തിങ്കളാഴ്‌ച, ഡിസംബർ 16, 2013

Customs laws




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഡിസംബർ 10, 2013

Old check leaf validity for dec 31, 2013




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഡിസംബർ 03, 2013

നാല് ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത കറന്‍സി ഉടന്‍ !!


ദുബായ്: നാല് ഗള്‍ഫ് രാജ്യങ്ങളില്‍ ഡിസംബര്‍ അവസാനത്തോടെ ജി.സി.സി. ഏകീകൃത കറന്‍സി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. സൗദി, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് പുതിയ ഏകീകൃത കറന്‍സി നിലവില്‍ വരിക. എന്നാല്‍, മറ്റു രണ്ടംഗങ്ങളായ യു.എ.ഇ.യും ഒമാനും അടുത്ത കാലത്തൊന്നും ഏകീകൃത കറന്‍സിയുടെ ഭാഗമാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജി.സി.സി.യോട് അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ദിനപ്പത്രമായ അക്ബാര്‍ ആല്‍ ഖലീജ് ആണ് ഇതസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 


ഡോളര്‍ അടിസ്ഥാനമാക്കിയുള്ള കറന്‍സിയായിരിക്കും നിലവില്‍ വരിക. എന്നാല്‍ യൂറോ ആധാരമായുള്ള കറന്‍സി നിലവില്‍ വരികയായിരിക്കും നല്ലതെന്നും അഭിപ്രായമുണ്ട്. 15 വര്‍ഷം മുമ്പാണ് ജി.സി.സി. ഏകീകൃത കറന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. (courtesy: mathrubhumi)



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഒക്‌ടോബർ 21, 2013

Using new rules of ATM




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഒക്‌ടോബർ 02, 2013

Indian nationals useful information by embassy of uae !




for more information about uae laws for indians esp. malayalee need click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, മാർച്ച് 04, 2013

വരുന്നു ഹൈ ബ്രിഡ് യു പീ എസ്സുകള്‍ !!

ഒരു വശത്ത് വറ്റി തീരുന്ന പരമ്പരാഗത ഊര്‍ജ ശ്രോതസ്സുകള്‍ ദിനം പ്രതി ഉയരുന്ന ഉപഭോഗം. വരാനിരിക്കുന്ന കടുത്ത ഊര്‍ജ പ്രതിസന്ധി മറി കടക്കുവാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ലോകം. സൌരോര്‍ജവും ,കാറ്റില്‍ നിന്നും തിരമാലയില്‍ നിന്നും ഉണ്ടാക്കുന്ന ഊര്‍ജവും ആണ് പുതിയ പ്രതീക്ഷ.


ഭൂമധ്യരേഖയില്‍ സമൃദ്ധമായ സൂര്യപ്രകാശവും അപകടരഹിതമായ പ്രവര്‍ത്തനവും സൌരോര്‍ജം ഇന്ത്യയ്ക്ക് ഭാവിയിലെ ഏറ്റവും യോജ്യമായ ഊര്‍ജ ശ്രോതസ്സായി കരുതാം.



വീടുകളില്‍ എറ്റവും അനുയോജ്യം ഹൈബ്രിഡ് ഇന്‍വര്‍ട്ടര്‍ ആണ് .പകല്‍ നേരിട്ട് സോളാര്‍ ഊര്‍ജവും രാത്രി ബാറ്റെറിയില്‍ സംഭരിച്ചു വച്ച വൈദ്യുതിയുമാണ് ഹൈബ്രിഡ് ഇന്‍വര്‍ട്ടര്‍ ഉപയോഗിക്കുക. ബാറ്ററിയിലെ വൈദ്യുതി തീര്‍ന്നു പോവുകയാണെങ്കില്‍ വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതിയിലേക്ക് മാറും .അങ്ങിനെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ മാത്രം പുറമേ നിന്നുള്ള വൈദ്യുതി ലാഭകരമായി ഉപയോഗിക്കാം.



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പകല്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കും ഏറ്റവും യോജ്യമാണ് സോളാര്‍ വൈദ്യുതി. സര്‍ക്കാര്‍ സബ്‌സിഡിയും ലോണ്‍ സൌകര്യവും ലഭ്യമാണ്.


