[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, മേയ് 31, 2012

ഒഴിവു വേളകളില്‍ പണം ഉണ്ടാകാന്‍ സോഷ്യല്‍ മീഡിയ !!


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബിസിനസ്‌ തുടങ്ങികോളൂ ഇതാ പണം !!


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ആധാര്‍ ഇനി എന്റെ നമ്പര്‍ !

അഞ്ചു വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും പന്ത്രണ്ടക്ക നമ്പര്‍. ജനിച്ചു വീണയുടനും ആധാര്‍ ഉണ്ടാക്കാം.പക്ഷെ അച്ഛന്റെയും അമ്മയുടെയും for more click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മേയ് 29, 2012

ജവാസാത്ത് ഇ-സര്‍വീസ് രജിസ്ട്രേഷനും ആക്ടിവേഷനും ‘ജിറ്റക്സി’ല്‍ സൗകര്യം !!

റിയാദ്: ജവാസാത്തി (സൗദി പാസ്പോര്‍ട്ട് വിഭാഗം) ന്‍െറ ഇലക്ട്രോണിക് സര്‍വീസ് രജിസ്ട്രേഷനും ആക്ടിവേഷനും ‘ജിറ്റക്സ്-2012’ല്‍ സൗകര്യം. റിയാദ് ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് കമ്യൂണിക്കേഷന്‍സ് എക്സിബിഷനില്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇ-സര്‍വീസ് ലഭ്യമാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്സ്, ഏജന്‍സി ഫോര്‍ സിവില്‍ അഫയേഴ്സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴില്‍ പ്രദര്‍ശനത്തില്‍ അണിനിരന്നിട്ടുള്ളത്. തങ്ങളുടെ സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളിലൂടെ കൃത്യമായും വേഗത്തിലും ലഭ്യമാകുന്ന രീതികള്‍ വെളിപ്പെടുത്തുന്ന പ്രദര്‍ശനം ആകര്‍ഷകമാണ്.
മുഖ്യ ആകര്‍ഷകം ഇ-സര്‍വീസ് തന്നെ. കൗണ്ടറില്‍ നിരവധി ഇലക്ട്രോണിക് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് സ്റ്റെപ്പുകളിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇലക്ട്രോണിക് ആപ്ളിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇഖാമ നമ്പര്‍ എന്‍റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടും. ശേഷം മൊബൈല്‍ ഫോണിലേക്ക് ആക്ടിവേഷന്‍ കോഡ് എസ്.എം.എസായി വരും. അത് എന്‍റര്‍ ചെയ്യുമ്പോള്‍ വിരലടയാളം ആവശ്യപ്പെടും. തുടര്‍ന്ന് കിയോസ്കിലെ കാമറ പ്രവര്‍ത്തനക്ഷമമാകുകയും ചിത്രം പകര്‍ത്തുകയും ചെയ്യും.
ഇനി www.moi.gov.sa എന്ന വെബ്സൈറ്റില്‍നിന്ന് ആവശ്യമായ ഇ-സേവനങ്ങള്‍ നേടാം. ലോഗിന്‍ ചെയ്താല്‍ സൈറ്റിലെ ഇ-സര്‍വീസ്, ഇ-ഡാഷ്ബോര്‍ഡ് എന്നീ ടാബുകളിലാണ് ആവശ്യമായ സേവനങ്ങളുണ്ടാവുക. സ്പോണ്‍സറുടെ ഐ.ഡി നമ്പറുള്‍പ്പടെ തൊഴില്‍ ദാതാവിന്‍െറയും തൊഴിലാളിയുടേയും വിവരങ്ങള്‍, ഇഖാമയുടേയും ഡ്രൈവിങ് ലൈസന്‍സിന്‍േറയും കാലാവധിയും പുതുക്കേണ്ട തീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഭാര്യ, കുട്ടികളുള്‍പ്പെടെ ആശ്രിതര്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലാണെങ്കില്‍ അവരുടെ വിവരങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങള്‍, വാഹനങ്ങളുടെ പെര്‍മിറ്റും ഓണര്‍ഷിപ്പ് ചെയ്ഞ്ചിങ്ങുമുള്‍പ്പടെ മറ്റു വിവരങ്ങള്‍, സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നത്. ആശ്രിതരുടെ റീ എന്‍ട്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും. ഇഖാമ പോലുള്ള ഔദ്യാഗിക രേഖകളുടെ കാലാവധി അവസാനിക്കുന്ന തീയതിയും മറ്റും എസ്.എം.എസുകളായി അറിയിക്കും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഒമാന്‍ സര്‍ക്കാറിന്റെ അധ്യാപക പുരസ്കാരം മലയാളിക്ക് !!

 മസ്കത്ത്: രാജ്യത്തെ മികച്ച അധ്യാപകര്‍ക്ക് ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം നല്‍കുന്ന പുരസ്കാരത്തിന് മലയാളി അര്‍ഹനായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഓടക്കാലി സ്വദേശി കെ.കെ. രാജീവിനാണ് (36) ഈ അപൂര്‍വ ബഹുമതി. പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 150 അധ്യാപകരിലെ ഏക ഇന്ത്യക്കാരനും രാജീവാണ്. എട്ടുവര്‍ഷമായി ബര്‍ക ഒഗ്ദയിലെ മദ്റസത്തുല്‍ സഹ്ബാ വയില്‍ എന്ന ഒമാനി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനാണ് ഇദ്ദഹേം.തിങ്കളാഴ്ച അല്‍ബുസ്താന്‍ പാലസില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒമാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിന്‍ത് അഹ്മദ് ബിന്‍ നാസിര്‍ ആല്‍ശിബാനിയ രാജീവിന് പുരസ്കാരം കൈമാറി. വിദ്യാഭ്യാസരംഗത്ത് രാജീവിന്റെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന പ്രശസ്തിപത്രവും ലാപ്ടോപ്പും, ഒപ്പം ആദരിച്ച അധ്യാപകരുടെ പേരുവിവരമടങ്ങുന്ന സ്മരണികയുമായിരുന്നു പുരസ്കാരം. നാട്ടിലെ ഡി.ഇ.ഒക്ക് സമാനമായി ഒമാനിലുള്ള മുദരിയകളില്‍ നിന്നാണ് പുരസ്കാരത്തിന് പരിഗണിക്കേണ്ട അധ്യാപകരെ നിര്‍ദേശിക്കുന്നത്.കൊച്ചി സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫിസറായ രാജീവ് അവധിയെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രാലയത്തിന് കീഴില്‍ അധ്യാപകനാകുന്നത്. ഇംഗ്ളീഷ് ബിരുദാനന്തര ബിരുദത്തിന് പുറമെ എം.ബി.എ.യും കരസ്ഥമാക്കിയ ഇദ്ദഹേം നേരത്തേ ആന്ധ്രാപ്രദേശില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ റിട്ട. എഞ്ചിനീയര്‍ കരുണാകരന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ഡോ. സുചിത്ര ബര്‍കയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലിചെയ്യന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മേയ് 25, 2012

ബാങ്ക് ശാഖകളില്‍ ഇനി 'സെല്‍ഫ് സര്‍വീസ്' !!

