ചൊവ്വാഴ്ച, ജൂൺ 05, 2012

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ചുരുങ്ങിയ ശമ്പളം 600 ദീനാര്‍ ആക്കാന്‍ നീക്കം !!

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കുന്നതിനുള്ള ആദ്യ നിബന്ധന 600 ദീനാര്‍ ശമ്പളം ആക്കാന്‍ അഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. നിലവില്‍ 400 ദീനാര്‍ ആണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള ശമ്പള പരിധി.രാജ്യത്തെ നിലവിലെ ഗതാഗത സാഹചര്യവും റോഡപകടങ്ങളുടെ ആധിക്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. ട്രാഫിക് അതോറിറ്റി ഇത് സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കി അഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായും ശമ്പള നിബന്ധന കൂടാതെ വേറെയും ചട്ടങ്ങള്‍ ഇതിലുണ്ടെന്നും സൂചനയുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!