സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളും ചൂഷണങ്ങളും തടയാനായി നമ്മൾ തന്നെ ചില മുൻകരുതലുകളെടുക്കേണ്ടതുണ്ട്. ‘സ്ത്രീകളോട് സൈബർ കേരളം’ പരമ്പരയുടെ പശ്ചാത്തലത്തിൽ സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളും അവരുടെ നിർദേശങ്ങളും ശ്രദ്ധിക്കാം.
നമ്മുടെ നാട്ടിലാണെങ്കിൽ ഐടി ആക്ട് അനുസരിച്ച് തടവ് മൂന്നു വർഷം വരെ. ഇനി ആ ചിത്രത്തിൽ നഗ്നതയുണ്ടെങ്കിലോ, കളി കാര്യമായി. സംഭവം ചൈൽഡ് പോണോഗ്രഫിയാണ്, തടവ് ഏഴു വർഷം വരെ. ചെറിയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഏറെയും അർധനഗ്നമാകുക സ്വാഭാവികമാണെങ്കിലും കേസ് വന്നാൽ സ്ഥിതി അപകടമാകും. ചൈൽഡ് പോണോഗ്രഫിയുടെ കാര്യത്തിൽ ആർക്കു വേണമെങ്കിലും ഇത്തരം ചിത്രത്തിനെതിരെ പരാതി നൽകാവുന്നതാണ്.
റെപ്ലിക്കേഷൻ സോഫ്റ്റ് വെയർ
കോഴിക്കോട് ജില്ലയിലെ ഡിഗ്രി വിദ്യാർഥിനി. അവൾ അയയ്ക്കുന്ന മെസേജുകൾ അയൽപക്കത്തെ പയ്യൻ നാട്ടുകാരോടു പറഞ്ഞു നടക്കുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകി. പക്ഷേ, പെൺകുട്ടി അറിയാതെ ഈ മെസേജുകൾ ഒരിക്കലും മറ്റൊരാൾക്കു ലഭിക്കില്ല എന്നാണു പൊലീസിന്റെ നിലപാട്. ഒടുവിൽ സൈബർ വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൊബൈലിൽ അവൾ അറിയാതെ ആ പയ്യൻ മെസേജ് റെപ്ലിക്കേഷൻ സോഫ്റ്റ് വെയർ വച്ചതായി കണ്ടെത്തി. അതായത്, പെൺകുട്ടിയുടെ അതേ സിംകാർഡ് മറ്റൊരാൾ കൈവശം വച്ചതുപോലെ. പെൺകുട്ടിക്ക് ഒരു മെസേജ് കിട്ടുമ്പോൾ അയാളുടെ ഫോണിലും അതേ മെസേജ് ലഭിക്കുന്ന സോഫ്റ്റ് വെയർ.
ഹണി ട്രാപ്പിന്റെ പണികൾ
സിസ്റ്റത്തിൽ നിന്നു ഡിലീറ്റ് ചെയ്താൽ കണ്ടതും കാണിച്ചതുമെല്ലാം മാഞ്ഞുപോയെന്നാണു ധാരണ. എന്നാൽ, ഡേറ്റ കാർഡ് വഴി ഓൺലൈനിൽ കയറി ബ്രൗസ് ചെയ്യുന്നൊരാൾ ഏതു സിസ്റ്റമാണ് ഉപയോഗിക്കുന്നത്, ഏതു ഡേറ്റ കാർഡ്, അതിന്റെ നമ്പർ വരെ കൃത്യമായി സെർവർ ബാക്ക്എൻഡ് സ്റ്റാറ്റിസ്റ്റിക്സ് എടുക്കാനാകും. ഏതു സൈറ്റിൽ കയറിയതെന്നും, ഏതു വിഡിയോ കണ്ടു എന്നതുവരെ ട്രാക്ക് ചെയ്യാനാകും. വൈഫൈ ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ഈ സൂക്ഷ്മനിരീക്ഷണം സാധ്യമാകാതുള്ളൂ.
