[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2015

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ലാഭിക്കാന്‍ പത്ത് വഴികള്‍ !!

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിയാണ് ബാറ്ററി വേഗം തീര്‍ന്നു പോകുന്നു എന്നത്. വിവര സാങ്കേതിക വിദ്യയുടെ മറ്റു മേഖലകളിലുണ്ടായ കുതിച്ചു ചാട്ടം ബാറ്ററി രംഗത്ത് ഉണ്ടായിട്ടില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. ആന്ദ്രോയ്ഡ്, ഐ ഒ.എസ്, വിന്‍ഡോസ്, സിംബയന്‍ ഫോണുകളില്‍ കണ്ണഞ്ചിക്കുന്ന പലതരത്തിലുള്ള ആപ്പുകള്‍ കാണാമെങ്കിലും അവയില്‍ മിക്കതും ബാറ്ററി കുടിച്ചു തീര്‍ക്കുന്നതില്‍ മുമ്പന്മാരാണ്. എന്നാല്‍ സുദീര്‍ഘമായ ബാറ്ററി സമയം വാഗ്ദാനം ചെയ്യുന്ന ഫലപ്രദമായ ആപ്ലിക്കേഷനുകള്‍ ഇല്ല എന്നു തന്നെ പറയാം. Advanced Task killer, Juice Defender തുടങ്ങിയ ആപ്പുകള്‍ ഫോണിന്റെ പ്രവര്‍ത്തന രീതി നിയന്ത്രിച്ച് ബാറ്ററി കുറെയൊക്കെ ലാഭിക്കുമെങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ ആണ് അവ എന്നേ പറയാനുള്ളൂ.

എങ്ങനെ ഉപയോഗിച്ചാലും ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ, സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒറ്റ വഴിയേ നമുക്കു മുന്നിലുള്ളൂ. ബാറ്ററി ലാഭിക്കാനുള്ള പത്ത് വിദ്യകള്‍ ഇതാ...

1. വൈബ്രേഷന്‍ ഓഫ് ചെയ്യുക: സാധാരണ റിംഗ്‌ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണ്‍ ബാറ്ററി വേഗത്തില്‍ തീരാനിടയാക്കും. റിംഗ്‌ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഒരു അലങ്കാരമായി കാണരുത്. അതും ബാറ്ററി വറ്റിക്കും.

2. SCREEN LIGHT / BRIGHTNESS കുറക്കുക: സ്‌ക്രീനിന് കൂടുതല്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ ചെലവാകാനിടയാക്കും. ഏറ്റവും കൂടിയ ബ്രൈറ്റ്‌നസ് സെറ്റ് ചെയ്യുമ്പോള്‍ മിക്ക ഫോണിലും ഈ മുന്നറിയിപ്പ് വരാറുണ്ട്. ഫോണില്‍ ഓട്ടോ ബ്രൈറ്റ്‌നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതാണ് ഉത്തമം.

3. SCREEN TIME OUT കുറക്കുക: ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീനില്‍ വെളിച്ചം തങ്ങിനില്‍ക്കുന്ന സമയം കുറക്കുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാം. ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്‌ക്രീന്‍ ഓഫ് ചെയ്യുന്നതും നല്ലതാണ്.

4. ആവശ്യമല്ലെങ്കില്‍ OFF ചെയ്യുക: മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ അത് ഓഫ് ചെയ്യുന്നതാണ് നല്ലത്. സ്ലീപ്പ്, ഇനാക്ടീവ് മോഡുകളില്‍ ഇടുന്നതിനേക്കാള്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ട് കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരത്തെക്ക് കയറുമ്പോള്‍ ഓഫ് ചെയ്യാം.

5. CHARGING ശരിയായ രീതിയില്‍ : ബാറ്ററി ശരിയായ രീതിയില്‍ മാത്രം ചാര്‍ജ് ചെയ്യുക. ലിഥിയം ഓണ്‍, നിക്കല്‍ ബാറ്ററികളാണ് പൊതുവെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാറുള്ളത്. ഇവ രണ്ടും തമ്മില്‍ കാതലായ വ്യത്യാസമുണ്ടെങ്കിലും ദിവസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ചാര്‍ജര്‍ കൈവശമുണ്ടെന്ന് കരുതി എല്ലായ്‌പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നശിപ്പിക്കും.