 കൊച്ചി: അക്കൗണ്ട് ബുക്ക് പ്രിന്റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊന്നും ഇനി ബാങ്ക് ശാഖയില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട. സെല്‍ഫ് സര്‍വീസ് സൗകര്യമൊരുക്കുന്ന ബാങ്ക് ശാഖകള്‍ ഇനി കേരളത്തിലും. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂണിയന്‍ ബാങ്കിന്റെ എറണാകുളത്തെ തേവര, പാലാരിവട്ടം ശാഖകളാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' ശാഖകളാക്കി മാറ്റിയിരിക്കുന്നത്. ഇടപാടുകാര്‍ക്ക് അക്കൗണ്ട് ബുക്ക് പ്രിന്റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊക്കെയുള്ള മെഷീനുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ ബാങ്കിങ് ടെര്‍മിനലുകള്‍, ക്യൂ മാനേജ്‌മെന്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ശാഖകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നതിനൊപ്പം ഇടപാടുകാര്‍ക്ക് സമയലാഭവുമുണ്ടാക്കുന്നതാണ് യൂണിയന്‍ എക്‌സ്പീരയന്‍സ് എന്ന് ബാങ്ക് അധികൃതര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന് പുറമെ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി 20 ശാഖകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം അവതരിപ്പിച്ചത്. ശാസ്ത്രീയമായ പഠനത്തിലൂടെയാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' വികസപ്പിച്ചിരിക്കുന്നത്. മെക്കന്‍സി ആന്‍ഡ് കമ്പനിയാണ് ഇതിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ചിരിക്കുന്നത്.
തേവര, പാലാരിവട്ടം ശാഖകളിലെ 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ (കേരള, തമിഴ്‌നാട്) എസ്.കെ.ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു. എറണാകുളം റീജ്യണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മായാങ്ക് മേത്തയും സന്നിഹിതനായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വീട്ടില്‍ വരുന്ന ഗ്യാസ് സിലിണ്ടര്‍ എങ്ങനെ ചെക്ക് ചെയ്യാം !!

 ഗ്യാസ് സിലിണ്ടര്‍ ചെക്ക് ചെയ്യുന്ന വിധം. വീട്ടില്‍ വരുന്ന സിലിണ്ടര്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ താനോ എന്ന് അറിയാന്‍ ആയി; പിടിയിലെ മൂന്നു ലോഹ പട്ടയില്‍ ഒന്നില്‍ എഴുതി കാണാവുന്ന ( A-12 ) ഇതുപോലെ എന്നോ ഉധഹരനമായി കാണാം.    അത് ശ്രദ്ധിച്ചു ഡേറ്റ് കഴിഞ്ഞതാണോ എന്ന് മനസ്സിലാക്കാം. അവസാനത്തെ രണ്ടക്കം സിലിണ്ടര്‍ കാലാവധി തീരുന്ന വര്ഷം ആകുന്നു.  ഇത് എല്ലാ വീട്ടമ്മമാര്‍ക്കും വായനക്കാര്‍ പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.  അപകടം കുറക്കാന്‍ ആണ് സിലിണ്ടര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.  ഇത് ഡിസ്ട്രിബ്യൌതട്ട്  ചെയ്യുന്നവരും, ഫില്ലിംഗ് ചെയ്യുന്നവര്ഉം ശ്രദ്ധിച്ച ശേഷം ആണ് വിതരണം ചെയ്യക. എന്നിരുന്നാലും വീട്ടില്‍  വരുന്ന സിലിണ്ടര്‍ ചെക്ക് ചെയ്യുന്നത്, കൊണ്ട് വരുന്ന സമയത്ത് തന്നെ ചെയ്യുന്നത് നന്നായിരിക്കും. ബ്ലോഗ്ഗര്‍.

Example:

A-12  - March 2012 expiry
B-12  - June 2012 expiry
C-12 - September 2012 expiry
D-12 - December 2012 expiry


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മേയ് 23, 2012

തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു. !!

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ലാമി നാഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ റിമൂവ് ചെയ്യാം ! !


LAMINATION OF CERTIFICATES
All over the world, the people face difficulty in keeping their precious documents such as the educational qualification certificates or documents of various deeds, stamp papers of land ownership, fixed bank deposit certificates, marriage certificates etc safe and undamaged or unstained or without letting change its physical condition.

Mainly the educational qualification that one achieves in their early years during their school or college days have to be maintained throughout their life for later use challenging the different climatic conditions or unsecured or careless storage they live with.
One of the common options left to overcome this problem of preserving the paper documents was simply met by keeping it laminated, without knowing the difficulty of taking it out from the lamination if needed.
Now a day’s many Indian universities issue already laminated certificates to its students that increase this dilemma in to more and more panic.

THE CERTIFICATE DE- LAMINATION

The documents that are preserved and kept laminated have to be taken out for various reasons.
For example, every Indian citizen seeking migration in to some countries abroad needed to authenticate his/her educational qualification duly attested by the competent authority.Some of the state or Central government authorities in India do not accept the laminated certificates. In all these cases, the authorities would ask the lamination be removed.
The Delamination of Certificates can be defined as the forceful removal of the lamination sheet as well as the adhesive coating on it without making any damage to the document lying inside it.

