ചൊവ്വാഴ്ച, നവംബർ 01, 2011

ജിമെയില്‍ പുതിയ രൂപത്തില്‍ വരുന്നു !!!

ചെറിയ തരത്തിലുള്ള മാറ്റങ്ങളുമായി പലതവണയായി എത്തുന്ന ജിമെയില്‍ ആകെ മൊത്തം രൂപമാറ്റത്തിനൊരുങ്ങുന്നു. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യം ഗൂഗിളിലെ ഒരു ജീവനക്കാരന്‍ യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നാണ് കമ്പനിയുടെ പുതിയ ജിമെയിലിനെക്കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് ഈ വീഡിയോദൃശ്യത്തിന്റെ ആധികാരികത കമ്പനി സമ്മതിക്കുകയായിരുന്നു.  ജിമെയിലിന്റെ യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍ ജാസണ്‍ കോണ്‍വെല്‍ ആണ് ഡിസൈനുകളുടെ വീഡിയോ ദൃശ്യം യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. 
പുതിയ രൂപത്തിലേക്ക് ജിമെയിലിനെ മാറ്റാനുള്ള കഠിനപ്രയത്‌നത്തിലാണ് കമ്പനിയെന്ന് കോണ്‍വെല്‍ വീഡിയോയില്‍ പറയുന്നു.
ഏത് വിന്‍ഡോ സൈസിലും ജിമെയില്‍ പേജ് ചെറുതാക്കാനും വലുതാക്കാനുമുള്ള സൗകര്യം, ലേബല്‍, ചാറ്റ് ലിസ്റ്റ് എന്നിവയുടെ വലുപ്പം മൗസ് ഡ്രാഗിംഗിലൂടെ ക്രമീകരിക്കാനുള്ള സൗകര്യം, എന്നിവ ഇതില്‍ വ്യക്തമായും കാണിക്കുന്നുണ്ട്. ഗൂഗിള്‍+ലെ ആശയവിനിമയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വ്വീസിലോ കാണുന്നതുപോലെ ഇമെയിലുകളെ (ഇമെയില്‍ ത്രഡ്) കാണാനും ഇതില്‍ സാധിക്കുന്നു. മെയില്‍ അയച്ചവരുടെ പ്രൊഫൈല്‍ ചിത്രവും ഈ ഇമെയില്‍ ത്രഡിന് സമീപത്തായി കാണാം. ഹൈ റെസലൂഷനിലുള്ളതും വ്യത്യസ്തവുമായ പുതിയ തീമുകളും ജിമെയിലിന്റെ ഈ വീഡിയോയില്‍ കാണാവുന്നതാണ്.
സെര്‍ച്ചിംഗിലും മാറ്റങ്ങള്‍ കാണുന്നുണ്ട്. ജിമെയിലിന്റെ രൂപമാറ്റത്തെക്കുറിച്ച് ഗൂഗിള്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇത് എപ്പോള്‍ ഉപഭോക്താക്കളുടെ ജിമെയില്‍ അക്കൗണ്ടുകളിലെത്തും എന്ന് വ്യക്തമല്ല. മാത്രമല്ല, കൂടുതല്‍ സവിശേഷതകളും ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും വരുംമാസങ്ങളിലായി ഈ പുതിയ ജിമെയില്‍ മുഖത്തെ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!