6. മള്‍ട്ടി ടാസ്‌ക് വേണ്ട: ഒരേസമയം പല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന 'മള്‍ട്ടി ടാസ്‌കിംഗ് കപ്പാസിറ്റി'യാണ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു പ്രധാന പ്രത്യേകത. ബാറ്ററി കുടിച്ചുവറ്റിക്കുന്ന പ്രധാന വില്ലനും ഇതുതന്നെ. അതിനാല്‍ തുറക്കുന്ന ആപ്പുകള്‍ ഉപയോഗം കഴിഞ്ഞയുടന്‍ പൂര്‍ണമായി ക്ലോസ് ചെയ്യുക. ഇതിനായി Advanced തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം.

പല ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലുമുള്ളത്. ഒരു ആപ്പ് തുറന്ന ശേഷം മറ്റൊന്നിലേക്ക് പോവാന്‍ അധികമാളുകളും ഉപയോഗിക്കുന്ന രീതി നേരെ HOME Button അമര്‍ത്തുകയാണ്. ഇത് തെറ്റാണ്. ഉപയോഗിക്കുന്ന ആപ്പില്‍ നിന്ന് Back Switch അമര്‍ത്തി ഹോം സ്‌ക്രീനില്‍ എത്തുന്നതാണ് ശരിയായ രീതി. പല ആപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ള ബാറ്ററി നഷ്ടം തടയാന്‍ Juice Defender തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫ് ആകുന്നതോടെ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനം നിശ്ചലമാക്കുന്നതാണ് ഇത്തം ആപ്ലിക്കേഷനുകള്‍.

7. GPS പ്രവര്‍ത്തന രഹിതമാക്കുക: ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ജി.പി.എസ് സംവിധാനം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കിയിടുക. സാറ്റലൈറ്റുകളിലേക്ക് ഡാറ്റ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനമാണല്ലോ ജി.പി.എസ്. കോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന GPS ബാറ്ററി കുടിക്കുന്നത് നമ്മള്‍ അറിയില്ല.

8. ബ്ലൂടൂത്ത്, വൈഫൈ, 3ജി/4ജി പ്രവര്‍ത്തന രഹിതമാക്കുക: ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ, 3ജി അല്ലെങ്കില്‍ 4ജി സൗകര്യം പ്രവര്‍ത്തന രഹിതമാക്കുന്നത് ബാറ്ററി ലാഭിക്കാന്‍ നല്ലതാണ്. കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ ഇവ സ്വയം തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കും. ഇത് ബാറ്ററി നഷ്ടപ്പെടാനിടയാക്കും.

9. ചൂടാവാതെ ശ്രദ്ധിക്കുക: സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പഥ്യം ചൂടില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ചൂടാക്കാതിരിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്.

10. OPEN AIR-ല്‍ വെക്കുക: കുടുസ്സായ ഇടങ്ങളില്‍ ഫോണ്‍ വെക്കുന്നത് ഫോണ്‍ ചൂടാകാനും റേഞ്ച് കണ്ടെത്തുന്നതിനായി കൂടുതല്‍ ആയാസപ്പെടാനും ഇടയാക്കും. ഇത് ബാറ്ററിയെ ബാധിക്കും. യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കാം.

(COURTESY:CHANDRIKADAILY)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പുതുപുത്തന്‍ വാട്‌സ്ആപ്പ്‌ എത്തി

