വെള്ളിയാഴ്‌ച, നവംബർ 11, 2011

ചെറുകിടഇടത്തരം കമ്പനികള്‍ക്ക് സൗജന്യമായി വെബ്‌സൈറ്റ് നിര്‍മ്മിക്കാം !!!

ഇന്ത്യയിലെ ചെറുകിടഇടത്തരം ബിസിനസുകള്‍ക്ക് (സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് - എസ്എംഇഎസ്) സ്വന്തമായി ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഗൂഗിള്‍ ഒരു പുതിയ പ്രോഗ്രാമിന് തുടക്കമിട്ടു. 'ഇന്ത്യ ഗെറ്റ് യുവര്‍ ബിസിനസ് ഓണ്‍ലൈന്‍ പ്രോഗ്രാം' എന്നാണിതിന്റെ പേര്. എസ്എംഇകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരാനും അതുവഴി അവരുടെ ബിസിനസ് വികസിപ്പിക്കാനുമാണ് ഗൂഗിള്‍ വെബ്‌സൈറ്റ്, ഡൊമൈന്‍ നെയിം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നത്. അതിവേഗത്തിലും എളുപ്പത്തിലും വെബ്‌സൈറ്റ് ലഭ്യമാക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ഗൂഗിള്‍. ഓണ്‍ലൈനിലേക്ക് എത്തിപ്പെടാനുള്ള കടമ്പകളെ ഇത് ഇല്ലാതാക്കുന്നു. വെറും 15 മിനുട്ട് കൊണ്ട് പുതിയ വെബ്‌സൈറ്റിനെ ഓണ്‍ലൈനില്‍ എത്തിക്കും. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 5 ലക്ഷം എസ്എംഇ ബിസിനസുകളെ ഈ പ്രോഗ്രാമിന് കീഴില്‍ കൊണ്ടുവരികയാണ് ഗൂഗിളിന്റെ ലക്ഷ്യം. എസ്എംഇകള്‍ക്ക് www.indiagetonline.in എന്ന വെബ്‌സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. പാന്‍ നമ്പര്‍ അല്ലെങ്കില്‍ ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട് നമ്പര്‍ (ടാന്‍) അല്ലെങ്കില്‍ കോര്‍പറേറ്റ് ഐഡന്റിറ്റി നമ്പര്‍ (സിഐഎന്‍) എന്നിവ ഏതെങ്കിലും ഇവിടെ സമര്‍പ്പിക്കണം. ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമേ ഇതിന്റെ ഗുണഭോക്താക്കളാകാനുള്ള അവസരം ഉള്ളൂ. ഹോസ്റ്റ് ഗേറ്ററാണ് വെബ്‌ഹോസ്റ്റിംഗ് നിര്‍വ്വഹിക്കുക. ഡോട്ട് ഇന്‍ ഡൊമൈനിലുള്ള കസ്റ്റമൈസ് ചെയ്ത വെബ്‌ഐഡികള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ വെബ്‌സൈറ്റ് തുടര്‍ന്ന് കൊണ്ടുപോകണമെങ്കില്‍ ചെറിയൊരു ഫീസ് ഹോസ്റ്റ്‌ഗ്രേറ്ററിന് നല്‍കണം. വെബ്‌സൈറ്റ് വേണ്ടെന്ന് തോന്നുമ്പോള്‍ അത് കാന്‍സല്‍ ചെയ്യാനും സാധിക്കും. ''നിലവില്‍ 80 ലക്ഷത്തോളം എസ്എംഇകള്‍ രാജ്യത്തുണ്ടെങ്കിലും അവയില്‍ വെറും 5 ശതമാനത്തിന് മാത്രമേ സ്വന്തമായി വെബ്‌സൈറ്റ് ഉള്ളൂ. ചെലവേറിയതും സമയനഷ്ടമുണ്ടാക്കുന്നതുമായതിനാല്‍ പലരും വെബ്‌സൈറ്റ് സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ''ഗൂഗിള്‍ ഇന്ത്യയുടെ സെയില്‍ ആന്റ് ഓപറേഷന്‍സ് വിഭാഗം എംഡിയും വൈസ് പ്രസിഡന്റുമായ രാജന്‍ ആനന്ദന്‍ പറഞ്ഞു. ഫോട്ടോസ്, ലോഗോസ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജിത പ്രവര്‍ത്തനം, പേര്‍സണലൈസ്ഡ് ഇമെയില്‍ ഐഡി ലഭ്യമാക്കുന്ന സൗജന്യ ഗൂഗിള്‍ ആപ്ലിക്കേഷന്‍ അക്കൗണ്ട് എന്നിവയും ഈ പ്രോഗ്രാമിലൂടെ എസ്എംഇകള്‍ക്ക് നേടാം. ഓണ്‍ലൈന്‍ പരസ്യത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അവയെക്കുറിച്ചുള്ള ടിപ്‌സ് ഗൂഗിള്‍ സൗജന്യമായി നല്‍കും. ഒപ്പം ഗൂഗിള്‍ ആഡ്‌വേഡ്‌സില്‍ നിന്ന് 2500 രൂപ മൂല്യമുള്ള പരസ്യട്രയലുകളും സൗജന്യമായി ലഭിക്കും. ഗൂഗിളിന്റെ ഈ പദ്ധതിയ്ക്ക് ഫെഡറേഷന്‍ ഓഫ് മൈക്രോ, സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസി (എഫ്‌ഐഎസ്എംഇ)ന്റെ പിന്തുണയുണ്ട്. 
(courtesy:www.gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!