ശനിയാഴ്‌ച, ജനുവരി 14, 2012

മൃതദേഹങ്ങളോട് അനാദരവ് കാണിച്ച യു എസ് സൈനികരെ തിരിച്ചറിഞ്ഞു !!

വാഷിംഗ്ടണ്‍: താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച് അപമാനിച്ച അമേരിക്കന്‍ സൈനികരെ തിരിച്ചറിഞ്ഞു. വടക്കന്‍ കരോലിന സൈനിക കേന്ദ്രത്തിലെ തേര്‍ഡ് ബറ്റാലിയന്‍ നിന്നുള്ളവരാണ് കൃത്യം നടത്തിയെതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു യു ട്യൂബിലും മറ്റും പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് സൈനികരെ തിരിച്ചറിഞ്ഞത്. എന്നാല്‍ വീഡിയോയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍  പെന്റഗണ്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പെന്റഗണ്‍ അറിയിച്ചു.


banner

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!