REMOVAL OF LAMINATION

However, the process of lamination is very simple and less time consuming when it comes to the question of removing the lamination and taking out the document becomes a tedious and most risky task. Trying to remove the lamination manually would cause sever damage to the document lying inside it.
Though there are many type of lamination machines available in the world unfortunately there is no machine as such is available to remove the lamination of all types of documents.
The reason behind it might be mainly there are more than 1000 known type of lamination sheets available in the market as far as the thickness or the quantity or quality of adhesive layer pasted on it are concerned.
The pressure and degree of heat applied on the same document while laminating may vary from one millimeter to another millimeter area makes the removal of it highly risky. Another risk involved is the present state of the document before lamination may not be similar in all the cases and hence no uniform theory could be possible to apply universally.
Several institutions across the world have tried different methods to remove the document out of lamination safely. Many of them tried the method of chemical de-lamination. There are few situations in which the quality of the printed ink of such documents was drastically reduced during such process or the letters on it were fully dissolved in the chemical that used for de-lamination and was permanently lost.

There are some other institutions who tear off the top layer of the paper documents to felicitate any clerical entry on it and such a de-lamination could not justify the word “De Lamination”.
We do not either tear off the paper or make any damage. for more details click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആക്കുന്നു !!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200-ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.

പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം.

നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി.

ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും.

വിവിധമേളകള്‍ കഴിവതും അവധി സമയത്തേക്ക് ക്രമീകരിച്ചാണ് അധ്യയന ദിവസങ്ങളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മേളകള്‍ നടത്തുന്ന ദിവസങ്ങളും സാധ്യായ ദിവസങ്ങളായി എണ്ണണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഏറിയ പങ്കിലും 220 ന് മേല്‍ സാധ്യായ ദിവസങ്ങളുണ്ട്. കേരളത്തില്‍ വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ടും രാഷ്ട്രീയ കാരണങ്ങളാലും അവധിദിനങ്ങള്‍ കൂടുതലായതിനാലാണ് അധ്യയന ദിവസങ്ങള്‍ കുറയുന്നത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മേയ് 22, 2012

യു.കെ. വിസാ അപേക്ഷകര്‍ക്ക്‌ ടി.ബി. പരിശോധന നിര്‍ബന്ധം !!

 ലണ്ടന്‍: ഇന്ത്യ അടക്കം 67 രാജ്യങ്ങളില്‍നിന്നുള്ള വിസാ അപേക്ഷകര്‍ക്ക്‌ ടി.ബി. പരിശോധന നിര്‍ബന്ധിതമാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ആറു മാസത്തിലധികം ബ്രിട്ടനില്‍ താമസിക്കാന്‍ വിസ തേടുന്നവര്‍ക്ക്‌ ഇതു ബാധകമാകും. ടി.ബി. പരിശോധനയുടെയും തുടര്‍ ചികിത്സയുടെയും ചെലവ്‌ അപേക്ഷകര്‍ വഹിക്കണം.ഇന്ത്യയില്‍നിന്നും മറ്റ്‌ 66 'ഹൈ റിക്‌സ്' രാജ്യങ്ങളില്‍നിന്നുമുള്ള വിസാ അപേക്ഷകരെ ലക്ഷ്യമിട്ടാണു പുതിയ വ്യവസ്‌ഥ കൊണ്ടുവരുന്നത്‌. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള പദ്ധതിക്ക്‌ അന്തിമരൂപം നല്‍കും. ബ്രിട്ടീഷ്‌ വിമാനത്താവളങ്ങളില്‍ നിലവിലുള്ള ടി.ബി. പരിശോധനാ സൗകര്യം എടുത്തുകളയും. ഇതുവഴി പ്രതിവര്‍ഷം 40 ദശലക്ഷം പൗണ്ട്‌ ലാഭിക്കാമെന്നാണു ബ്രിട്ടന്റെ വിലയിരുത്തല്‍. യു.കെയില്‍ കഴിഞ്ഞ വര്‍ഷം 9,000 പുതിയ ടി.ബി. ബാധിതരെ കണ്ടെത്തിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനം അധികമാണ്‌ ഇത്‌. പുതിയ ടി.ബി. ബാധിതരില്‍ 75 ശതമാനവും വിദേശത്തുനിന്നു യു.കെയില്‍ എത്തിയവരാണ്‌. നിലവില്‍ യു.എസ്‌.എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസാ അപേക്ഷകര്‍ക്കു ടി.ബി. സ്‌ക്രീനിംഗ്‌ നടത്തുന്ന ഏജന്‍സികളുമായി ഏകോപിച്ചു സംവിധാനം ഒരുക്കാനാണു തീരുമാനം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റേഷന്‍ കടകളില്‍ ബയോ മെട്രിക്‌ സംവിധാനം ഏര്‍പ്പെടുത്തും: അനൂപ്‌ ജേക്കബ്‌ !!

 തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷന്‍ സംവിധാനം സുതാര്യമാക്കുന്നതിനായി ബയോ മെട്രിക്‌ സംവിധാനം കൊണ്ടുവരുമെന്ന്‌ ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌. സംസ്‌ഥാന ഭക്ഷ്യ സിവില്‍സപ്ലൈസ്‌ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ അനേകം പദ്ധതികളാണ്‌ സര്‍ക്കാര്‍ വിഭാവന ചെയ്യുന്നതെന്ന്‌ തിരുവനന്തപുരത്ത്‌വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി. സബ്‌സീഡി ഉപഭോക്‌താവിന്‌ ലഭ്യമാക്കുന്ന വിധത്തിലും സാധനങ്ങള്‍ ബ്ലാക്ക്‌ മാര്‍ക്കറ്റിലേക്ക്‌ പോകാതെ തടയുകയും ചെയ്യുന്ന വിധത്തിലുള്ള സംവിധാനമാണ്‌ റേഷന്‍ വിതരണ കാര്യത്തില്‍ കൊണ്ടുവരാനായി ഒരുങ്ങൂന്നത്‌. നിലവില്‍ നിരവധി ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നടന്നുവരുന്ന രീതികള്‍ പഠിക്കാനും നടപ്പില്‍ വരുത്താനുമായി വിദഗ്‌ദ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. റജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ മുഴുവന്‍ ആധുനിക സാങ്കേതിക വിദ്യയുടെ പരിധിയിലാക്കും. ഡോക്യുമെന്റുകള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നതിന്‌ പുറമേ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റേണല്‍ വിജിലന്‍സ്‌ വിഭാഗത്തെ രൂപീകരിക്കും. പ്രോസിക്യൂഷന്‍ അധികാരമുള്ള ഒരു ജൂറിയായിരിക്കും ഇത്‌. സ്‌റ്റാമ്പ്‌ ഡ്യൂട്ടി 1000 രുപയാക്കി ഉയര്‍ത്തും. ഇതിന്‌ പുറമേ സപ്ലൈകോ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. സംസ്‌ഥാനത്ത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന 13 മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റാക്കി പരിഷ്‌ക്കരിക്കുന്നെും അദ്ദേഹം വ്യക്‌തമാക്കി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മേയ് 18, 2012

പ്രവാസികള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി !!

