തിരുവനന്തപുരം: പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനും പൊലീസ് സേനയെ കൂടുതല്‍ ജനകീയമാക്കാനായി ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പേജ്. സ്റ്റേറ്റ് പൊലീസ് ചീഫ് കേരള എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഫെയ്സ്ബുക്ക് പേജിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാഗ്രഹിക്കുന്ന ഡി.ജി.പി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നുമുണ്ട്. എല്ലാവരേയും പേജിലേക്കു സ്വാഗതം ചെയ്തു കൊണ്ടു ഡി.ജി.പിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
[എജുക്കേഷനല്‍ പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്‍, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്‍, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്‍കാറും ആയി ബന്ധപെട്ട വിവരങ്ങള്‍, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില്‍ നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ താല്പര്യം.]
വെള്ളിയാഴ്ച, ജൂൺ 26, 2015
വെള്ളിയാഴ്ച, ജൂൺ 19, 2015
യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് !!
ദുബായ്: യു.എ.ഇ.യുടെ പുതിയ കോണ്‍സുലേറ്റ് താമസിയാതെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും.കേരളത്തില്‍ പുതിയ കോണ്‍സുലേറ്റ് തുറക്കുമെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി നേരത്തേ ഇന്ത്യാപര്യടനവേളയില് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. കേരളത്തിന്റെ തലസ്ഥാനനഗരി എന്ന നിലയിലാണ് കോണ്‍സുലേറ്റ് സ്ഥാപിക്കാനായി തിരുവനന്തപുരതേിരഞ്ഞെടുത്തത്. യു.എ.ഇ.യുടെ വിസലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഇതോടെ മലയാളികള്‍ക്ക് കുറെക്കൂടി എളുപ്പമാകും.
വ്യാഴാഴ്ച, ജൂൺ 18, 2015
അഞ്ച് പൈസയ്ക്കും ഇന്‍ഷുറന്‍സ്: നിങ്ങള്‍ ചേര്‍ന്നില്ലേ? !!
അഞ്ച് പൈസയ്ക്ക് ഒരു വിലയുമില്ലാത്ത കാലമാണ്. എന്നാല്‍ ദിനംപ്രതി അഞ്ച് പൈസ നീക്കിവെച്ച് നിങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷനേടാം. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് നിങ്ങള്‍ മുടക്കേണ്ടത് പ്രതിവര്‍ഷം 12 രൂപമാത്രം. അതായത് ദിനംപ്രതി മാറ്റിവെയ്ക്കേണ്ടത് 5 പൈസ. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിലൂടെയാണ് കുറഞ്ഞനിരക്കില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പദ്ധതിയില്‍ ചേരുന്നവര്‍ അപകടത്തില്‍ മരിച്ചാല്‍ അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. അംഗവൈകല്യം സംഭവിച്ചാലും പദ്ധതിപ്രകാരം തുക ലഭിക്കും. നിലവില്‍ പദ്ധതിക്കുപുറത്ത് രണ്ട് ലക്ഷംരൂപ അപകട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ 180 രൂപയെങ്കിലും വാര്‍ഷിക പ്രീമിയം നല്‍കേണ്ടിവരും.
വെള്ളിയാഴ്ച, ജൂൺ 05, 2015
പാമ്പിനെ പേടിയാണോ; വാവ സുരേഷിന്റെ ആപ്പുണ്ട്! !!
വാവ സുരേക്ഷിന്റെ ആരാധകരില്‍ ആരെങ്കിലും അറിഞ്ഞിട്ടില്ലെങ്കില്‍ കേട്ടോളൂ, മൂപ്പര്‍ക്കും ആപ്പുണ്ട് - 'കിങ് കോബ്ര' ( King Cobra ) എന്ന പേരില്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെന്ന് ഈ ആന്‍ഡ്രോയ്ഡ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.വാവ സുരേഷിന്റെ ഫെയ്സ്ബുക്ക്, യുട്യൂബ് അപ്ഡേറ്റുകള് എവിടെ നിന്നും ലൈവായി കാണാന്‍ 1!ഈ ആപ്പ് അവസരമൊരുക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് വിളിക്കാനും ആപ്പില്‍ ഓപ്ഷനുണ്ട്.

വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടെന്നിരിക്കട്ടെ. അതിന്റെ ഫോട്ടോയെടുത്ത് നേരിട്ട് വാവ സുരേഷിനയയ്ക്കാന് ആപ്പില്‍ കഴിയും. നിങ്ങളുടെ ലൊക്കേന്‍ അടക്കമുള്ള വിവരങ്ങളും ചിത്രവും പുതിയ മേസേജ് അലര്‍ട്ടായി അദ്ദേഹത്തിന് ലഭിക്കും.
നിങ്ങളുടെ സ്ഥലം കൃത്യമായി മനസിലാക്കി എത്താനും, പാമ്പിനെ പിടിക്കാനും ഇത് വാവ സുരേഷിന് അവസരമൊരുക്കുന്നു.
'സ്പാര്‍ക്ക്നോവ' കമ്പനി രൂപപ്പെടുത്തിയ 'കിം കോബ്ര' ആപ്പ് കഴിഞ്ഞ ആഗസ്തിലാണ് പ്ലേസ്റ്റോറിലെത്തിയത്. മികച്ച ആപ്പ് എന്ന അഭിപ്രായമാണ്, ഡൗണ്‍ലോഡ് ചെയ്ത പലരും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളത്.
(courtesy;mathrubhumi)"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
തിങ്കളാഴ്ച, ജൂൺ 01, 2015
ഉപഭോക്താവ്: നിങ്ങളുടെ പരാതികളും പരാതിപരിഹാരസംവിധാനങ്ങളും !!
സാമൂഹികസാഹചര്യങ്ങളാല്‍ സംഘര്‍ഷഭരിതവും പ്രവര്‍ത്തനത്തിന്റെ പ്രത്യേകതകളാല്‍ സങ്കീര്‍ണവുമാണ് ഉപഭോക്തൃസംരക്ഷണപ്രവര്ത്തനം. സമകാലികസമൂഹത്തില്‍ നാം വാങ്ങുന്ന സാധനങ്ങള്‍ക്കും ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കും നേരിടുന്ന കേടുപാട്, അപര്യാപ്തത, അശ്രദ്ധ, ഉപേക്ഷ, പിഴവ്, അവഗണന, അവഹേളന തുടങ്ങിയ സേവനന്യൂനതകളുടെ ഫലമായുണ്ടാവുന്ന സാമ്പത്തിക, ശാരീരിക, മാനസിക കഷ്ട-നഷ്ടങ്ങള്‍ക്കെല്ലാം ഒരത്താണിയാണ് 1986-ലെ ഉപഭോക്തൃസംരക്ഷണനിയം.
ദൈനംദിനജീവിതത്തില്‍ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ഉപഭോക്തൃസ്രംരക്ഷണനിയമത്തിന്റെ പ്രസക്തി, പ്രാധാന്യം, ചരിത്രം, പശ്ചാത്തലം എന്നിവയോടൊപ്പം 2005-ലെ വിവരവകാശനിയമവും ലളിതമായി വിശദീകരിക്കുന്ന കണ്‍സ്യൂമര്‍ അസോസിയേഷന്റെ പുസ്തകം. ഉപഭോക്താവിന് ഒരു സാധനം അല്ലെങ്കില്‍ സേവനം വാങ്ങുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലുകള്‍ എടുക്കാനുതകുന്നതും കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവരവും ഉള്‍ക്കരുത്തും പകരുന്നതുമായ കൈപ്പുസ്തകം.
(mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!