വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പി.എസ്‌.സി. റാങ്ക്‌ പട്ടികകളുടെ കാലാവധി ദീര്‍ഘിപ്പിക്കും !!!

തിരുവനന്തപുരം: മാര്‍ച്ച്‌ 31 നു മുന്‍പു കാലാവധി തീരുന്ന എല്ലാ പി.എസ്‌.സി. റാങ്ക്‌ പട്ടികകളും ഏപ്രില്‍ 30 വരെ നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം പി.എസ്‌.സിയോടു ശിപാര്‍ശ ചെയ്യും. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനേത്തുടര്‍ന്ന്‌ ഏപ്രില്‍ മുതല്‍ മാര്‍ച്ച്‌ വരെ വിരമിക്കല്‍ ഒഴിവുകള്‍ വരുന്നില്ല. റാങ്ക്‌ പട്ടികയിലുള്ളവര്‍ക്ക്‌ ഇക്കാര്യത്തിലുള്ള ആശങ്ക പരിഹരിക്കാനാണു തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്‌ഥാനത്തെ എയ്‌ഡ്സ്‌ രോഗികള്‍ക്കു പ്രതിമാസം 400 രൂപ പെന്‍ഷന്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനു പുറമേ ചികിത്സാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്‌ക്കായി പ്രതിമാസം 120 രൂപയും നല്‍കും. രോഗി മരണമടഞ്ഞാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ പ്രതിമാസം നാനൂറു രൂപ പെന്‍ഷന്‍ നല്‍കും. മുവാറ്റുപുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്‌ഥാപിക്കും.

ഇതിനായി 17 തസ്‌തികകള്‍ സൃഷ്‌ടിക്കും. കൂത്താട്ടുകുളത്ത്‌ 40 പുതിയ തസ്‌തികകളോടെ ഫയര്‍സ്‌റ്റേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ്‌ സേനയ്‌ക്കു കീഴില്‍ സ്‌റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പേരില്‍ പുതിയ വിഭാഗത്തിനു രൂപംനല്‍കും
(courtesy:mangalam.com)


Freelance Jobs

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!