ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് സ്വീകാര്യത വര്‍ധിച്ചു: ട്രായ് !!

ടെലികമ്മ്യൂണിക്കേഷന്‍ വിപണിയില്‍ അതിവേഗം സ്വീകരിക്കപ്പെടുന്ന പ്രവണതയായിരിക്കുകയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയെന്ന് ടെലികോം റെഗുലേറ്ററി അസോസിയേഷന്‍ (ട്രായ്). 2011 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം 2.9 കോടി ഉപഭോക്താക്കള്‍ എംഎന്‍പി സേവനം ഉപയോഗിച്ചതായി ട്രായ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കി. <br/>ഡിസംബറില്‍ മാത്രം 34.03 ലക്ഷം ഉപഭോക്താക്കള്‍ എംഎന്‍പി സേവനം ഉപയോഗിച്ചിട്ടുണ്ട്. കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ സേവനം ഏറ്റവും അധികം സ്വാധീനക്കപ്പെട്ടത്. കര്‍ണാടയില്‍ 28,33,390 എംഎന്‍പി അപേക്ഷകളും ഗുജറാത്തില്‍ 27,68,659 അപേക്ഷകളും ലഭിച്ചു. <br/><br/>ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സേവനദാതാക്കള്‍ തൃപ്തികരമല്ലാത്ത സേവനം നല്‍കുമ്പോള്‍ മുന്‍കാലങ്ങളില്‍ അവയില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുമായിരുന്നു. സേവനം മാറ്റുന്നതിനൊപ്പം മൊബൈല്‍ നമ്പറും മാറ്റേണ്ടതുകൊണ്ടായിരുന്നു ഉപഭോക്താക്കള്‍ക്ക് ഈ ഗതികേട്. എന്നാല്‍ എംഎന്‍പി വന്നതോടെ മൊബൈല്‍ നമ്പര്‍ മാറ്റാതെ തന്നെ മികച്ച സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം ലഭിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!