ന്യൂയോര്‍ക്ക്‌: പുതുപുത്തന്‍ സംവിധാനങ്ങളുമായി വാട്‌സ്ആപ്പ്‌ വീണ്ടും എത്തി. അഞ്ചു പുതിയ സംവിധാനങ്ങളാണ്‌ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിലുള്ളത്‌. ആന്‍ഡ്രോയിഡ്‌ ഉപയോഗ്‌താക്കള്‍ക്കാണ്‌ പുതിയ സൗകര്യങ്ങള്‍ ലഭ്യമാവുക. ഇതിനായി ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ്‌ 2.12.250ലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്‌താല്‍ മതി.
അണ്‍റീഡ്‌ സംവിധാനമാണ്‌ പുത്തന്‍ വാട്‌സ്ആപ്പില്‍ പ്രധാനമായുള്ളത്‌. വായിച്ച സന്ദേശങ്ങള്‍ക്ക്‌ വീണ്ടും അണ്‍റീഡ്‌ മാര്‍ക്ക്‌ നല്‍കാനുള്ള സൗകര്യം പുതിയ അപ്‌ഡേഷനിലുണ്ടാവും.
പുതിയ കസ്‌റ്റം ഓപ്‌ഷന്‍സ്‌ ഉപയോഗിച്ച്‌ ഓരോ കോണ്ടാക്‌ട്സിനും ഓരോ റിങ്‌ടോണ്‍ സെറ്റ്‌ ചെയ്യാന്‍ സാധിക്കും കൂടാതെ നോട്ടിഫിക്കേഷന്റെ നിറം സെറ്റ്‌ ചെയ്യല്‍ മെസേജിന്റെ ടോണ്‍ മാറ്റാനും കഴിയും.
കോണ്ടാക്‌ട് മ്യൂട്ട്‌ ഓപ്‌ഷനില്‍ താത്‌പര്യമില്ലാത്ത കോണ്ടാക്‌ടുകളെ മ്യൂട്ട്‌ ചെയ്യാം. മുമ്പ്‌ ചാറ്റ്‌ മ്യൂട്ട്‌ ചെയ്യാന്‍ മാത്രമാണ്‌ സൗകര്യമുണ്ടായിരുന്നത്‌.
ഇമോജികളിലും വാട്‌സ്ആപ്പ്‌ വ്യത്യസ്‌തത കൊണ്ടുവന്നിട്ടുണ്ട്‌. സാധാരണ ഇമോജികള്‍ മുതല്‍ മിഡില്‍ ഫിങ്കര്‍ ഇമോജി വരെ പുത്തന്‍ വാട്‌സ്ആപ്പിലുണ്ട്‌. ഇമോജികള്‍ക്ക്‌ വ്യത്യസ്‌ത നിറങ്ങള്‍ നല്‍കാനുള്ള ഓപ്‌ഷനുമുണ്ട്‌.
വാട്‌സ്ആപ്പ്‌ കോളിങിന്‌ ഇനിമുതല്‍ കുറവ്‌ ഡേറ്റയുടെ ആവശ്യമേ വരൂ. മുമ്പ്‌ വാട്‌സ്ആപ്പ്‌ കോളിങിന്‌ ഡേറ്റ കൂടുതല്‍ ആവശ്യം വരുന്നുവെന്ന പരാതികള്‍ പുറത്ത്‌ വന്നിരുന്നു.

(Courtesy:mangalam)


അഞ്ച് പുത്തന്‍ പ്രത്യേകതകളുമായി വാട്‌സാപ്പ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറക്കി. നിലവിലെ ഉപയോക്താക്കള്‍ക്ക് ഈ പ്രത്യേകതകളടങ്ങിയ പതിപ്പ് ലഭിക്കാന്‍ ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാട്ട്‌സ് ആപ്പ് വേര്‍ഷന്‍ 2.12.250ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മതി. മെസേജ് അണ്‍റീഡ് ചെയ്യാം
മെസേജുകള്‍ കണ്ടെന്ന് തെളിയിക്കാനായിരുന്നു മെസേജിന് താഴെ നീല നിറത്തില്‍ രണ്ട് ശരി ചിഹ്നം. ഇനി മെസേജ് വായിച്ചാലും അണ്‍റീഡ് ചെയ്തു വെക്കാം.കസ്റ്റം നോട്ടിഫിക്കേഷന്‍
കോണ്‍ടാക്ടിലെ ഓരോ ഗ്രൂപ്പിനും വ്യക്തികള്‍ക്കും വേറെ വേറെറിങ് ടോണ്‍ കൊടുക്കാന്‍ കഴിയും. വൈബ്രേഷന്‍ ലെങ്ത്, കോള്‍ റിങ് ടോണ്‍ എന്നിവ വ്യത്യസ്തമായി സെറ്റ്് ചെയ്യാനും കഴിയും.മ്യൂട്ട് ഓപ്ഷന്‍ ആവശ്യമില്ലാത്ത കോണ്‍ടാക്ടുകളെ മ്യൂട്ട് ചെയ്യാം. നേരത്തെ ചാറ്റ് മ്യൂട്ട് ചെയ്യാനേ ഓപ്ഷനുണ്ടായിരുന്നുള്ളൂവെങ്കില്‍ പുതിയ പതിപ്പില്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെയും മ്യൂട്ട് ചെയ്യാം.
പുതിയ സ്‌മൈലി ഓപ്ഷനുകള്‍
നേരത്തെ സ്‌മൈലി ഓപ്ഷനുകള്‍ക്കും ഒരറ്റ നിറം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ വേര്‍ഷനില്‍ സ്‌മൈലി ഓപ്ഷനുകളുടെ നിറം മാറ്റാന്‍ സാധിക്കും.വാട്‌സ് ആപ്പ് കോളുകളുടെ ചിലവ് കുറയും
പുതിയ പതിപ്പില്‍ വാട്‌സാപ്പ് കോളിന് ഇനി കുറഞ്ഞ ഡേറ്റ മതി. അതുപ്രകാരം കോളുകളുടെ ചെലവ് കുറയുമെന്നര്‍ത്ഥം.
(Courtesy; chandrikadaily)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 27, 2015

റേഷന്‍ കാര്‍ഡ് തിരുത്താനുള്ള സമയം സെപ്റ്റംബര്‍ 20വരെ നീട്ടി !!!