 കൊച്ചി: പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്സ് പെന്‍ഷന്‍ ആന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയായ ശേഷം വിദേശ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കൊച്ചുവീട് അതിലപ്പുറമൊന്നും ഭൂരിപക്ഷം ഗള്‍ഫ് മലയാളികള്‍ക്കും സമ്പാദിക്കാന്‍ കഴിയാറില്ല. അങ്ങനെയുള്ളവര്‍ക്ക്് ഈ പദ്ധതി ആശ്വാസമാകും. ഭാവിയില്‍ പദ്ധതി കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുംവിധം പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ അംഗമാകുന്നവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷനും വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ പുനരധിവാസ ധനസഹായവും അപകട ഇന്‍ഷുറന്‍സും ലഭിക്കും. ഗുണഭോക്താക്കള്‍ 5000 രൂപ നല്‍കിയാല്‍ പ്രവാസി കാര്യമന്ത്രാലയത്തിന്റെ വിഹിതമായി 2000 രൂപ അടക്കും. വീട്ടുജോലിക്ക് വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വിഹിതം 3000 രൂപയായിരിക്കും. ഈ തുക മൂന്നായി വേര്‍തിരിച്ച് പെന്‍ഷനും ഇന്‍ഷുറന്‍സിനും പുനരധിവാസത്തിനും വിനിയോഗിക്കും. ഗുണഭോക്തൃവിഹിതം ചെക്കായി മാത്രമേ സ്വീകരിക്കൂ. എല്‍.ഐ.സി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങള്‍ പദ്ധതിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഇത് ആരംഭിച്ചിട്ടുള്ളത്. മറ്റ് സഹായപദ്ധതികളൊന്നും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇല്ലാത്തതിനാലാണ് പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വയലാര്‍ രവി പറഞ്ഞു.
എംബസികളില്‍ പദ്ധതിക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പോരായ്മകളുണ്ടെന്ന് അറിയിച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാക്കും. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ടില്‍ വിദേശത്ത് പോകുന്നവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം.





"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വൈദ്യുതി: യൂനിറ്റിന് 1.55 രൂപ വരെ വര്‍ധന !!

 തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റിന് 35 പൈസ മുതല്‍ 1.55 രൂപ വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടു. 10 കിലോവാട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ക്കും വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്കും വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ ടി.ഒ.ഡി മീറ്റര്‍ ഏര്‍പ്പെടുത്താനും ബോര്‍ഡ് നിര്‍ദേശിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് ഏര്‍പ്പെടുത്തി പിഴിയാനും നിര്‍ദേശമുണ്ട്.
വ്യവസായം, വാണിജ്യം, കൃഷി അടക്കം എല്ലാവിഭാഗം ഉപഭോക്താക്കളുടെയും നിരക്ക് കുത്തനെ ഉയര്‍ത്തണമെന്നാവശ്യപ്പെടുന്ന ബോര്‍ഡിന്റെ താരിഫ് പെറ്റീഷന്‍ ഇതുവഴി 1546.40 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ലോഡ്ഷെഡിങും പവര്‍കട്ടും ഉയര്‍ന്ന ഉപയോഗത്തിന് യൂനിറ്റിന് പത്ത് രൂപയും ഇന്ധന സര്‍ചാര്‍ജും ഈടാക്കുന്നതിന് പുറമെയാണ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നിരക്ക് വര്‍ധനാ നിര്‍ദേശം. റെഗുലേറ്ററി കമീഷന്‍ ഉടന്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍നിന്ന് തെളിവെടുപ്പുനടത്തി തീരുമാനമെടുക്കും.
മാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂനിറ്റിന് 1.15 രൂപ ആയിരുന്നത് 1.50 ആക്കണമെന്നാണ് നിര്‍ദേശം. 41-80 വരെ 2.50 രൂപ, 81-120 വരെ മൂന്ന് രൂപ, 121-150 വരെ 3.80 രൂപ, 151-200 വരെ 4.80 രൂപ, 201-300 വരെ 5.50 രൂപ, 301-500 വരെ 6.70 രൂപ, 500ന് മുകളില്‍ ഏഴ് രൂപയായും ഉയര്‍ത്താനാണ് നിര്‍ദേശം. കൂടാതെ മാസം അഞ്ച് രൂപ മുതല്‍ 90 രൂപ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജും ഏര്‍പ്പെടുത്തും. ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് മാത്രം 671.5 കോടി അധികം ഈടാക്കാനാണ് ലക്ഷ്യം. ഇതില്‍ 456.12 കോടി വൈദ്യുതി ചാര്‍ജും 215.45 കോടി ഫിക്സഡ് ചാര്‍ജുമാണ്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ടി.ഒ.ഡി മീറ്റര്‍ ഏര്‍പ്പെടുത്തി വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്ന പെറ്റീഷനും ബോര്‍ഡ് നല്‍കി. 10 കിലോവാട്ടില്‍ കൂടുതല്‍ മാസം ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ആദ്യം മീറ്റര്‍ ഏര്‍പ്പെടുത്തുക. മാസം ശരാശരി 500 യൂനിറ്റിന് മുകളില്‍ വരുന്നവര്‍ ഈ പരിധിയില്‍വരും. വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയപോലെ വൈദ്യുതി ഉപയോഗ സമയം മൂന്നായി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ സാധാരണനിരക്കും വൈകുന്നേരം ആറ് മുതല്‍ 10 വരെ 130 ശതമാനം നിരക്കും രാത്രി പത്തിനും പുലര്‍ച്ചെ ആറിനും ഇടയില്‍ നിലവിലെ നിരക്കിന്റെ 85 ശതമാനവും ഈടാക്കണം. ഫിക്സഡ് ചാര്‍ജിലും ഈ മാറ്റംവരും. വാണിജ്യ ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം വരുന്നുണ്ട്. ഇതിന് പുറമെ ഡിമാന്റ് ചാര്‍ജ് ഈടാക്കാനും ഉദ്ദേശിക്കുന്നു. ഒരു കെ.വി.എക്ക് 50 രൂപ നിരക്കിലായിരിക്കും ഇത്.
രാഷ്ട്രീയ പാര്‍ട്ടി ഓഫിസ് അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കും. യൂനിറ്റിന് 1.55 രൂപ മുതല്‍ 6.30 വരെ ആയിരുന്നത് രണ്ട് രൂപ മുതല്‍ 7.50 വരെ ഉയര്‍ത്താനാണ് നിര്‍ദേശം. എല്‍.ടി വ്യവസായത്തിന്റെ ഫിക്സഡ് ചാര്‍ജ് 45 രൂപയില്‍ നിന്ന് 60 രൂപയാക്കും. യൂനിറ്റ് വില 3.25 രൂപയില്‍നിന്ന് 4.25 രൂപയാക്കും. 130.61 കോടിയാണ് അധികം പ്രതീക്ഷിക്കുന്നത്. കൃഷിയുടെ നിരക്കും വര്‍ധിക്കും. ഇതിന്റെ ഫിക്സഡ് ചാര്‍ജ് ആറില്‍നിന്ന് എട്ട് രൂപയായും യൂനിറ്റ് വില 65 പൈസയില്‍നിന്ന് 1.50 രൂപയുമാക്കും. എല്‍.ടി ഗാര്‍ഹികേതര വിഭാഗത്തിന്റെ നിരക്കും കുത്തനെ ഉയരും. ഫിക്സഡ് ചാര്‍ജ് 40 ല്‍ നിന്ന് 50 രൂപയാക്കും. കടകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവിനും ബോര്‍ഡ് നിര്‍ദേശിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചമ്രവട്ടം പാലത്തിലൂടെ 28 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് അനുമതി !!

 പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെ ആദ്യഘട്ടത്തില്‍ 28 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തുടങ്ങും. ഇതില്‍ 16 എണ്ണം സൂപ്പര്‍ഫാസ്റ്റും 12 എണ്ണം ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുമായിരിക്കും. പൊന്നാനി, ഗുരുവായൂര്‍, കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളില്‍ നിന്നാണ് എറണാകുളം - കോഴിക്കോട് സെക്ടറില്‍ 16 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തുടങ്ങുന്നത്.
കോഴിക്കോട്ട് നിന്ന് രാമനാട്ടുകര, യൂനിവേഴ്സിറ്റി, പരപ്പനങ്ങാടി, തിരൂര്‍, ചമ്രവട്ടം പാലം വഴി പൊന്നാനി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍ വഴി എറണാകുളത്തേക്കാണ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തുടങ്ങുന്നത്. പൊന്നാനി ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നും അഞ്ച് വീതവും കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളില്‍ നിന്ന് മൂന്ന് വീതവും സൂപ്പര്‍ ഫാസ്റ്റുകളാണ് ആദ്യഘട്ടം പാലം വഴി സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോഴിക്കോട് - ഗുരുവായൂര്‍ സെക്ടറിലാണ് 12 ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ തുടങ്ങുന്നത്. ചാവക്കാട്, പൊന്നാനി, ചമ്രവട്ടംപാലം വഴി തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, യൂനിവേഴ്സിറ്റി, രാമനാട്ടുകര വഴി കോഴിക്കോട്ടേക്കാണ് ടൗണ്‍ ടു ടൗണ്‍ സര്‍വീസ് ആരംഭിക്കുന്നത്. ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകളുമുണ്ടാവും. ബസുകള്‍ പുറപ്പെടുന്ന സമയം രണ്ട് ദിവസത്തിനകം തീരുമാനിക്കും. കോഴിക്കോട് - എറണാകുളം റൂട്ടില്‍ 20 മിനിറ്റില്‍ ഒരു സര്‍വീസുണ്ടാകും. ഓര്‍ഡിനറി സര്‍വീസുകള്‍ 10 മിനിറ്റ് കൂടുമ്പോള്‍ ചമ്രവട്ടം പാലം വഴി സര്‍വീസ് നടത്തും.യാത്രക്കാരുടെ തിരക്കും റൂട്ടിന്‍െറ സ്വഭാവവും പരിഗണിച്ച് കൂടുതല്‍ സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. ഒരുമാസത്തിനകം ആവശ്യമെന്ന് കണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
റൂട്ടിലെ സ്റ്റോപ്പുകളും സ്റ്റേജുകളും ഉടന്‍ തീരുമാനിക്കും. എ.ടി.ഒമാര്‍ നല്‍കിയ സ്റ്റോപ്പുകളുടെ നിര്‍ദേശം അധികൃതര്‍ പരിശോധിച്ച് വരികയാണ്. മറ്റ് റൂട്ടുകളിലെ സര്‍വീസുകള്‍ റദ്ദാക്കാതെയാണ് പുതിയ സര്‍വീസുകള്‍ ചമ്രവട്ടം പാലംവഴി സര്‍വീസ് നടത്തുക.ആവശ്യമായ ബസുകളും കണ്ടക്ടര്‍മാരെയും ഉടന്‍ ലഭ്യമാക്കും. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ്: പ്രവാസികള്‍ക്ക് ആഹ്ളാദം !!

