ശനിയാഴ്‌ച, ഡിസംബർ 24, 2011

ജനങ്ങള്‍ സമ്മതം മൂളിയാല്‍ എക്സ്പ്രസ് വേ - Madhyamam News

കണ്ണൂര്‍: എക്സ്പ്രസ് വേ സംസ്ഥാനത്തിന് അനിവാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ജനങ്ങളും മാധ്യമങ്ങളും അനുകൂലമായാല്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ തയാറാണെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂര്‍ പ്രസ്ക്ളബും നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി  ‘ഉത്തര മലബാറിലെ റോഡുകളുടെയും പാലങ്ങളുടെയും വികസനം’എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ടോളില്ലാതെ 1000 കി.മീ. റോഡുകള്‍ നിര്‍മിക്കും. സംസ്ഥാനപാതകളും ജില്ലാ റോഡുകളുമാണ് ഈ പദ്ധതിയില്‍ നിര്‍മിക്കുക. അഞ്ചു മുതല്‍ 15 വര്‍ഷംവരെ ഗാരണ്ടിയുള്ള നിലയിലാണ് നിര്‍മാണം. കെ.എസ്.ടി.പിയില്‍ മലബാര്‍ ഭാഗത്ത് അഞ്ചും തെക്കന്‍ കേരളത്തില്‍ മൂന്നും റോഡുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. ലോകബാങ്കുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഏപ്രില്‍-മേയ് മാസങ്ങളില്‍ ടെന്‍ഡര്‍ വിളിക്കും. ഏതുവിധേനയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സംസ്ഥാനത്ത് റോഡ് നയം കൊണ്ടുവരുന്നതിന് വിദഗ്ധരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. റോഡുകളുടെ നില മെച്ചപ്പെടുത്തും.  റോഡുപണികള്‍ കരാറുകാര്‍ തട്ടിപ്പില്ലാതെ ചെയ്യണം. മഴ വരുമ്പോള്‍ ഒലിച്ചുപോകുന്ന റോഡുകള്‍ പണിയിലെ അപാകതയാണ് കാണിക്കുന്നത്. കനത്ത മഴയുള്ള മലേഷ്യപോലുള്ള രാജ്യങ്ങളില്‍ റോഡുകള്‍ക്ക് ഒരുകുഴപ്പവുമില്ല. പണിയിലെ മികവാണിതിന് കാരണം.
കണ്ണൂര്‍ വിമാനത്താവള റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവ ബന്ധിപ്പിച്ച് മാസ്റ്റര്‍ പ്ളാന്‍ ഉണ്ടാക്കും. പഴയ പാലങ്ങള്‍ക്ക് സമാന്തരമായി പുതിയവ നിര്‍മിക്കും. ഇതിനു ടെന്‍ഡര്‍ വിളിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!