കോഴിക്കോട്: പുതിയ റേഷന്‍ കാര്‍ഡിനായുള്ള ഓണ്‍ലൈനിലെ വിവരങ്ങള്‍ തിരുത്താനാകാതെ ജനം വലയുന്നതിനിടെ ഇതിനുള്ള തീയതി സെപ്റ്റംബര്‍ 20വരെ നീട്ടി. ആഗസ്റ്റ് 28വരെയായിരുന്നു ഓണ്‍ലൈന്‍ മുഖേന വിവരങ്ങള്‍ തിരുത്താനുള്ള സമയം.

വിവരങ്ങളിലെ വ്യാപകമായ പിശകും സാങ്കേതിക തടസ്സവുംമൂലം സംസ്ഥാനത്തെ ലക്ഷക്കണക്കിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ വിവരങ്ങള്‍ തിരുത്താനായിരുന്നില്ല. ഇതേക്കുറിച്ച് ആഗസ്റ്റ് 22ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരുത്താനുള്ള തീയതി നീട്ടിയതിനുപുറമെ തെറ്റുകള്‍ തിരുത്താനായി അതാത് താലൂക്ക് സപൈ്ള ഓഫിസുകളില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അനൂപ് ജേക്കബിന്‍െറ ഓഫിസ് അറിയിച്ചു. ഓണ്‍ലൈനില്‍ തിരുത്താനാകാത്തവര്‍ക്ക് സെപ്റ്റംബര്‍ ഏഴുമുതല്‍ 20വരെ താലൂക്ക് സപൈ്ള ഓഫിസുകളില്‍ നേരിട്ടത്തെി പ്രത്യേക കൗണ്ടറിലൂടെ വിവരങ്ങള്‍ തിരുത്താം.

പുതിയ തീരുമാനം സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാകും. വെബ്സൈറ്റിലെ സാങ്കേതിക തകരാര്‍ മൂലം അക്ഷയ സെന്‍ററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലുമത്തെിയവര്‍ക്ക് തിരുത്താനായിരുന്നില്ല. തിരുത്തല്‍ നടപടികള്‍ ആരംഭിച്ചതുമുതല്‍ എല്ലാ ജില്ലകളിലും പരാതികളുടെ പ്രളയമായിരുന്നു. രേഖപ്പെടുത്തിയ വിവരങ്ങളില്‍ 80 ശതമാനവും തെറ്റാണെന്ന് സിവില്‍ സപൈ്ള ഓഫിസിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിരുന്നു. ഈ രീതിയില്‍ റേഷന്‍ കാര്‍ഡ് ഇറങ്ങിയാല്‍ അബദ്ധ പഞ്ചാംഗമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ജനങ്ങള്‍ വിവരങ്ങള്‍ കൃത്യമായി നല്‍കിയിരുന്നെങ്കിലും ഡാറ്റ എന്‍ട്രി ചെയ്തപ്പോഴുണ്ടായ അശ്രദ്ധയാണിപ്പോള്‍ ദുരിതമായിരിക്കുന്നത്. സി-ഡിറ്റ്, അക്ഷയ, കുടുംബശ്രീ എന്നിവരെയാണ് വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക് അപ്ലോഡ് ചെയ്യാന്‍ ഏല്‍പിച്ചിരുന്നതെന്നും വേണ്ടത്ര പരിചയമില്ലാത്തവര്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയുമായിരുന്നു എന്നുമാണ് വകുപ്പ് വ്യക്തമാക്കുന്നത്. വിവരങ്ങള്‍ രേഖപ്പെടുത്താന്‍ മതിയായ സമയം ലഭിച്ചിരുന്നില്ളെന്നും ആക്ഷേപമുണ്ടായിരുന്നു.
ഇപ്പോഴും തിരുത്തേണ്ട വിവരം പലര്‍ക്കുമറിയില്ല. അറിഞ്ഞത്തെിയവര്‍ ജില്ലകളിലെ അക്ഷയ സെന്‍ററുകളിലും മറ്റ് സ്ഥാപനങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും മൊബൈല്‍ ഫോണില്‍ വണ്‍ ടൈം പാസ്വേര്‍ഡ് വരാത്തതിനാല്‍ തിരുത്താനായിരുന്നില്ല. വെബ്സൈറ്റില്‍ പല സെക്ഷനുകളും വരാത്തതും തിരുത്തലിനെ ബാധിച്ചിരുന്നു. മലയാളം ഫോണ്ടിലെ തെറ്റുകളും, തിരുത്താനുള്ള സമയത്തിന്‍െറ ദൈര്‍ഘ്യക്കുറവും തിരിച്ചടിയായിരുന്നു. വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലാണ് കാര്‍ഡ് എടുക്കേണ്ടത്. എന്നാല്‍, ചിലതില്‍ കുടുംബത്തിലെ മരുമകളുടെ പേരാണ് രേഖപ്പെടുത്തിയത്. പലരുടെയും ഫോട്ടോയും ജനനത്തീയതിയും വാര്‍ഡും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. [ WEBSITE ] FOR ALTERATION BELOW SAID, HOW TO DO BY RATION CARD NUMBER