ഓൺലൈൻ പ്രവൃത്തികൾ കൃത്യമായി നിരീക്ഷിച്ചാണു പല രീതിയുള്ള കെണികൾക്കു കോപ്പുകൂട്ടുന്നവർ ഇരകളെ കണ്ടെത്തുന്നത്. ഇടയ്ക്കെങ്കിലും പോൺസൈറ്റുകളിൽ കയറാറുണ്ടെങ്കിൽ നിങ്ങൾ ഓൺലൈൻ ആയിരിക്കുമ്പോൾ പോപ് അപ് ചെയ്യുന്ന ൈസറ്റുകളും പരസ്യങ്ങളും അത്തരത്തിലുള്ളതാകും. ഇതിലൊന്നു കൊളുത്തിവലിച്ചാൽ അടുത്ത കെണിയും ഉറപ്പ്.
മൊബൈലിൽ + 18 എന്നു തുടങ്ങുന്ന നമ്പറിൽ നിന്ന് ഒരു മെസേജ് വന്നാൽ അതൊരു ഹണിട്രാപ് ആണെന്ന് ഉറപ്പിച്ചോളൂ. മെസേജ് ഇങ്ങനെയാകും – I felt like an angel when you called me last time. Remember me... Am Reena– ഇതു വായിച്ചു മനസ്സിലൊരു ലഡു പൊട്ടിയാൽ അതു കഷ്ടകാലത്തിന്റെ തുടക്കമെന്നേ പറയേണ്ടൂ.
സർവീസ് സെന്ററിൽ കൊടുക്കുമ്പോൾ
ഫോൺ കേടായാൽ നന്നാക്കേണ്ടെന്നു പറയുമ്പോൾ ഞെട്ടേണ്ട. നന്നാക്കാൻ കൊടുത്താൽ അത്രയ്ക്കു കെണികളാണു ചുറ്റും. മൊബൈൽ റിപ്പയർ ചെയ്യാൻ വിശ്വസ്തരായ പുരുഷന്മാരുടെ കയ്യിൽ മാത്രം കൊടുത്തുവിടുക. സ്ത്രീകൾ നേരിട്ടു ചെല്ലുമ്പോൾ അതിൽ എന്തൊക്കെയുണ്ടെന്ന് ഒളിഞ്ഞു നോക്കാനുള്ള ആകാംക്ഷ കൂടും. സ്വകാര്യ ചിത്രങ്ങളും വിഡിയോയുമെല്ലാം മെമ്മറി കാർഡിൽ മാത്രം സേവ് ചെയ്യുക. റിപ്പയർ ചെയ്യാൻ കൊടുക്കും മുൻപ് കാർഡ് ഊരി മാറ്റുക.
ഫ്രീ ആപ്പുകളുടെ ആപ്പ്
സ്മാർട്ഫോണുകളിൽ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതതു ഫോണിലെ വിവിധ വിവരങ്ങളിലേക്കുള്ള പ്രവേശനാനുമതി കൂടി ചോദിക്കും. ഫോണിലെ ചിത്രങ്ങളും നമ്മുടെ കോൺടാക്ടുകളും അതിലൂടെ നമ്മുടെ കോൺടാക്ട്സിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള നമ്പറുകളിലേക്കു കൂടിയുള്ള പ്രവേശനമാണ് അവർക്കു കിട്ടുന്നത്. ഇതു പലരീതിയിൽ ചിലർ ഉപയോഗപ്പെടുത്തുന്നു. മൊബൈലിൽ സൗജന്യ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അവർ എങ്ങനെയാണു വരുമാനം ഉണ്ടാക്കുന്നതെന്ന് ആരും ആലോചിക്കുന്നില്ല.
