തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

എക്സലന്‍റ്, ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 23ന് ശേഷവും പ്രൊഫഷന്‍ മാറാം !!

റിയാദ്: ഫെബ്രുവരി 23ന് ശേഷവും എക്സലന്‍റ്, ഗ്രീന്‍ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രൊഫഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും പൂര്‍ത്തീകരിക്കാമെന്ന്  മന്ത്രാലയം വ്യക്തമാക്കി. ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് അനുവദിച്ച സമയം ഈ മാസം 22 ഓടെ അവസാനിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
മന്ത്രാലയത്തിന്‍െറ സൈറ്റ് (www.emol.gov.sa) വഴി പ്രൊഫഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫീസിനത്തില്‍ ആയിരം റിയാല്‍ ബാങ്കുവഴി അടക്കുകയും അതത് നാടുകളിലെ സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിക്കുന്നതോടെയാണ് ഒൗദ്യോഗികമായി പ്രൊഫഷന്‍ മാറ്റ പ്രക്രിയ പൂര്‍ത്തിയാകുന്നത്. എന്നാല്‍ എന്‍ജിനീയറിങ് പ്രൊഫഷനിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ലേബര്‍ ഓഫിസിനെയാണ് സമീപിക്കേണ്ടത്. മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിനൊപ്പം സൗദി ആരോഗ്യ മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള മെഡിക്കല്‍ അസോസിയേഷന്‍െറ പ്രത്യേക അനുമതി പത്രവും കൂടി ലേബര്‍ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. എന്നാല്‍ തൊഴില്‍ കാര്യ മേധാവി, ക്ളാര്‍ക്, റിസപ്ഷനിസ്റ്റ്, കാഷ്യര്‍, മുആഖിബ്, സെക്യൂരിറ്റി ജീവനക്കാര്‍, ഗാര്‍ഡ്, കമ്പനികളുടെ മാനവ വിഭവശേഷി വകുപ്പ് മേധാവി തുടങ്ങിയ പ്രൊഫഷനുകളൊഴിച്ച് മറ്റേത് പ്രൊഫഷനിലേക്കും മാറ്റം അനുവദിക്കുന്നതാണെന്നും കഴിഞ്ഞ മാസം ഒമ്പതിന് മന്ത്രാലയത്തിന്‍െറ സൈറ്റില്‍ അറിയിച്ചിരുന്നു.ഫ്രെബ്രുവരി 23 മുതല്‍ മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലേബര്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതടക്കമുള്ള മന്ത്രാലയ സേവനങ്ങള്‍ സ്ഥാപനം പച്ച വിഭാഗത്തിലേക്ക് മാറ്റുന്നതുവരെ നിര്‍ത്തിവെക്കുമെന്നും മന്ത്രാലയം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!