ബുധനാഴ്‌ച, നവംബർ 30, 2011

ഫ്രീ എസ്എംഎസ് സര്‍വിസുകള്‍ ശരിയ്ക്കും No ഫ്രീ

ഫ്രീ എസ്എംഎസ് സര്‍വിസുകള്‍ ശരിയ്ക്കും ഫ്രീ അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ? ഫ്രീ എസ്എംഎസ് സൈറ്റുകളിലൂടെ എസ്എംഎസ് അയയ്ക്കുമ്പോള്‍ സാധാരണ മൊബൈല്‍ എസ്എംഎസുകളേക്കാള്‍ കൂടിയ തുക നിങ്ങള്‍ക്കു ചെലവാകുന്നുണ്ടെന്ന് പറഞ്ഞാലോ?

'ഇന്റര്‍നെറ്റ് ലോകത്ത് സൗജന്യമായി ഒന്നുമില്ല'. ഈ വാക്യം എപ്പോഴും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. തീര്‍ച്ചയായും സൗജന്യ എസ്എംഎസ് അയയ്ക്കാന്‍ നിങ്ങള്‍ക്ക് സൗകര്യമൊരുക്കി തരുന്ന കമ്പനി ചാരിറ്റി പ്രവര്‍ത്തനമൊന്നുമല്ല നടത്തുന്നത്. നിങ്ങള്‍ അയയ്ക്കുന്ന ഓരോ എസ്എംഎസിനു താഴെയും ഒരു പരസ്യവാചകം ഉണ്ടാവും. ഈ പരസ്യമാണ് കമ്പനിയുടെ വരുമാനം. കൂടാതെ വെറുതെ കിട്ടുന്നതുകൊണ്ടു തന്നെ നിങ്ങള്‍ പരമാവധി എസ്എംഎസ് അയയ്ക്കും. ഓരോ സന്ദേശത്തിലെയും നമ്പറുകളും എസ്എംഎസ് കമ്പനിയുടെ ഡാറ്റാ ബേസ് ശേഖരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ ഈ നമ്പറുകള്‍ ലക്ഷങ്ങളും കോടികളും വാങ്ങി മറ്റു പ്രമോഷന്‍ കമ്പനികള്‍ക്ക് കൈമാറും. നിങ്ങളെ തേടി അത്രയും എസ്എംഎസും കോളുകളും വരും.

മറ്റൊരൂ രീതിയില്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും മെസ്സേജ് അയയ്ക്കുന്ന ആളുടെ മൊബൈല്‍ നമ്പറും ഫ്രീ എസ്എംഎസ് കമ്പനിക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും നിങ്ങള്‍ 50 പൈസ ലാഭിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ വലിയ നഷ്ടമാണ്. ആവശ്യമില്ലാത്ത കോളുകളും എസ്എംഎസ്സുകളും വഴി നിങ്ങള്‍ക്കു നഷ്ടമാവുന്നത്. തീര്‍ച്ചയായും ഫ്രീ എസ്എംഎസ് അയയ്ക്കണമെങ്കില്‍ ഇന്റര്‍നെറ്റ് വേണം. മൊബൈലില്‍ നിന്ന് ഫ്രീ എസ് എം എസ് അയയ്ക്കാന്‍ ശ്രമിക്കുന്നവന് എന്ത് ലാഭം കിട്ടാനാണ്?

ഇനി ഇതൊന്നും ഇല്ലാതെ ഏതെങ്കിലും കമ്പനി നിങ്ങള്‍ക്ക് ഇപ്പോള്‍ സേവനം തരുന്നുണ്ടെങ്കില്‍ ഒരു കാര്യം നിങ്ങള്‍ക്കുറപ്പിക്കാം. അടുത്ത ദിവസം തന്നെ ഒരു മെയില്‍ വരും. നിങ്ങള്‍ക്ക് 'വിലയേറിയ ഈ സേവനങ്ങള്‍' നല്‍കുന്നതിന് ചെറിയൊരു തുക അടയ്ക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് എസ്എംഎസ് അയയ്ക്കാന്‍ സാധിക്കില്ല. എല്ലാ നമ്പറുകളും ഡാറ്റകളും ആ ഫ്രീ എസ്എംഎസ് സൈറ്റില്‍ ഉള്‍കൊണ്ടിരിക്കുന്നതിനാല്‍ ആ ചെറിയ തുക അടച്ചേക്കാമെന്നായിരിക്കും ഭൂരിഭാഗം പേരും ചിന്തിക്കുക.
(courtesy:)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!