തിങ്കളാഴ്‌ച, ജനുവരി 09, 2012

പച്ചകുത്തിയവര്‍ക്കുള്ള അയോഗ്യത പ്രതിരോധ വകുപ്പ് പിന്‍വലിച്ചു !!

തിരുവനന്തപുരം: പ്രതിരോധ സേനാവിഭാഗങ്ങളില്‍ ചേരാനെത്തുന്നവരുടെ ആരോഗ്യ പരിശോധനയില്‍ ശരീരത്തിലെ പച്ചകുത്തിയ അടയാളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യത ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പിന്‍വലിച്ചതായി സൈനിക റിക്രൂട്ട്മെന്‍റ് ഓഫിസ് അറിയിച്ചു. നിരവധി പേര്‍ ഇക്കാര്യത്താല്‍ അയോഗ്യരായി കണ്ടതിനെത്തുടര്‍ന്നാണീ നടപടി.
പുതിയ ഉത്തരവിറങ്ങിയതിന് തൊട്ടുമുമ്പുള്ള റിക്രൂട്ട്മെന്‍റുകളില്‍ ഇക്കാരണത്താല്‍ അയോഗ്യരാക്കപ്പെട്ടവരെ സ്പെഷലിസ്റ്റ് ഡോക്ടറുടെ പുനഃപരിശോധനക്ക് വിധേയരാക്കും. ഇവരുടെ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധനക്ക് വിധേയമാക്കില്ല.
(madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!