തിങ്കളാഴ്‌ച, മാർച്ച് 04, 2013

വരുന്നു ഹൈ ബ്രിഡ് യു പീ എസ്സുകള്‍ !!

ഒരു വശത്ത് വറ്റി തീരുന്ന പരമ്പരാഗത ഊര്‍ജ ശ്രോതസ്സുകള്‍ ദിനം പ്രതി ഉയരുന്ന ഉപഭോഗം. വരാനിരിക്കുന്ന കടുത്ത ഊര്‍ജ പ്രതിസന്ധി മറി കടക്കുവാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ലോകം. സൌരോര്‍ജവും ,കാറ്റില്‍ നിന്നും തിരമാലയില്‍ നിന്നും ഉണ്ടാക്കുന്ന ഊര്‍ജവും ആണ് പുതിയ പ്രതീക്ഷ.


ഭൂമധ്യരേഖയില്‍ സമൃദ്ധമായ സൂര്യപ്രകാശവും അപകടരഹിതമായ പ്രവര്‍ത്തനവും സൌരോര്‍ജം ഇന്ത്യയ്ക്ക് ഭാവിയിലെ ഏറ്റവും യോജ്യമായ ഊര്‍ജ ശ്രോതസ്സായി കരുതാം.



വീടുകളില്‍ എറ്റവും അനുയോജ്യം ഹൈബ്രിഡ് ഇന്‍വര്‍ട്ടര്‍ ആണ് .പകല്‍ നേരിട്ട് സോളാര്‍ ഊര്‍ജവും രാത്രി ബാറ്റെറിയില്‍ സംഭരിച്ചു വച്ച വൈദ്യുതിയുമാണ് ഹൈബ്രിഡ് ഇന്‍വര്‍ട്ടര്‍ ഉപയോഗിക്കുക. ബാറ്ററിയിലെ വൈദ്യുതി തീര്‍ന്നു പോവുകയാണെങ്കില്‍ വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതിയിലേക്ക് മാറും .അങ്ങിനെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ മാത്രം പുറമേ നിന്നുള്ള വൈദ്യുതി ലാഭകരമായി ഉപയോഗിക്കാം.



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പകല്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കും ഏറ്റവും യോജ്യമാണ് സോളാര്‍ വൈദ്യുതി. സര്‍ക്കാര്‍ സബ്‌സിഡിയും ലോണ്‍ സൌകര്യവും ലഭ്യമാണ്.


വീട് പണി നടക്കുമ്പോള്‍ തന്നെ സോളാര്‍ വൈദ്യുതിയ്ക്ക് വേണ്ടി പ്രത്യേകം വയറിംഗ് നടത്തിയിടുന്നത് നന്നായിരിക്കും. ഇന്‍വര്‍ട്ടര്‍ ബാറ്ററി സോളാര്‍ പവ്വറിനു വേണ്ടിയുള്ളതാണെന്നും ഉറപ്പുവരുത്തണം.