ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2020

പെരിന്തൽമണ്ണയിലെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും.

പെരിന്തൽമണ്ണ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പര്യാപ്തമായ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാന വാരത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും. കോഴിക്കോട് റോഡിന്റെ തെക്കുവശത്ത് 33 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കുന്ന ഒന്നാം ഘട്ടമാണ് പ്രവർത്തനം ആരംഭിക്കുക. ഉദാരമതികൾ സംഭാവന ചെയ്ത 3.5 ഏക്കർ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്. ബസ് പാർക്കിങ് സ്ഥലം മുഴുവൻ കട്ട പതിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തുള്ള തോട് പൂർണമായി അടച്ച് കട്ട പാകിയിട്ടുണ്ട്. 5 നിലകളോട് കൂടിയതാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്. 53 കട മുറികളോടും 50 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളോടും കൂടിയ ഒന്നാം ഘട്ടമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുക. ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പ്രവേശിക്കാനുള്ള 4 പ്രധാന റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി. ഈ റോഡുകളും കട്ട പാകിയിട്ടുണ്ട്. മൊത്തം300 വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡിൽ പാർക്കിങ് സൗകര്യം ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷൻ എം. മുഹമ്മദ് സലീം അറിയിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

1 അഭിപ്രായം:

Please give a comment about this post; also forward this post your dearest friends and relatives. thanks. !!