തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2015

ബാഗ് യുവര്‍ ജോബ്: വിരല്‍ത്തുമ്പില്‍ അവസരങ്ങള്‍ !!



സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ഇന്‍ക്യുബേറ്റ് ചെയ്ത വെര്‍ബിക്കോ ലാബ്‌സ് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയുടെ സംരംഭമാണ് ബാഗ് യുവര്‍ ജോബ് എന്ന വെബ്‌സൈറ്റ്. www.bagyourjob.com വെബ്‌സൈറ്റ് വഴി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക്, നോണ്‍ അക്കാദമിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു. കമ്പനികള്‍ക്കും അവരുടെ പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നുവെന്ന് സി.ഇ.ഒ. മിഥുന്‍ ശങ്കര്‍ പറഞ്ഞു. .വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന ജോബ് സൈറ്റിന്റെ ബീറ്റാ പതിപ്പിലേക്ക് ഗൂഗിള്‍ നിക്ഷേപം നടത്തിയിരിക്കുന്നു. ഫേസ് ബുക്ക് ഇന്ത്യ ഡയറക്ടറും ഗൂഗിളിന്റെ സ്റ്റാഫിങ്ങ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് ഹെഡ്ഡുമായ മനോജ് വര്‍ഗീസാണ് ടാലന്റഡ് യൂത്തിനെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട് അപ്പിനൊപ്പം ചേരുന്നത്. സ്റ്റാ്ട്ട് അപ്പ് കമ്പനിയില്‍ ഗൂഗിള്‍ 10 ശതമാനമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 

പ്രൊഫൈല്‍ ഉപയോഗിച്ച് കമ്പനികള്‍ക്ക് നേരിട്ട് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയും. ജോബ് സൈറ്റിലുടെ ഉപയോക്താക്കള്‍ക്ക് പൊതു, സ്വകാര്യ അല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും അവരുടെ സഹ ഉപയോക്താക്കളിലൂടെ പുതിയ ജോലികള്‍ തിരയാനും കഴിയും. ജോബ് ഫെയറും ഓണ്‍ലൈന്‍ കാമ്പസ് പ്ലേസ്‌മെന്റും എല്ലാ വര്‍ഷവും ഇതിലൂടെ ഉണ്ടാകും. 



ബാഗ് യുവര്‍ ജോബ് വഴി കോളേജുകള്‍ക്കും കമ്പനികള്‍ക്കും ഇടനിലക്കാര്‍ കൂടാതെ നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിക്കും. വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ് പ്രോഗ്രാം പരിപാടികള്‍ വിശാലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലും കോര്‍പ്പറേറ്റ് ബഹുരാഷ്ട്ര കമ്പനികളിലും നല്‍കാന്‍ കഴിയും. ഓരോ സ്ഥാപനങ്ങളുടെ പ്ലെയ്‌സ്‌മെന്റ് ഓഫീസേഴ്‌സിന് കമ്പനികളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള ലളിതമായ ഒരു വഴിയാണ് ഈ വെബ് സൈറ്റ് വഴി നല്‍കുന്നത്. കമ്പനികള്‍ക്ക് അവരുടെ എല്ലാ ആവശ്യകതകളും തങ്ങളുടെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളെ ഫില്‍ട്ടര്‍ ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോളേജ് വെബ്‌സൈറ്റിലെ പ്ലേസ്‌മെന്റ് പേജിലൂടെ അനുയോജ്യമായ ജോലികള്‍ക്ക് അപേക്ഷിക്കാനും പറ്റും .




ഇതിലൂടെ കോളേജ് വെബ്‌സൈറ്റുകളിലെ പ്ലേസ്‌മെന്റ് പേജ്, പൂര്‍ണമായ ജോബ്‌പോര്‍ട്ടല്‍ ആക്കി മാറ്റിയെടുക്കുന്നു. കമ്പനികള്‍ക്ക് അവരുടെ ഡാഷ്‌ബോര്‍ഡില്‍ നിന്നും വിദ്യാര്‍ത്ഥിയുടെ പ്രൊഫൈല്‍ നോക്കി അനുയോജ്യമായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാം. ഇതിലൂടെ കോളേജുകള്‍ക്കും കമ്പനികള്‍ക്കും ഒരു ആയാസരഹിതമായ പ്ലേസ്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം നല്‍കുന്നു.




കോളേജുകള്‍ക്ക് കമ്പനികളെ ബന്ധപ്പെടുവാനും, അവരുടെ ജോലി ഒഴിവുകള്‍ കോളേജ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യാന്‍ അവരോട് അഭ്യര്‍ത്ഥിക്കാനും കഴിയും. എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന കമ്പനികളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.

(courtesy; manorama)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!