ചൊവ്വാഴ്ച, ജനുവരി 03, 2012

Saudi നിതാഖാത്തില്‍ അഞ്ചു പുതിയ കാറ്റഗറികള്‍!!

Nitaqat
റിയാദ്: സ്വദേശി വത്കരണം ലക്ഷ്യമാക്കി സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖാത് പദ്ധതിക്കുകീഴില്‍ അഞ്ചു തൊഴില്‍ മേഖലകളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി. നഴ്‌സറി സ്‌കൂളുകള്‍, ആണ്‍കുട്ടികളുടെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, ബേക്കറികള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റെഡിമെയ്ഡ്, കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ എന്നിവയാണ് പുതുതായി നിതാഖാത് പരിധിയില്‍ പെടുത്തിയിട്ടുള്ളത്.

ഈ മേഖലയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശി വത്കരണം നടപ്പാക്കുക. ഇതുവരെ 45 മേഖലകളാണ് സ്വദേശി വത്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇഖാമ നമ്പറിലൂടെ തങ്ങളുടെ സ്ഥാപനം ഏത് കാറ്റഗറിയിലാണെന്ന് എല്ലാവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. കൂടുതല്‍ മേഖലകളെ നിതാഖാത് പരിധിയില്‍ വരുന്നത് വിദേശ തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്. കാറ്റഗറി കണ്ടെത്താനുള്ള വെബ്‌സൈറ്റിലേക്കെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!