Click Ration Card details
Enter the 10 digit card number and texts in the image(Click submit button) Card details will appear

Enter your mobile number in 3rd page

You will receive a one time password and type this password in the specified column on the web site.

Updations can be done including bank account number, Aadhar number etc.


For more details Toll Free Number: 1967, 
Mobile: 9495998223,9495998224 



(COURTESY:MADHAYAMAM)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2015

സ്വകാര്യ തൊഴിലാളികള്‍ക്ക് ശമ്പളം ഓണ്‍ലൈന്‍ വഴി; വേതന സുരക്ഷാ സമ്പ്രദായം 18 മുതല്‍ !!


ദോഹ: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേതന സുരക്ഷാ സമ്പ്രദായം ആഗസ്ത് 18 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കെല്ലാം ഓണ്‍ലൈനായി ശമ്പളം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ശമ്പളം കൈമാറുന്നതിന് സ്വകാര്യ തൊഴിലാളികളുടെ വിവരങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞതായി ദ് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മറ്റ് ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളുടെ സഹകണത്തോടെയാണ് തൊഴില്‍ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഇന്‍സ്‌പെക്ടര്‍മാരുടെ സഹായത്തോടെ വേതന സുരക്ഷാ സമ്പ്രദായം തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കും. 
പദ്ധതി നടപ്പാക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വാര്‍ത്ത മുന്നറിയിപ്പ് നല്‍കുന്നു. 
തൊഴില്‍നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ കമ്പനികള്‍ എല്ലാം നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ വിവരവും വേതനവും കമ്പനികള്‍ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. വേതന സുരക്ഷാ സമ്പ്രദായത്തിന്റെ ആനുകൂല്യം കിട്ടാന്‍ എല്ലാ തൊഴിലാളികളും ബാങ്ക് അക്കൗണ്ട് തുറക്കണം. അതുവഴിയായിരിക്കണം തൊഴിലാളികള്‍ക്ക് വേതനം കൈമാറേണ്ടത് എന്ന് വാര്‍ത്തയില്‍ പറയുന്നു. 
തൊഴിലാളികള്‍ക്ക് വേതനം കൈമാറാന്‍ കമ്പനികള്‍ക്ക് നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാമോ എന്നതില്‍ വ്യക്തത ഇല്ലെന്ന് വാര്‍ത്തയില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ബാങ്കില്‍ അക്കൗണ്ട് തുറക്കാനാകുമോ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കുന്നിടത്ത് തന്നെ അത് വേണമോ എന്നതിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ സമ്പ്രദായ ഇടപാടുകള്‍ നടക്കുമോ എന്നതിലും വ്യക്തത ഇല്ലെന്ന് വാര്‍ത്ത പറയുന്നു. 
വേതനം കൈമാറാനുള്ള തീയതിക്ക് ശേഷം ഓരോ മാസവും ബാങ്ക് തലത്തില്‍ പരിശോധനകള്‍ നടക്കും. വേതനം കൈമാറാത്ത സ്ഥാപനങ്ങള്‍ അതുവഴി കണ്ടെത്തും. 

