ട്ര ഏജന്‍സിയായ ടിഎന്‍എസ് മോഡിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കോള്‍ ഗേള്‍ സമ്പ്രദായം സാധാരണമായി തീര്‍ന്നിരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളും വീട്ടമ്മമാരുമാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

Sex_workers ലോഡ്ജുകളും വീടുകളും തെരുവുകളും കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴില്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തില്‍ വേശ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗിക വ്യാപാരമില്ല. - സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രോഗ്രാം ഓഫീസറായ ജോ ജോസഫ് പറയുന്നു.

ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗിക തൊഴിലാളികളുള്ളത് തിരുവനന്തപുരത്താണ്-649 പേര്‍. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്- 604. മലപ്പുറത്താണ് ഏറ്റവും കുറവ് ലൈംഗിക തൊഴിലാളികളുള്ളത്- 162.

Sex_workers ഇടുക്കി-580, കോഴിക്കോട്- 514, കൊല്ലം-446, പത്തനംതിട്ട-443, തൃശൂര്‍-393, വയനാട്-359, കോട്ടയം-353, ആലപ്പുഴ-297, പാലക്കാട്- 295, കണ്ണൂര്‍-226, കാസര്‍കോട്-224 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ലൈംഗിക തൊഴിലാളികളുടെ എണ്ണം.

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ശരാശരി പ്രായം 32 ആണ്. സ്ത്രീകളില്‍ 37 ശതമാനവും അവിവാഹിതരാണ്. 29 ശതമാനം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരും 19 ശതമാനം വിവാഹബന്ധം വേര്‍പ്പെടുത്തിയവരുമാണ്. 
(courtesy:one india)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!