വീട് പണി നടക്കുമ്പോള്‍ തന്നെ സോളാര്‍ വൈദ്യുതിയ്ക്ക് വേണ്ടി പ്രത്യേകം വയറിംഗ് നടത്തിയിടുന്നത് നന്നായിരിക്കും. ഇന്‍വര്‍ട്ടര്‍ ബാറ്ററി സോളാര്‍ പവ്വറിനു വേണ്ടിയുള്ളതാണെന്നും ഉറപ്പുവരുത്തണം.

ശനിയാഴ്‌ച, ജനുവരി 05, 2013

പാസ്‌പോര്‍ട്ട് ഫീസ് ഓണ്‍ലൈനില്‍: സംവിധാനം മാര്‍ച്ചിനുള്ളില്‍ !!

ചെന്നൈ: പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാഫീസ് ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുള്ള സംവിധാനം വരുന്ന മാര്‍ച്ചിനുള്ളില്‍ ആരംഭിക്കുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ജോയന്‍റ് സെക്രട്ടറിയുമായ മുക്‌തേഷ് പര്‍ദേശി പറഞ്ഞു. ''ഇതിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ചില കേന്ദ്രങ്ങളിലെങ്കിലും ഇത് നടപ്പാക്കാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉദ്ദേശിക്കുന്നത്.'' ചെന്നൈയില്‍ വെള്ളിയാഴ്ച മാധ്യമപ്രവരത്തകരോട് സംസാരിക്കുകയായിരുന്നു പര്‍ദേശി.

നിലവില്‍ പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാമെങ്കിലും ഫീസ് അടയ്ക്കുന്നത് നേരിട്ടാണ്. പലപ്പോഴും ഓണ്‍ലൈനില്‍ സമയം ബുക്കുചെയ്യുന്നവര്‍ പിന്നീട് വരാതിരിക്കുന്നതിലൂടെ സര്‍ക്കാറിന് സമയനഷ്ടവും പണനഷ്ടവും ഉണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കാനും ഓണ്‍ലൈന്‍ പെയ്‌മെന്‍റ് സഹായിക്കുമെന്ന് പര്‍ദേശി ചൂണ്ടിക്കാട്ടി. 1500 രൂപയാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടിനുള്ള ഫിസ്. തത്ക്കാലിന് 3500 രൂപയും.

പോലീസ് പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ അടുത്ത ദിവസം പാസ്‌പോര്‍ട്ട് നല്‍കുമെന്ന് പര്‍ദേശി ചൂണ്ടിക്കാട്ടി. പലപ്പാഴും മൂന്നാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് കിട്ടിയിരിക്കും. സാധാരണഗതിയില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഒരുമാസത്തിലേറെ എടുക്കില്ലെന്നും പര്‍ദേശി പറഞ്ഞു. അപേക്ഷിച്ച് മൂന്നാംദിവസം തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കും.

കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ കേരളത്തില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് കേരളത്തിലാണെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍ ജോയന്‍റ് സെക്രട്ടറിയുമായ മുക്‌തേഷ് പര്‍ദേശി പറഞ്ഞു. 2011-ല്‍ 11 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് കേരളത്തില്‍ വിതരണംചെയ്തത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. മൂന്നാംസ്ഥാനത്ത് ആന്ധ്രപ്രദേശും നാലാംസ്ഥാനത്ത് തമിഴ്‌നാടുമാണ്. 7.2 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് തമിഴ്‌നാട്ടില്‍ ഇക്കഴിഞ്ഞ വര്‍ഷം വിതരണംചെയ്തത്.

ഇന്ത്യയില്‍ മൊത്തം 4.5 കോടി പാസ്‌പോര്‍ട്ടുകളാണ് നിലവിലുള്ളത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രതി വര്‍ഷം ഒരുകോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുകയെന്നതാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ലക്ഷ്യം.

15 വയസ്സിനു താഴെയുള്ള കുട്ടികള്‍, 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍, പോലീസ് വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കൊക്കെ ഓണ്‍ലൈനില്‍ അപേക്ഷിക്കാതെതന്നെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നേരിട്ടു വരാം. തമിഴ്‌നാട്ടില്‍ പുതുച്ചേരി, കാരക്കല്‍, കൃഷ്ണഗിരി, ധര്‍മപുരി എന്നിവിടങ്ങളിലുള്ളവര്‍ക്കും രാവിലെ പത്തിനും ഒരുമണിക്കുമിടയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ നേരിട്ടു വരാം. 3.2 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് ഇക്കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിതരണം ചെയ്തത്.
(courtesy:mathrubhumi.)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!