ബുധനാഴ്‌ച, ജൂലൈ 21, 2021

'സ്ത്രീ സുരക്ഷ' വനിതാ ശിശുവികസനവകുപ്പ് മുഖേനയുള്ള സേവനങ്ങള്‍ ?

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക്് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള്‍ ചിലവിന് നല്‍കാതിരിക്കുക തുടങ്ങിയ പരാതികള്‍ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ വനിതാ ശിശുവികസന വകുപ്പിന് കീഴിലുണ്ട്്. കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികളും നിലവിലുണ്ട്.

പേര് വെളിപ്പെടുത്താതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതിപ്പെടാന്‍ 'രക്ഷാദൂത്' പദ്ധതി

സ്ത്രീക്കും കുട്ടിക്കും തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന  പദ്ധതി പ്രകാരം അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി സമര്‍പ്പിക്കാം. വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍ /മിസ്ട്രസിന്റെ സഹായത്തോടെയോ അല്ലാതെയോ ഒരു പേപ്പറില്‍ സ്വന്തം മേല്‍വിലാസം (പിന്‍കോഡ് സഹിതം) എഴുതി ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കാം. കവറിന് പുറത്ത് തപാല്‍ എന്നെഴുതണം. ഫീസോ സ്റ്റാമ്പോ ആവശ്യമില്ല. മേല്‍വിലാസം എഴുതി നിക്ഷേപിച്ച പേപ്പര്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന്റെ wcddvpostal @gmail.com ലേക്ക് കൈമാറും.കത്തില്‍ പരാതി എഴുതേണ്ടതില്ല്. തപാല്‍ എന്ന കോഡിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പ് പരാതിക്കാരിയെ ബന്ധപ്പെടും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട് പരാതികള്‍ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുമാണ് അന്വേഷിച്ച് നടപടി സ്വീകരിക്കുക.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

2 അഭിപ്രായങ്ങൾ:

Please give a comment about this post; also forward this post your dearest friends and relatives. thanks. !!