കേരള സംസ്ഥാന ഐ ടി മിഷന്, സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, സി-ഡിറ്റ്, ചെങ്ങനൂര്‍ എരമലിക്കര ശ്രീഅയ്യപ്പ കോളേജ് എന്നിവര്‍ സംയുക്തമായി ചെങ്ങനൂര്‍ താലൂക്കിലെ എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ബോധവത്ക്കരണ പരിപാടി നടപ്പാക്കുവാനും ചെങ്ങനൂര്‍ താലൂക്കിനെ സംസ്ഥാനത്തെ ആദ്യ 'സൈബര്‍ സാക്ഷരത-സൈബര്‍ കുറ്റകൃത്യ വിമുക്ത കാമ്പസ്' ആക്കി മാറ്റുവാനുളള പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരിക്കുന്നു . സൈബര്‍ ലോകത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സംബന്ധിച്ചും സാങ്കോതിക വിദ്യയുടെ ദുരുപയോഗത്തെ കുറിച്ചും ഭീക്ഷണികളെ സംബന്ധിച്ചും വിവിധ തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ , ഐടി നിയമം 2000/2008 എന്നിവയെ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്കിയില്‍ അവബോധം നല്‍ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനം 2010 സെപ്തംബര്‍ 4 ന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് എന്‍ രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലനപരിപാടി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. സിരിജഗന് നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്ക്കായിഇവിടെ ക്ലിക്ക് ചെയ്തു പോകുക !!!
മൊഴിക്കിലുക്കം വാര്‍ത്തകളും ചിത്രങ്ങളും (127വിദ്യാലയങ്ങള്‍)
-
ഒന്നാം ക്ലാസുകാരുടെ വ്യക്തിഗത മികവ് പതിപ്പുകള്‍ എന്ന ആശയം 2015-26അക്കാദമിക
വര്‍ഷമാണ് നടപ്പിലാക്കിയത്. മൊഴിക്കിലുക്കം എന്ന ഈ സവിശേഷ പരിപാടി
വിദ്യാലയങ്ങള്‍...
6 ദിവസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!