ലക്ഷ്യം കുറഞ്ഞ ശമ്പളക്കാരുടെ ക്ഷേമം


സ്വകാര്യ കമ്പനികളിലെ കുറഞ്ഞ ശമ്പളക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഭരണകൂടം വേതന സുരക്ഷാ സമ്പ്രദായം നടപ്പാക്കിയത്. തൊഴിലാളി ചൂഷണം ഇല്ലാതാക്കാന്‍ ഇതുവഴി കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എല്ലാമാസവും ആദ്യത്തെ ആഴ്ച അവരവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണമെന്നതാണ് വ്യവസ്ഥ. മണിക്കൂര്‍ നിരക്കില്‍ പണിയെടുക്കുന്ന കരാര്‍തൊഴിലാളികള്‍ക്കുള്ള വേതനം രണ്ടാഴ്ച കൂടുമ്പോള്‍ എ.ടി.എം. മുഖേന നല്‍കണം.
പുതിയ ചട്ടം നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം നല്‍കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും 6,000 റിയാല്‍ പിഴയും ആണ് ശിക്ഷ. എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ ഭേദഗതി നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 
യു.എ.ഇ.യിലാണ് ആദ്യമായി വേതന സുരക്ഷാ സമ്പ്രദായം കൊണ്ടുവന്നത്. 2009 ല്‍ ആണ് അവര്‍ നിയമം നടപ്പാക്കിയത്. ജി.സി.സി.യില്‍ പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും അക്കൗണ്ടിലൂടെ ശമ്പളം ലഭ്യമാക്കുന്ന രണ്ടാം രാജ്യമായി ഖത്തര്‍ മാറും. 
ജനസംഖ്യ കുറവായതിനാലും കമ്പനികളില്‍ അധികവും ദോഹ കേന്ദ്രീകരിച്ചായതിനാലും ഖത്തറില്‍ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നാണ് കണക്ക് കൂട്ടലുകള്‍. ഓണ്‍ലൈന്‍ വേതന സംവിധാനം പൂര്‍ണമായും നടപ്പാക്കുന്നതോടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ കഴിയുമെന്ന് നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമം നടപ്പാക്കിയത് ആറുമാസം മുമ്പ്


സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി വേതനം കൈമാറണമെന്ന നിയമം കൊണ്ടുവന്നത് 2015 ഫിബ്രവരി 18ന് ആണ്. അത് നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സമയവും നല്‍കി. ആഗസ്ത് 17നാണ് സമയപരിധി പൂര്‍ത്തിയാകുന്നത്. തൊട്ടടുത്ത ദിവസം മുതല്‍ അത് നടപ്പാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. 2004ലെ 14ംനമ്പര്‍ തൊഴില്‍ നിയമത്തിലെ 66, 145ാം വകുപ്പുകള്‍ ഭേദഗതി ചെയ്താണ് വേതന സുരക്ഷാ നിയമം നടപ്പാക്കുന്നത്.
സമയബന്ധിതമായും കരാര്‍ പ്രകാരവും വേതനം എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്നെന്ന് ഉറപ്പാക്കണം. ശമ്പളം നല്‍കിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തൊഴില്‍ പരിശോധനാ വകുപ്പിന് തൊഴിലുടമയില്‍നിന്ന് ആവശ്യപ്പെടാം. മൂന്ന് ഘട്ടങ്ങളായാണ് വേതന സുരക്ഷാ സംവിധാനം നടപ്പാക്കുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 500നുമുകളില്‍ തൊഴിലാളികളുള്ള കമ്പനികളെയും രണ്ടാംഘട്ടത്തില്‍ 100നും 500നും ഇടയില്‍ തൊഴിലാളികളുള്ള കമ്പനികളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവശേഷിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നാം ഘട്ടത്തിലും പദ്ധതി വ്യാപിപ്പിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നത്. 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015

ആധാര്‍ നമ്പറിനെ എങ്ങനെ പാനുമായി ഘടിപ്പിക്കും? എന്താണ് മെച്ചം?

ഓണ്‍ലൈനില്‍ ടാക്‌സ് അടയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനുശേഷം എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഐടിആര്‍ റിട്ടേണിന്റെ കോപ്പി ഇന്‍കം ടാക്‌സ് ഓഫിസിലേക്ക് അയച്ചു കൊടുക്കുന്നത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ഘടിപ്പിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാം. എങ്ങനെയാണ് ഇതു ചെയ്യുന്നതെന്ന് നോക്കാം.



