വെള്ളിയാഴ്‌ച, ജൂൺ 05, 2015

പാമ്പിനെ പേടിയാണോ; വാവ സുരേഷിന്റെ ആപ്പുണ്ട്! !!

വാവ സുരേക്ഷിന്റെ ആരാധകരില്‍ ആരെങ്കിലും അറിഞ്ഞിട്ടില്ലെങ്കില്‍ കേട്ടോളൂ, മൂപ്പര്‍ക്കും ആപ്പുണ്ട് - 'കിങ് കോബ്ര' ( King Cobra ) എന്ന പേരില്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെന്ന് ഈ ആന്‍ഡ്രോയ്ഡ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.വാവ സുരേഷിന്റെ ഫെയ്‌സ്ബുക്ക്, യുട്യൂബ് അപ്‌ഡേറ്റുകള്‍ എവിടെ നിന്നും ലൈവായി കാണാന്‍ 1!ഈ ആപ്പ് അവസരമൊരുക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് വിളിക്കാനും ആപ്പില്‍ ഓപ്ഷനുണ്ട്.




വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടെന്നിരിക്കട്ടെ. അതിന്റെ ഫോട്ടോയെടുത്ത് നേരിട്ട് വാവ സുരേഷിനയയ്ക്കാന്‍ ആപ്പില്‍ കഴിയും. നിങ്ങളുടെ ലൊക്കേന്‍ അടക്കമുള്ള വിവരങ്ങളും ചിത്രവും പുതിയ മേസേജ് അലര്‍ട്ടായി അദ്ദേഹത്തിന് ലഭിക്കും. 



നിങ്ങളുടെ സ്ഥലം കൃത്യമായി മനസിലാക്കി എത്താനും, പാമ്പിനെ പിടിക്കാനും ഇത് വാവ സുരേഷിന് അവസരമൊരുക്കുന്നു. 



'സ്പാര്‍ക്ക്‌നോവ' കമ്പനി രൂപപ്പെടുത്തിയ 'കിം കോബ്ര' ആപ്പ് കഴിഞ്ഞ ആഗസ്തിലാണ് പ്ലേസ്റ്റോറിലെത്തിയത്. മികച്ച ആപ്പ് എന്ന അഭിപ്രായമാണ്, ഡൗണ്‍ലോഡ് ചെയ്ത പലരും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളത്.


(courtesy;mathrubhumi)"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

1 അഭിപ്രായം:

Please give a comment about this post; also forward this post your dearest friends and relatives. thanks. !!