തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

ടാറ്റാ ടെലിസര്‍വ്വീസസ് സേവനങ്ങള്‍ ഒരു ബ്രാന്‍ഡിന് കീഴില്‍ !!!

ചെലവ് ചുരുക്കലിന്റെ ഭാഗമായി ടാറ്റാ ടെലിസര്‍വ്വീസസ് അതിന്റെ ജിഎസ്എം, സിഡിഎം ബിസിനസുകള്‍ ഒരൊറ്റ ബ്രാന്‍ഡിന് കീഴിലാക്കി. ജിഎസ്എം, സിഡിഎംഎ സേവനങ്ങളെക്കൂടാതെ ഫിക്‌സഡ് ലൈന്‍, ഇന്റര്‍നെറ്റ് ഡാറ്റാ കാര്‍ഡ് തുടങ്ങി എല്ലാ സേവനങ്ങളും ഇനി ടാറ്റാ ഡോകോമോയുടെ കീഴിലാകും. ഇത് വരെ കമ്പനിയുടെ ജിഎസ്എം മൊബൈല്‍ സേവനങ്ങള്‍ മാത്രമായിരുന്നു ടാറ്റാ ഡോകോമോയിലുള്ളത്.
2009ലാണ് ടാറ്റ ജിഎസ്എം സേവനത്തിലേക്ക് എത്തിയത്. അത് വരെ സിഡിഎംഎ മൊബൈല്‍ സേവനങ്ങളായിരുന്നു കമ്പനി നല്‍കിയത്. പിന്നീട് ജപ്പാന്റെ എന്‍ടിടി ഡോകോമോ 26 ശതമാനം ഓഹരി വാങ്ങിയതോടെ ജിഎസ്എം സേവനവും ആരംഭിച്ചു. മാര്‍ക്കറ്റിംഗ് ചെലവ് കുറക്കുന്നതോടൊപ്പം കോള്‍സെന്റര്‍, റീട്ടെയില്‍ സ്റ്റോര്‍ തുടങ്ങിയവ എല്ലാ സേവനങ്ങള്‍ക്കും ഒന്നുതന്നെയാക്കാമെന്നതും ഈ തീരുമാനത്തെ ശരിവെക്കുന്നു. ബ്രാന്‍ഡുകളെയും സേവനങ്ങളെയും ഒരുമിപ്പിച്ചത് ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കില്ലെ എന്ന ചോദ്യത്തിന് ടാറ്റാ ടെലി വളര്‍ന്നുവരുന്ന കമ്പനിയാണെന്നും ദിനംപ്രതിയെന്നോണം നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നുമായിരുന്നു കമ്പനി പ്രതിനിധിയുടെ പ്രതികരണം. എന്നാല്‍ ഇന്ത്യ ടെലികോം റെഗുലേറ്ററുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ടാറ്റാ ടെലിക്ക് 26.8 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ആറ് മാസത്തിനുള്ളില്‍ സിം ഉപയോഗപ്പെടുത്താത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതാണ് വരിക്കാരുടെ എണ്ണത്തിലെ കുറവായി കാണുന്നതെന്ന് കമ്പനി വ്യക്തമാക്കി. സെപ്തംബറില്‍ കമ്പനിയ്ക്ക് 9 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്.
(courtesy:gulfmalayali.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!