സ്‌റ്റെപ് 1 ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യൂ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പോപ് അപ് വരും വന്നിട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ മെയിന്‍ മെനു ആധാര്‍ ലിങ്ക ബട്ടണില്‍ ക്ലിക് ചെയ്യൂ. സ്റ്റെപ് 2 ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുന്നതിന് മുമ്പ് പേര്, ഡേറ്റ് ഓഫ് ബെര്‍ത്ത്, ജെന്‍ഡര്‍ എന്നിവ രണ്ടിലും ഒരു പോലെയാണോ എന്നു നോക്കുക. ക്രോസ് വെരിഫൈ ചെയ്തതിനുശേഷം നമ്പര്‍ എന്റര്‍ ചെയ്യുക ലിങ്ക് നൗ ബട്ടണില്‍ ക്ലിക്ക് ചെയ്യുക സ്റ്റെപ് 3 വാലിഡേഷനു ശേഷം ആധാര്‍ കാര്‍ഡ് പാനുമായി ലിങ്ക് ചെയ്യും വിവരങ്ങള്‍ ശരിയാണെങ്കില്‍ മാത്രമേ ലിങ്കിങ് നടക്കൂ EVC എങ്ങനെ ജനറേറ്റ് ചെയ്യാം. ഇ ഫയലിനു താഴെയായി ജനറേറ്റ് ഇവിസി എന്ന ബട്ടണ്‍ കാണം. ജനറേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു കോഡ് പോകും. ഈ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്താം.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2015


ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപത്തിന് സമയമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളിലും സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടുകള്‍ ഇന്ന് ലഭ്യമാണ്. ടാറ്റാ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ എത്തിക്കല്‍ ഫണ്ട് (ഠമമേ ഋവേശരമഹ എൗിറ) 2011 സപ്തംബറിലാണ് സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടായി മാറിയത്. അതിന് മുമ്പ് ടാറ്റ സെലക്ട് ഇക്വിറ്റി ഫണ്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടി.സി.എസ്., എച്ച്.സി.എല്‍. ടെക്‌നോളജീസ്, ആല്‍സ്‌റ്റോം, മാരുതി സുസുക്കി, ബ്രിട്ടാനിയ എന്നിവയാണ് ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികമുള്ള ഓഹരികള്‍. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 24 ശതമാനം റിട്ടേണ്‍ ആണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത്. 


ടോറസിന്റെ എത്തിക്കല്‍ ഫണ്ട് (Taurus Ethical Fund) രാജ്യത്തെ ആദ്യ സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടാണ്. ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് മാരുതി സുസുക്കി, ഇന്‍ഫോ എഡ്ജ്, ഇന്‍ഫോസിസ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി. എന്നീ ഓഹരികളിലാണ്. 2009ല്‍ തുടങ്ങിയ ഈ ഫണ്ട് ഇപ്പോള്‍ 24.44 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. ഈ ഫണ്ടിലെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21.9 ശതമാനം നേട്ടമുണ്ടായി. 



ഈ രണ്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കും പുറമെ, ഗോള്‍ഡ്മാന്‍ സാക്‌സിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടും (ഇ.ടി.എഫ്.) ഉണ്ട്, ശരിഅത്ത് മാര്‍ഗത്തിലുള്ള നിക്ഷേപത്തിന്. ഗോള്‍ഡ്മാന്‍ സാക്‌സ് സി.എന്‍.എക്‌സ്. നിഫ്റ്റി ശരിഅ ബീസ് ഫണ്ട് (Goldman Sachs CNX Goldman Sachs CNX BeES) എന്ന പേരിലാണ് ഇത്. ബെഞ്ച്മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റേതായിരുന്നു ഈ പദ്ധതി. ബെഞ്ച്മാര്‍ക്കിനെ ഗോള്‍ഡ്മാന്‍ സാക്‌സ് ഏറ്റെടുത്തതോടെയാണ് ഫണ്ടിന്റെ പേര് മാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12.3 ശതമാനം റിട്ടേണ്‍ നല്‍കി ഈ ഇ.ടി.എഫ്. 



ഈ മൂന്ന് പദ്ധതികളില്‍ ഒതുങ്ങുന്നതല്ല, ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപ അവസരങ്ങള്‍. ബാങ്കിങ്, ധനകാര്യ സേവനം, മദ്യം, സിഗരറ്റ്, പന്നിയിറച്ചി, വിനോദം എന്നീ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപമില്ലാത്ത സമ്പൂര്‍ണ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവയും മുസ്‌ലിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങളാണ്. എന്നാല്‍ ഇവയില്‍ തന്നെ 1012 ശതമാനം വരെ ഹറാമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 1012 ശതമാനം പാവപ്പെട്ടവര്‍ക്കോ യത്തീംഖാനകള്‍ (അനാഥമന്ദിരങ്ങള്‍) ക്കോ സദഖ (ദാനം) യായി നല്‍കണമെന്ന് മുസ്‌ലിം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സമ്പത്ത് ശുദ്ധീകരിക്കാനാണിത്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് (പി.എം.എസ്.) മാര്‍ഗത്തിലും നിക്ഷേപത്തിന് അവസരമുണ്ട്.


