ശനിയാഴ്‌ച, ജനുവരി 14, 2012

ഗ്രാമീണ മേഖലയില്‍ മൊബൈല്‍ ബില്ലിന് സബ്‌സിഡി !!

യൂഡല്‍ഹി: ഗ്രാമീണ മേഖലകളില്‍ 300 രൂപക്ക് താഴെയുള്ള പ്രതിമാസ മൊബൈല്‍ ബില്ലിന് 20 ശതമാനം സബ്‌സിഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആസൂത്രണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 17 ഓടെ ടെലികോം വകുപ്പ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൊബൈല്‍ കണക്ഷന്‍ എടുക്കുന്ന ഗ്രാമീണര്‍ക്ക് ഒറ്റത്തവണയായി 250 രൂപ സബ്‌സിഡി നല്‍കാനും ശുപാര്‍ശയുണ്ട്.  യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നാവും ഇതിനുള്ള തുക കണ്ടെത്തുക.  യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിലേക്ക് എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും തങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം നല്‍കുന്നുണ്ട്. ഇതില്‍ ഇപ്പോള്‍ തന്നെ 25,000 കോടി രൂപയുണ്ടെന്നാണ് കണക്കാക്കുന്നത്. 2013 ഓടെ ഇത് 36,000 കോടി രൂപയാകും.
(courtesy:gulfmalayaly.com)


banner

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!