അബൂദബി: കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതില്‍ വ്യക്തമായ തീരുമാനം അറിഞ്ഞതോടെ പ്രവാസികള്‍ക്ക് ആഹ്ളാദം. തിരുവനന്തപുരത്തും അയല്‍ ജില്ലകളിലുമുള്ളവര്‍ക്ക് ആഹ്ളാദം കൂടുതലാണ്. ഇവര്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് തന്നെ കോണ്‍സുലേറ്റ് വരുന്നത് വളരെയേറെ സൗകര്യപ്രദമാകും. അതേസമയം, വടക്കന്‍ ജില്ലകളിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരം വരെ പോകേണ്ടിവരുമെങ്കിലും ഇപ്പോള്‍ മുംബൈയിലെ കോണ്‍സുലേറ്റിലോ ദല്‍ഹിയിലെ എംബസിയിലോ പോകുന്നതിനെ അപേക്ഷിച്ച് ഇത് എത്രയോ ആശ്വാസമാകും.
യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്തായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇന്നലെ അറിയിച്ചത്. ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റ് കൊച്ചിയില്‍ വേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. തെക്കന്‍ ജില്ലകളിലെയും വടക്കന്‍ ജില്ലകളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ എത്തിപ്പെടാന്‍ സൗകര്യമുള്ള മേഖല, ഇന്ത്യയിലെ പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണിത്. യാത്രാ ദൈര്‍ഘ്യവും ഇതിനുള്ള സമയവും കണക്കിലെടുത്ത് വടക്കന്‍ ജില്ലകളിലുള്ളവരാണ് കൊച്ചിയില്‍ വേണമെന്ന് കൂടുതലായി ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തത്. എന്നാല്‍, കോണ്‍സുലേറ്റുകള്‍ തലസ്ഥാനങ്ങളിലാണ് സ്ഥാപിക്കാറുള്ളത് എന്നതിനാലും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്.
യു.എ.ഇയിലുള്ള 17.5 ലക്ഷം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇവരെല്ലാം ഇപ്പോള്‍ യു.എ.ഇയിലെ വിവിധ ആവശ്യങ്ങള്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും മറ്റാവശ്യങ്ങള്‍ക്കും മുംബൈയിലോ ദല്‍ഹിയിലോ പോകുകയാണ്. ഇതിന് ദിവസങ്ങള്‍ നീണ്ട യാത്രയും പണച്ചെലവുമുണ്ട്. തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് വരുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കും.
ഇന്ത്യയില്‍ യു.എ.ഇയുടെ രണ്ടാമത്തെ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്ത് വരുന്നത്. ഇതിന്‍െറ ഫലമായി മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഈ രീതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ട്.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിന് പകരമായി യു.എ.ഇയില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഇന്ത്യക്ക് അനുമതി തേടാവുന്നതാണ്. ഇങ്ങനെ അനുമതി ലഭിക്കുകയാണെങ്കില്‍ വടക്കന്‍ എമിറേറ്റില്‍ കോണ്‍സുലേറ്റ് തുടങ്ങാന്‍ സാധിക്കും. ഇപ്പോള്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലുള്ളവര്‍ ദുബൈയിലെ കോണ്‍സുലേറ്റിനെയാണ് ആശ്രയിക്കുന്നത്. ഇവിടെയുള്ള തൊഴിലാളികള്‍ക്ക് കോണ്‍സുലേറ്റില്‍ നേരിട്ട് വരണമെങ്കില്‍ ഒരു ദിവസം അവധി എടുക്കണം. ഇവര്‍ക്ക് അവധി ലഭിക്കുന്നത് വെള്ളിയാഴ്ച മാത്രമാണ്. എന്നാല്‍, ഈ ദിവസം കോണ്‍സുലേറ്റിനും അവധിയാണ്. വിവിധ എമിറേറ്റുകളില്‍ കോണ്‍സുലേറ്റ് സംഘം നടത്തുന്ന സന്ദര്‍ശനങ്ങളാണ് ഇവരുടെ ഏക ആശ്വാസം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മേയ് 15, 2012

സൗദി തൊഴില്‍ നയത്തില്‍ മാറ്റം: സ്പോണ്‍സര്‍ഷിപ്പിന് പകരം സേവന വ്യവസ്ഥ

റിയാദ്: ‘കഫാല’ത്ത്് (സ്പോണ്‍സര്‍ഷിപ്പ്) രീതി അവസാനിപ്പിച്ചുകൊണ്ട് തൊഴില്‍ നയത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. തൊഴിലാളിക്കുമേല്‍ തൊഴിലുടമക്കുള്ള അധികാരത്തെ സൂചിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പിന് പകരം രണ്ട് കൂട്ടരും തമ്മിലെ ബന്ധം പുനര്‍ നിര്‍വചിക്കുന്ന ഖദമാത്ത് (സേവനം) എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴില്‍കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ വെളിപ്പെടുത്തി. ‘നഖ്ലുല്‍ കഫാല’ (സ്പോണ്‍സര്‍ഷിപ്പ് മാറ്റം) എന്നതിന് പകരം നഖ്ലുല്‍ ഖിദ്മാത്ത് (സേവന മാറ്റം) എന്നായിരിക്കും തൊഴില്‍ മന്ത്രാലയം ഇനിമുതല്‍ പ്രയോഗിക്കുക. സ്പോണ്‍സര്‍ഷിപ്പ് എന്ന പ്രയോഗത്തോട് മന്ത്രാലയം നേരത്തെ·തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രാലയ രേഖകളിലൊന്നിലും ഇത്തരം പ്രയോഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമയുടെ നിയന്ത്രണത്തില്‍നിന്നും തൊഴിലാളിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയാണ് നയമാറ്റത്തിന്‍െറ മുഖ്യ ലക്ഷ്യം. തൊഴിലുടമയുടെ സമ്മതപത്രമില്ലാതെ രാജ്യത്തെവിടേയും സഞ്ചരിക്കാനും പാസ്പോര്‍ട്ട് കൈവശം സൂക്ഷിക്കാനും, ഇഷ്ടമുള്ള തൊഴില്‍ ദായകനെ സ്വീകരിക്കാനും തൊഴിലാളിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഇതിനര്‍ഥം വിദേശ തൊഴിലാളികള്‍ക്ക് യഥേഷ്ടം ഇവിടെ കടന്നുവന്ന് ഇഷ്ടമുള്ള തൊഴിലുകള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെന്നല്ല. അത് ലോകത്ത് തൊഴില്‍ വിപണിയിലെവിടേയും ഇല്ലാത്തതാണ്. തൊഴിലുടമയാല്‍ തൊഴിലാളിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ല എന്നുറപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ റിക്രൂട്ടിങ്ങ് കമ്പനികളുടെ വരവോടെ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റത്തെ കുറിച്ച് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിസഭ 2012 അവസാനത്തോടെ ചര്‍ച്ച നടത്തുമെന്നുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെടുത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഹുമൈദാന്‍. പഠന റിപ്പോര്‍ട്ടില്‍ വിദേശ തൊഴിലാളികളുടെ സാചര്യം പഠിക്കുന്നതിനും സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ റദ്ദാക്കുന്നതിനും മേല്‍നോട്ടം വഹിക്കാന്‍ വിദേശ തൊഴിലാളികാര്യ സമിതി രൂപവത്കരിക്കണമെന്ന ശിപാര്‍ശയുണ്ട്. പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്നത് തടയുക, തന്‍െറ കുടുംബത്തെ കൊണ്ടുവരുന്നതിനും ഹജ്ജ് ചെയ്യുന്നതിനും വിവാഹം നടത്തുന്നതിനും തൊഴിലുടമയുടെ അനുമതി തേടണമെന്ന വ്യവസ്ഥ റദ്ദുചെയ്യുക, തൊഴിലിലുപരി മറ്റൊരു കാര്യത്തിലും തൊഴിലാളിക്ക് മേല്‍ സ്പോണ്‍സര്‍ അധികാരം ചെലുത്താതിരിക്കുക തുടങ്ങിയ ശിപാര്‍ശകളും മന്ത്രിസഭയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടിലുണ്ട്. ഇരുകൂട്ടരുടേയും പരസ്പര അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംരക്ഷിക്കുന്നതിനും തൊഴിലാളിയില്‍നിന്ന് തൊഴിലുടമക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനും ഇന്‍ഷൂറന്‍സ് സംവിധാനം നവീകരിക്കാനൂം റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ജി.സി.സി തലത്തില്‍ തൊഴില്‍ വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗദി കാതലായ നയം മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2009ല്‍ ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പ് എടുത്തുകളഞ്ഞിരുന്നു. ഖത്തര്‍ ഇതിനുള്ള ആലോചനയിലാണ്. യു.എ.ഇ കഫാലത്ത് വ്യവസ്ഥ കൂടുതല്‍ സുതാര്യമാക്കി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പ്രമുഖബാലതാരം തരുണി മരിച്ചു (Satyam, Vellinakshatram fame)

