വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

രക്തദാനത്തിനുള്ള എസ്.എം.എസ്. സേവനവുമായി വോഡഫോണ്‍ !!

 കൊച്ചി: രക്തദാതാക്കളെ കണ്ടെത്തുന്നതിനും രക്തം ദാനം ചെയ്യുന്നതിനുമുള്ള എസ്.എം.എസ്. സേവനം വോഡഫോണ്‍ ആരംഭിച്ചു. ഇതനുസരിച്ച് BLOODഎന്ന് 55444 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താല്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രതികരിച്ചാല്‍ 2-3 ക്ലിക്കുകളിലൂടെ രക്തദാതാവിനെ കണ്ടെത്താനോ രക്തം ദാനം ചെയ്യാനോ സാധിക്കുമെന്ന് വോഡഫോണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡനുസരിച്ചാണ് ഫലം ലഭ്യമാക്കുക. ഒരു എസ്.എം.എസിന് ഒരു രൂപയായിരിക്കും നിരക്ക്. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഡോട്‌കോമും ഇന്നോസുമായി സഹകരിച്ചാണ് സേവനം ലഭ്യമാക്കുന്നത്.

 (Courtesy:mathrubhumi)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!