തിങ്കളാഴ്‌ച, ജൂൺ 01, 2015

ഉപഭോക്താവ്: നിങ്ങളുടെ പരാതികളും പരാതിപരിഹാരസംവിധാനങ്ങളും !!

സാമൂഹികസാഹചര്യങ്ങളാല്‍ സംഘര്‍ഷഭരിതവും പ്രവര്‍ത്തനത്തിന്റെ പ്രത്യേകതകളാല്‍ സങ്കീര്‍ണവുമാണ് ഉപഭോക്തൃസംരക്ഷണപ്രവര്‍ത്തനം. സമകാലികസമൂഹത്തില്‍ നാം വാങ്ങുന്ന സാധനങ്ങള്‍ക്കും ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കും നേരിടുന്ന കേടുപാട്, അപര്യാപ്തത, അശ്രദ്ധ, ഉപേക്ഷ, പിഴവ്, അവഗണന, അവഹേളന തുടങ്ങിയ സേവനന്യൂനതകളുടെ ഫലമായുണ്ടാവുന്ന സാമ്പത്തിക, ശാരീരിക, മാനസിക കഷ്ട-നഷ്ടങ്ങള്‍ക്കെല്ലാം ഒരത്താണിയാണ് 1986-ലെ ഉപഭോക്തൃസംരക്ഷണനിയം. 

ദൈനംദിനജീവിതത്തില്‍ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ഉപഭോക്തൃസ്രംരക്ഷണനിയമത്തിന്റെ പ്രസക്തി, പ്രാധാന്യം, ചരിത്രം, പശ്ചാത്തലം എന്നിവയോടൊപ്പം 2005-ലെ വിവരവകാശനിയമവും ലളിതമായി വിശദീകരിക്കുന്ന കണ്‍സ്യൂമര്‍ അസോസിയേഷന്റെ പുസ്തകം. ഉപഭോക്താവിന് ഒരു സാധനം അല്ലെങ്കില്‍ സേവനം വാങ്ങുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലുകള്‍ എടുക്കാനുതകുന്നതും കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവരവും ഉള്‍ക്കരുത്തും പകരുന്നതുമായ കൈപ്പുസ്തകം.
(mathrubhumi)



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!