ബുധനാഴ്‌ച, നവംബർ 02, 2011

ഫ്രണ്ട്‌ഷിപ്പ്‌ ഡയറക്‌ടറിയുടെ മറവില്‍ തട്ടിപ്പും !!!

ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ദൂഷ്യവശമായ സെക്‌സ്‌ ടൂറിസത്തിന്‌ കേരളത്തിലെ നല്ല ശതമാനം യുവാക്കള്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്‌. സ്‌നേഹ സൗഹൃദങ്ങള്‍ യാഥാസ്ഥിതിക സമൂഹം വിലക്കുന്നിടത്തു നിന്നാണ്‌ പരിധികള്‍ വിട്ടൊഴിഞ്ഞ്‌ യുവാക്കള്‍ ഉല്ലസിക്കുവാന്‍ ആഗ്രഹിക്കുന്നത്‌. തകര്‍ന്ന കുടുംബബന്ധങ്ങളില്‍ നിന്നും പരസ്‌പരാകര്‍ ഷണത്തിനും അംഗീകാരത്തിനും വേണ്ടി ദാഹിക്കുന്ന യുവതീയുവാക്കള്‍ ഫ്രണ്ട്‌ഷിപ്പ്‌ ഡയറക്‌ടറിയിലും അതുവഴിയുള്ള പരിചയപ്പെടലിലൂടെ വളരുന്ന സ്‌നേഹസൗഹൃദത്തിലുമെത്തുന്നത്‌. സൗഹൃദം മുറുകുന്നതോടെ കൂടിക്കാഴ്‌ചകളും അതിലൂടെ അവിശുദ്ധ ബന്ധങ്ങളുമുണ്ടാകുന്നു.
1970-കളില്‍ കേരളത്തില്‍ പച്ചപിടിച്ചു തുടങ്ങിയ തൂലികാസൗഹൃദം പൊതുവില്‍ നമ്മുടെ സമൂഹത്തിന്‌ സ്വീകാര്യമായ ആശയമായിരുന്നു. അന്യതാബോധവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പേറിയിരുന്ന കേരളീയ സമൂഹം ഒരല്‌പം സ്‌നേഹത്തിനു വേണ്ടി ദാഹിച്ചപ്പോള്‍ പിറന്നുവീണ ഈ ആശയത്തെ ധാരാളം യുവാക്കള്‍ സ്വീകരിച്ചു. പൊതുവില്‍ സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരായിരുന്നു ഈ തൂലീകാ സൗഹൃദങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നിരുന്നത്‌. ആദ്യമൊക്കെ ലിറ്റില്‍ മാഗസിനുകളില്‍ പ്രത്യക്ഷമായ തൂലികാസൗഹൃദ പരസ്യങ്ങള്‍ പിന്നീട്‌ മുഖ്യധാരാ പത്രങ്ങളില്‍ ഇടം പിടിക്കുകയും അതിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ മേല്‍വിലാസങ്ങള്‍ ഉപയോഗപ്പെട്ടു വരികയും ചെയ്‌തതോടെ പരസ്യക്കാര്‍ ത ട്ടിപ്പു രീതികളിലേക്കു വഴിമാറി.
തിരുവനന്തപുരത്തു നിന്നു പ്രസിദ്ധപ്പെടുത്തുന്ന ഒരു അശ്ലീലമാസികയുടെ പുറം പേജുകളാണ്‌ തട്ടിപ്പ്‌ പരസ്യത്തിനായി ഒരു കൂട്ടര്‍ പ്രയോജനപ്പെടുത്തുന്നത്‌. സൗഹൃദവും കൂടിക്കാഴ്‌ചയും ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ സുഹൃത്തുക്കളെ തേടുന്നു. ഡയറക്‌ടറി വാങ്ങുന്നവര്‍ക്ക്‌ പത്തു സ്‌ത്രീകളുടെ ഫോണ്‍ നമ്പര്‍ സൗജന്യമായി കിട്ടുന്നു എന്നും നിങ്ങളുടെ അഡ്രസ്സ്‌ എസ്‌.എം.എസ്‌. ചെയ്‌തയക്കുവാനും ആവശ്യപ്പെട്ടുകൊണ്ട്‌ ചെയ്യുന്ന ഈ പരസ്യത്തിന്‌ ഒട്ടേറെ യുവാക്കളെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു. for more details can read click here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!