ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

വീഡിയോ ഓഫ്‌ലൈനായി കാണാന്‍ റിയല്‍ഡൗണ്‍ലോഡര്‍ !!!

വെബ്അധിഷ്ഠിത വീഡിയോകള്‍ ഓഫ്‌ലൈനായി കാണാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്താം. റിയല്‍നെറ്റ്‌വര്‍ക്‌സിന്റെ റിയല്‍ഡൗണ്‍ലോഡറാണ് ഈ സോഫ്റ്റ്‌വെയര്‍. വിവിധ വെബ് വീഡിയോകള്‍ വളരെ ലളിതമായ ക്ലിക്കിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാണ് റിയല്‍ഡൗണ്‍ലോഡര്‍ സഹായിക്കുന്നത്. മൊബൈലിലേക്കും സോഷ്യല്‍നെറ്റ്‌വര്‍ക്കിലേക്കും വീഡിയോ ഷെയര്‍ ചെയ്യാനും അതേ പോലെ വീഡിയോയില്‍ നിന്ന് ഓഡിയോ മാത്രം കോപ്പി ചെയ്യാനും റിയല്‍ഡൗണ്‍ലോഡറിലൂടെ സാധിക്കും. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തെ പിന്തുണക്കുന്ന ഈ പ്രോഗ്രാം ഇക്കഴിഞ്ഞ ജൂലൈ 19നാണ് പുറത്തിറക്കിയത്.
വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്രനേരം പിടിക്കുമെന്ന് ഇതിലെ പ്രോഗ്രസ് ബാര്‍ കാണിക്കും. ഗൂഗിള്‍ ക്രോം (4.0+), മോസില്ല ഫയര്‍ഫോകസ് (3.0+), ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ (6.05+) എന്നിവയില്‍ റിയല്‍ഡൗണ്‍ലോഡര്‍ പ്രവര്‍ത്തിക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ മുകളില്‍ 'ഡൗണ്‍ലോഡ് ദിസ് വീഡിയോ' എന്ന ലിങ്കാണ് പ്രത്യക്ഷപ്പെടുക. അതില്‍ ക്ലിക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആകുകയും റിയല്‍ഡൗണ്‍ലോഡര്‍ ഫോള്‍ഡറില്‍ അത് ഓട്ടോമാറ്റിക്കായി സേവ് ആകുകയും ചെയ്യുന്നു. പിന്നീട് ഓഫ്‌ലൈന്‍ ആയിരിക്കുമ്പോള്‍ ഈ ഫോള്‍ഡറില്‍ നിന്ന് വീഡിയോ സുഖമായി കാണാം.
ഫ്‌ളാഷ്, ക്യുക്‌ടൈം ഫോര്‍മാറ്റിലുള്ള വീഡിയോകളാണ് ഡൗണ്‍ലോഡ് ചെയ്യുക.(Courtesy: gulfmalayali)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!