വ്യാഴാഴ്‌ച, നവംബർ 03, 2011

പുതിയ ജിമെയിലിനെ കുറിച്ച് എട്ടുകാര്യങ്ങള്‍ !!!

ജിമെയിലില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമായ ഈ മാറ്റങ്ങള്‍ എന്തൊക്കെയാണ്. പുതിയ ജിമെയിലിലെ എട്ടു ുതിയ കാര്യങ്ങളെ പരിചയപ്പെടുത്തുന്നു.
1 വലിപ്പം ക്രമീകരിക്കാനുള്ള സൗകര്യം.
മെയില്‍ സെറ്റിങ്‌സ് ഐക്കണ്‍ ഒരു ബോക്‌സിനുള്ളിലായിരിക്കും. ആ ബോക്‌സില്‍ സിംഗിള്‍ ക്ലിക്ക് നടത്തുമ്പോള്‍ വലിപ്പം ക്രമീകരിക്കാനുള്ള വിന്‍ഡോ തുറന്നു വരും. ഇതില്‍ നിന്ന് കംഫര്‍ട്ടബിള്‍, കോസി, കോംപാക്ട് എന്നീ മൂന്ന് ഓപ്ഷനുകളിലൊന്ന് സ്വീകരിക്കാനാവും.
2 വൃത്തിയാക്കി വെയ്ക്കാനുള്ള സൗകര്യം.
ഇതിനു പ്രത്യേക സെറ്റിങ്‌സ് ഒന്നു മാറ്റേണ്ട കാര്യമില്ല. വായിക്കാത്ത മെസ്സേജുകളെയും വായിച്ച മെസ്സെജുകളെയും അറ്റാച്ച്ഡ് മെസ്സേജുകളെയും ഇന്‍ബോക്‌സില്‍ നിന്നു തന്നെ വേര്‍തിരിച്ചുകാണാം.
3 ചാറ്റും ലേബലും അഡ്ജസ്റ്റ് ചെയ്യാം
ലേബലുകള്‍ എത്ര വലിപ്പത്തില്‍ വേണം, അവ ഇന്‍ബോക്‌സിനു മുകളില്‍ വേണോ, അതോ താഴയോ. ചാറ്റ് എവിടെവേണം. എല്ലാം ഇനി നിങ്ങളുടെ ഇഷ്ടം.
4 വിന്‍ഡോയുടെ വലിപ്പം
വിന്‍ഡോ ഏത് സൈസില്‍ ക്രമീകരിച്ചാലും ജിമെയില്‍ ഇന്‍ബോക്‌സ് ഇനി ആ വലിപ്പത്തില്‍ ഒതുങ്ങും.
5 എച്ച് ഡി തീം
ഇന്‍ബോക്‌സിലെ വ്യത്യസ്ത ഇമേജുകളുപയോഗിച്ച് ഭംഗിയാക്കാനുള്ള സൗകര്യം നേരത്തെയുണ്ട്. പക്ഷേ, പുതിയ രൂപത്തില്‍ എച്ച്ഡി സൗകര്യങ്ങളോടെയാണ് ജിമെയിലിന്റെ വരവ്. മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങളെ ഉപയോഗിക്കാന്‍ സാധിക്കും.
6 മെയിലുകളില്‍ മാറ്റം
ഏറ്റവും വലിയ മാറ്റം എന്നു വിശേഷിപ്പിക്കാവുന്നത് ഇമെയില്‍ തുറക്കുമ്പോഴാണ്. ബസ്സിനു സമാനമായ ഒരു സംഭാഷണം പോലെ ഇമെയിലുകള്‍ കാണുമെന്നതാണ് പ്രത്യേകത. മറുപടിയും മറുപടിയുടെ മറുപടിയും എല്ലാം ഒന്നിനു മുകളില്‍ ഒന്നായി വന്നുനില്‍ക്കും.
7 പ്രൊഫൈല്‍ ഫോട്ടോ
ഗൂഗിള്‍ പ്രൊഫൈല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഈയിടെ വരുത്തിയ മാറ്റങ്ങള്‍ ജിമെയില്‍ അതേ പോലെ കോപ്പി ചെയ്തിട്ടുണ്ട്. ഏത് വലിപ്പത്തിലുള്ള ഫോട്ടോയും അപ്‌ലോഡ് ചെയ്ത് എഡിറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്.
8 സെര്‍ച്ച് ഫില്‍റ്റര്‍
സെര്‍ച്ച് ഫലം കൂടുതല്‍ കൃത്യതയാര്‍ന്നതായി മാറിയിട്ടുണ്ട്. ഏതെങ്കിലും ഒരു വാക്ക് സെര്‍ച്ച് ചെയ്യുമ്പോള്‍ കൂടുതല്‍ റിസല്‍റ്റ് വരുന്നത് പലപ്പോഴും നിങ്ങളെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ടാവും. ഇതിനു ഒരു പരിഹാരമാണ് പുതിയ സെര്‍ച്ചിങ് സംവിധാനം. സെര്‍ച്ച് എന്‍ജിനുമായി ബന്ധപ്പെട്ട കസ്റ്റമൈസേഷനും ജിമെയിലിലൂടെ സാധ്യമാണ്.
(courtesys: http://malayalam.oneindia.in/news/world)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!