കാഠ്‌മണ്ഡു: ഉത്തര നേപ്പാളില്‍ പര്‍വത മുകളിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ചെറു യാത്രാവിമാനം തകര്‍ന്നുവീണു പ്രമുഖബാലതാരം തരുണി സച്‌ദേവ്‌ ഉള്‍പ്പെടെ 13 ഇന്ത്യക്കാര്‍ മരിച്ചു. അപകടത്തില്‍ ആകെ 15 പേരാണു കൊല്ലപ്പെട്ടത്‌. വിനയന്റെ വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ തരുണി അന്‍പതോളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. തരുണിയുടെ അമ്മ ഗീതയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം

സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര്‍ ചെയ്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. അങ്ങനെ പോരായ്മകളെല്ലാം പരിഹരിച്ച് ഈയൊരു സംരംഭത്തെ വലിയൊരു വിജയമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന്റെ ഉപകാരം ഭാവിയില്‍ നമുക്ക് ലഭിക്കുകയും ചെയ്യും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെ സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.ടി.സി പ്രിന്റു ചെയ്യുന്നതില്‍ വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റായി ചേര്‍ക്കുമല്ലോ. Read More | തുടര്‍ന്നു വായിക്കുക
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മേയ് 11, 2012

ഒഴിവുകള്‍ ഇ-മെയില്‍ വഴി അറിയിക്കാന്‍ സംവിധാനം വരുന്നു

തിരുവനന്തപുരം: നിയമന ശിപാര്‍ശയില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ ഇ-മെയില്‍ വഴി നേരിട്ട് പി.എസ്.സി സെക്രട്ടറിയെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. മെയില്‍ ലഭിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും ഒഴിവുകളിലേക്ക് നിയമന ശിപാര്‍ശ നല്‍കുന്നതിന് മുന്‍ഗണന നിശ്ചയിക്കുക. 2012 ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാക്കാനും തീരുമാനിച്ചു.
നിലവില്‍ നിയമനാധികാരി തപാല്‍ വഴിയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ-മെയില്‍ വഴി ഒഴിവ് റിപ്പോര്‍ട്ടിങ് വരുന്നത് നടപടികള്‍ വേഗത്തിലാക്കും. ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും ഇത് കൂടുതല്‍ ഗുണകരമാവുക. ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റില്‍ വിവരണാത്മക പരീക്ഷ ഒഴിവാക്കും. ഒ.എം.ആര്‍ പരീക്ഷയാകും ഇനി നടത്തുക. എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റുകള്‍ മേയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ലിസ്റ്റ് ജൂണിലും പുറത്തിറക്കും.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സ്പെക്ട്രം വില: മൊബൈല്‍ നിരക്ക് ഇരട്ടിയാകുമെന്ന് കമ്പനി മേധാവികള്‍ !!

ന്യൂദല്‍ഹി: സ്പെക്ട്രത്തിന്‍െറ വില നിശ്ചയിക്കാനുള്ള ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ പല സര്‍ക്കിളുകളിലും മൊബൈല്‍ ഫോണ്‍ നിരക്ക് ഇരട്ടിയാകുമെന്ന് ടെലിക്കോം മേധാവികളുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച കേന്ദ്ര ടെലിക്കോം മന്ത്രി കപില്‍ സിബിലിനെ സന്ദര്‍ശിച്ചാണ് മുന്‍നിര ടെലിക്കോം കമ്പനികളുടെ മേധാവികള്‍ നിരക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരെ കണ്ടപ്പോഴും വൈകാതെ ഇന്ത്യയില്‍ മൊബൈല്‍ നിരക്ക് ഇരട്ടിയാകുമെന്ന മുന്നറിയിപ്പ് കമ്പനി മേധാവികള്‍ നല്‍കി.
‘ഒരു സര്‍ക്കിളില്‍ സ്പെക്ട്രത്തിന്‍െറ അടിസ്ഥാന വില ഏഴ് കോടി രൂപയാണ്. എന്നാല്‍ ചില മെട്രോ നഗരങ്ങളില്‍ നിരക്ക് 717 കോടി രൂപയാണ്. വ്യത്യാസം 100 ഇരട്ടി’ -ഭാരതി എയര്‍ടെല്‍ സി.ഇ.ഒ സഞ്ജയ് കപൂര്‍ ചൂണ്ടിക്കാട്ടി. ഭാരതി എയര്‍ടെല്ലിന് പുറമെ വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, യൂനിനോര്‍, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികളുടെ മേധാവികളാണ് മന്ത്രിയെ കണ്ടത്. സി.ഡി.എം.എ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളുടെ മേധാവികളും ചൊവ്വാഴ്ച്ച ടെലിക്കോം മന്ത്രിയെ കണ്ട് നിരക്ക് ഇരട്ടിയാക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. സെസ്റ്റ്മ ശ്യാം ടെലി സര്‍വീസസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലി സര്‍വീസസ് എന്നീകമ്പനികളുടെ മേധാവികളാണ് സി.ഡി.എം.എ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനെ പ്രതിനിധീകരിച്ച് ടെലിക്കോം മന്ത്രിയെ കണ്ടത്.
‘ട്രായി’യുടെ ഉത്തരവ് മൊബൈല്‍ നിരക്കില്‍ ഉണ്ടാക്കുന്ന വര്‍ധനക്ക് പുറമെ ഉയര്‍ന്ന ബാന്‍റ് വിഡ്ത്തുള്ള സ്പെക്ട്രത്തിലേക്ക് മാറുമ്പോള്‍ കമ്പനികള്‍ക്ക് ഉണ്ടാവുന്ന അധിക ചെലവിനെ സംബന്ധിച്ചും മന്ത്രിയുമായി ചര്‍ച്ച നടത്തി.
രാജ്യത്ത് മുഴുവന്‍ ടെലിക്കോം സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു മെഗാഹെഡ്സ് സ്പെക്ട്രത്തിന് 3622 കോടി രൂപയാണ് ട്രായ് വിലയിട്ടിരിക്കുന്നത്. 2008ലെ വിലയുടെ പത്തിരട്ടിവരും ഇത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മേയ് 09, 2012