Filipinos very active persons

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യോമസേനാ തിരഞ്ഞെടുപ്പും ഇനി ഓണ്‍ലൈനിലൂടെ !

ഇനി മുതൽ ഇന്ത്യൻ വ്യോമസേനയിലേക്ക് അപേക്ഷകൾ ഓണ്‍ലൈൻ അയക്കാം. അപേക്ഷാ ഫാറങ്ങൾ പൂരിപ്പിച്ച് തപാൽ മാർഗ്ഗം അയക്കുന്ന നേരത്തെയുണ്ടായിരുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും. വ്യോമസേനാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം ഡിജിറ്റൽ ആക്കുന്നതിനുള്ള ശ്രമത്തിനും ഇതോടെ തുടക്കമായി.
രാജ്യത്ത് നടപ്പാക്കുന്ന 'ഡിജിറ്റല്‍ ഇന്ത്യ' നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍മെന്‍ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയ്ക്കാനുള്ള airmenselection.gov.in എന്ന വെബ്‌സൈറ്റ് പേഴ്‌സണല്‍ വകുപ്പ് മേധാവി എയര്‍മാര്‍ഷല്‍ എസ്.നീലകണ്ഠന്‍ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.

Windows 10 Demo Official Release !!

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. !!

സൈബര്‍ ലോകത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ സ്ഥാനം വളരെ വലുതാണ്. ഇന്നത്തെ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റ്കളുടെ പ്രചാരവും വളരെ വേഗത്തിലാണ്. ഇന്ന് ലോകമെമ്പാടും facebook, ട്വിറ്റെര്‍ പോലുള്ള നിരവധി പബ്ലിക്‌, പ്രൈവറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കള്‍ ഉണ്ട്. ഇതില്‍ ഏറ്റുവം പ്രചാരമുള്ള ഫേസ് ബുക്കില്‍ തന്നെ ലക്ഷകണക്കിന് ഉപയോക്താക്കള്‍ ഉണ്ട്.


ചെയ്യേണ്ട കാര്യങ്ങള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പേര്, പ്രൊഫൈല്‍ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും.
നിങ്ങള്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുന്‍പ്, നിങ്ങള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം റിക്വസ്റ്റ് അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യാവൂ.
വളരെയധികം വ്യാജപ്രൊഫൈല്‍ ഉള്ള ഒരു മേഖലയാണ് ഫേസ്ബുക്ക്. പലപ്പോഴും പ്രൊഫൈല്‍ വിവരങ്ങള്‍ യഥാര്‍ത്ഥമാവണമെന്നില്ല.
ഫേസ് ബുക്കില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആല്‍ബത്തിലുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന തരത്തില്‍ സെറ്റിങ്ങ്സ്സില്‍ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്സ് ഓഫ് ഫ്രെണ്ട്സ് എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക.
അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റ്കള്‍ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈല്‍ ഉള്ളവരുടെത് നിര്‍ബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാല്‍ കുറച്ച് പഴയ പോസ്റ്റുകള്‍ പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ അപരിചിതരായവര്‍ കാണാതിരിക്കുവാന്‍ സെറ്റിങ്ങ്സ്സില്‍ ആവശ്യമായ മാറ്റം വരുത്തുക.
ഫേസ് ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും, അടുത്ത് അറിയാവുന്നവരയൂം മാത്രം ഉള്‍പെടുത്തുക.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്റ്റുകള്‍ മുതലായവ ശ്രദ്ധയില്പ്പെട്ടാല്‍ ബന്ധപെട്ട അധികാരികളെ അറിയിക്കുക.
ചെയ്യരുതാത്തത്
ഫേസ് ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്ങ്സ്സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക്‌ വിവരങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ അപരിചിതരായ ആള്‍ക്കാര്‍ കാണാന്‍ ഇടയാകും.
പബ്ലിക്‌ ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ അനുചിതമല്ലാത്തവ ഷെയര്‍/ലൈക്‌ ചെയ്യാതിരിക്കുക.

വ്യക്തിപരമായി പരിചയമില്ലാതവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം, ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പേഴ്സണല്‍ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.
ഫേസ് ബുകിലുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.

(Courtesy: Keralapolice)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത