തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

ബീഹാറില്‍ മുസ്ലീങ്ങളുടെ സഹായത്തോടെ ഹിന്ദു ക്ഷേത്രം !!

പാറ്റ്‌ന: സാമൂദായിക സൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയായി കൊണ്ട് ബീഹാറിലെ ഗയ ജില്ലയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രമുയരുന്നു. പ്രദേശത്തുള്ള മുസ്ലീങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ആരാധനാലയത്തിന്റെ പണിപൂര്‍ത്തിയായത്. മുസ്ലീങ്ങള്‍ സാമ്പത്തികമായി മാത്രമല്ല സഹായിച്ചത്. അവരും ഞങ്ങളോടൊപ്പം നിര്‍മാണപ്രവര്‍ത്തികളില്‍ പങ്കെടുത്തു പരിസരവാസികളിലൊരാളായ സുരേഷ് പ്രസാദ് പറഞ്ഞു.  ഈ അമ്പലം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമാണ്. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും റയില്‍വേ ജീവനക്കാരാണ്-അശോക് കുമാര്‍ അറിയിച്ചു.ഐക്യത്തോടെയും സഹിഷ്ണുതയോടും കൂടി ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി-നിര്‍മാണപ്രവര്‍ത്തികളുമായി സഹകരിച്ച തൗഹീദ് ആലം പറഞ്ഞു. 2010ലാണ് അമ്പലത്തിനു തറക്കല്ലിട്ടത്. ഞങ്ങളും ഹിന്ദു സഹോദരന്മാര്‍ക്കൊപ്പം ചേര്‍ന്ന് അമ്പലത്തിനുവേണ്ടിയുള്ള പണം സമാഹരിച്ചു. ഏകദേശം അഞ്ചു ലക്ഷം രൂപയോളം ഇത്തരത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നു മാത്രം ലഭിച്ചു.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:malayalam.oneindia.in)

1 അഭിപ്രായം:

Please give a comment about this post; also forward this post your dearest friends and relatives. thanks. !!