‘ഇബാന്‍’ നല്‍കാത്ത കമ്പനികളിലെ ശമ്പള വിതരണം വൈകും !!

 അബൂദബി: ബാങ്ക് ഇടപാടുകാര്‍ക്ക് നിര്‍ബന്ധമാക്കിയ ഏകീകൃത അന്തര്‍ദേശീയ തിരിച്ചറിയല്‍ നമ്പര്‍ ‘ഇബാന്‍’ നല്‍കാത്ത കമ്പനികളിലെ ശമ്പള വിതരണം വൈകും. രാജ്യത്തെ പല കമ്പനികളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ ‘ഇബാന്‍’ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നല്‍കാത്ത സാഹചര്യത്തില്‍, ഇത്തരം കമ്പനികളിലുള്ളവരുടെ ശമ്പളം വൈകാന്‍ സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് പല ബാങ്കുകളിലും പരാതികളുണ്ടായതിന്‍െറ പശ്ചാത്തലത്തിലാണ് ഇതിന്‍െറ കാരണം വ്യക്തമാക്കിയത്.
ഏപ്രില്‍ 14 മുതല്‍ രാജ്യത്തെ·മുഴുവന്‍ ബാങ്ക് ഇടപാടുകാര്‍ക്കും ഇന്‍റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പേഴ്സ് (ഇബാന്‍) എന്ന പേരില്‍ ഏകീകൃത അന്തര്‍ദേശീയ തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കോ, അന്തര്‍ദേശീയ തലത്തിലോ നടത്തുന്ന ഇടപാടുകള്‍ക്ക് ‘ഇബാന്‍’ നിര്‍ബന്ധമാണ്. എല്ലാ ജീവനക്കാരും തങ്ങളുടെ ‘ഇബാന്‍’ ബന്ധപ്പെട്ട കമ്പനികള്‍ക്കും, കമ്പനികള്‍ ശമ്പള വിതരണ ലിസ്റ്റിനൊപ്പം ബന്ധപ്പെട്ട ബാങ്കിനും നല്‍കണമെന്നാണ് നിര്‍ദേശം. ഇങ്ങനെ നല്‍കാത്തതാണ് പല കമ്പനികളിലെയും ശമ്പള വിതരണത്തിലെ കാലതാമസത്തിന് കാരണം. ഒന്നിലേറെ ബാങ്കുകളില്‍ അക്കൗണ്ടുള്ള കമ്പനികള്‍, ജീവനക്കാര്‍ക്ക് അക്കൗണ്ടുള്ള അതേ ബാങ്കില്‍ നിന്നല്ലാതെ ശമ്പള വിതരണം നടത്തുമ്പോള്‍ ‘ഇബാന്‍’ നിര്‍ബന്ധമാണ്. എന്നാല്‍, കമ്പനിക്കും ജീവനക്കാര്‍ക്കും ഒരേ ബാങ്കില്‍ അക്കൗണ്ടുള്ള കേസുകളില്‍ ശമ്പള വിതരണം വൈകിയിട്ടില്ല. ബന്ധപ്പെട്ട ബാങ്കിന് ജീവനക്കാരുടെ ‘ഇബാന്‍’ ലഭ്യമാക്കേണ്ടത് സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
2011 നവംബര്‍ 19 മുതലാണ് ‘ഇബാന്‍’ നടപ്പാക്കിയത്. എങ്കിലും ബാങ്കുകള്‍ക്ക് മൂന്നു മാസം സമയപരിധി അനുവദിച്ചു. ഇത് ഏപ്രില്‍ 12ന് അവസാനിച്ച സാഹചര്യത്തിലാണ് ഏപ്രില്‍ 14ന് കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്.
ഓരോ ഇടപാടുകാരനും ബാങ്കില്‍നിന്ന് 23 അക്ക നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് ഏത് ബാങ്കിലും ഇടപാടുകാരനെ തിരിച്ചറിയാം. യു.എ.ഇക്ക് പുറത്തേക്കുള്ള ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുകയും ഇതില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യാനാണ് ഈ നടപടി. ഒരു നമ്പര്‍ കണ്ടാല്‍ ഇത് ഏത് ബാങ്കിലെ അക്കൗണ്ടാണെന്ന് ലോകത്തെ·ഏതു ബാങ്കിനും തിരിച്ചറിയാന്‍ സാധിക്കും.
യു.എ.ഇയില്‍ ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും നിലവിലെ അക്കൗണ്ട് നമ്പറിന് പുറമെയാണ് 23 അക്കങ്ങളുള്ള നമ്പര്‍ ലഭിക്കുക. ഇതില്‍ ‘AE’ എന്ന രണ്ട് അക്ഷരങ്ങളുമുണ്ടാകും. ഇത് യു.എ.ഇയെ പ്രതിനിധീകരിക്കുന്നതാണ്. ചെക്കിന്‍െറ കോഡ് എന്ന നിലയില്‍ രണ്ട് അക്കങ്ങളും ബാങ്ക് കോഡ് എന്ന നിലയില്‍ മൂന്നക്കങ്ങളുമുണ്ടാകും. ബാക്കി 16 അക്കങ്ങള്‍ അക്കൗണ്ട് നമ്പറായിരിക്കും.ഏപ്രില്‍ 14 മുതല്‍ അന്തര്‍ദേശീയ പണമിടപാടുകള്‍ക്ക് ഇത് നിര്‍ബന്ധമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വേതന സംരക്ഷണ സംവിധാന (ഡബ്ളിയു.പി.എസ്)വുമായും ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ശമ്പള വിതരണത്തിന് ‘ഇബാന്‍’ ബാധകമായത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത