വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

യാഹൂ, ജിമെയില്‍ മെയിലുകള്‍ ഇനി ഇന്ത്യന്‍ സേര്‍വറിലൂടെ !!

 യാഹൂ, ജിമെയില്‍ എന്നിവയിലൂടെ ഇന്ത്യയിലേക്കുള്ള ഇ മെയില്‍ സന്ദേശങ്ങള്‍ ഇനി ഇന്ത്യന്‍ സേര്‍വറിലൂടെ മാത്രമാകും. രാജ്യത്തിന്‌ പുറത്ത്‌ രജിസ്‌റ്റര്‍ ചെയ്‌ത ഐഡികളാണെങ്കിലും ലഭ്യമാകണമെങ്കില്‍ സേര്‍വര്‍ ഇന്ത്യയിലായിരിക്കണം. ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌ . ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ മേല്‍നോട്ടം ഉറപ്പാക്കാനാണ്‌ നിര്‍ദ്ദേശം. നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കാന്‍ ഇന്റര്‍നെറ്റ്‌ കണ്‍ട്രോള്‍ പ്രൊവൈഡര്‍മാര്‍ക്ക്‌ നിര്‍ദ്ദേശമുണ്ട്‌ . ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെക്കുറിച്ചുണ്ടായ അന്വേഷണമാണ്‌ കേന്ദ്ര സര്‍ക്കാരിനെ തീരുമാനത്തിലേക്ക്‌ നയിച്ചത്‌ . കേന്ദ്ര ഏജന്‍സികള്‍ ചില തീവ്രവാദികളുടെ മെയിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ സേര്‍വര്‍ സ്‌ഥാപിച്ചിട്ടുളള രാജ്യങ്ങളുടെ അനുമതി വേണമെന്നായിരുന്നു വെബ്‌സൈറ്റുകളുടെ നിലപാട്‌ .


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!