കോൾ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ള മൊബൈൽഫോണിലേക്കു വരുന്ന കോൾ ആരുടേതെന്നു തിരിച്ചറിയുന്നതെങ്ങനെ ? മൊബൈൽ ഡേറ്റാബേസ് വ്യാപാരത്തിന്റെ പിന്നാമ്പുറത്തേക്കുള്ള ചൂണ്ടുപലകയാണിത്. ഒരു കോൾ വരുമ്പോൾ വിളിച്ചയാളുടെ നമ്പർ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവർ എങ്ങനെ ഫീഡ് ചെയ്തിരിക്കുന്നു എന്നതനുസരിച്ചാണ് അത് തിരിച്ചറിയുന്നത്. (ഭാരതി എന്നയാളാണു വിളിക്കുന്നതെന്നു കരുതുക. ആപ്ലിക്കേഷൻ അതു കാണിക്കുക ഭാരതിച്ചേച്ചി എന്നോ ഭാരതി മാമി എന്നോ എന്നോ ഭാരതി കോയമ്പത്തൂർ എന്നോ ആയിരിക്കാം. പലരുടെ കോൺടാക്ട്സിൽ പലരീതിയിലാകുമല്ലോ ആ നമ്പർ സേവ് ചെയ്തിട്ടുണ്ടാകുക. ഇതിലൊന്നാണ് ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നത്). മൊബൈൽ ഡേറ്റാബേസ് വ്യാപാരത്തിന്റെ ഒരു തലം മാത്രമാണിത്. ഇങ്ങനെ പലരീതിയിൽ പല ആവശ്യങ്ങൾക്കായി മൊബൈൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉപയോഗപ്പെടുത്തുന്നു.
മൊബൈൽ ഡേറ്റാബേസ് അഥവാ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ വിൽപ്പന നടത്തുന്നതിനും വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നിയമസാധുതയില്ല. ഐടി നിയമം 2008 ഭേദഗതി 66 ഡി അനുസരിച്ച് ഇതിനെതിരെ കേസ് നൽകാം. എന്നാൽ വ്യക്തിയുടെ മൊബൈൽ നമ്പറും അനുബന്ധവിവരങ്ങളും ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നേരത്തെതന്നെ പ്രസിദ്ധീകൃതമാണെങ്കിൽ ഈ കേസ് നിലനിൽക്കില്ല.
ഡിലീറ്റഡ് ഫോട്ടോ റിട്രീവ്
മൊബൈൽ ഫോണിൽനിന്ന് നമ്മൾ അയയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്താലും ഇല്ലാതാകുന്നില്ല. മാർക്ഡ് ഫോർ ഡിലീഷൻ എന്ന കോഡ് എഴുതി അവ റീസൈക്കിൾ ബിന്നിൽ ഉണ്ടാവും. സൈബർ വിദഗ്ധന് ഇത് എളുപ്പത്തിൽ വീണ്ടെടുക്കാനാകും. നമ്മൾ മൊബൈൽ ഫോൺ സർവീസ് ചെയ്യാൻ കൊടുക്കുമ്പോൾ അതിൽനിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങളും മറ്റും തിരിച്ചെടുക്കുന്നത് ഈ രീതിയിലാണ്.
റീഫോർമാറ്റിങ്
മുഴുവൻ ഡേറ്റയും കളഞ്ഞ് ഹാർഡ് ഡിസ്ക് ക്ലീൻ അപ് ചെയ്യുക. 100 ജിബി കപ്പാസിറ്റിയുള്ള ഹാർഡ് ഡിസ്കിൽ 97 ജിബി മാറ്റി വച്ച് ബാക്കി 3 ജിബി സ്പേസിൽ നമ്മൾ ക്ലീൻ അപ് ചെയ്ത മുഴുവൻ ഡേറ്റയും തിക്കി ഞെരുക്കി സൂക്ഷിച്ചിട്ടുണ്ടാവും. അതായത് എത്രതവണ മെമ്മറിയിൽനിന്നു ഡിലീറ്റ് ചെയ്താലും ഏത്രകാലം കഴിഞ്ഞും അവ റിട്രീവ് ചെയ്ത് എടുക്കാൻ പറ്റും.
വ്യാജ ഐപി അഡ്രസ് ആപ്സ് വരെ
വ്യാജ ഐപി അഡ്രസ് ലഭ്യമാക്കുന്ന ആപ്ലിക്കേഷനുകൾ വരെയുണ്ട്. അതുപയോഗിച്ചു നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ കണ്ടുപിടിക്കാൻ മികച്ച സൈബർ വൈദഗ്ധ്യം തന്നെ വേണം. പല കേസുകളും അന്വേഷിച്ചു പോകുമ്പോൾ പ്രതി ഉഗാണ്ടയിലാണ്, നൈജീരിയയിലാണ് എന്നൊക്കെയുള്ള വിവരങ്ങൾ കിട്ടുന്നത് ഇത്തരം വ്യാജ ഐപി വഴി ഓപ്പറേറ്റ് ചെയ്യുന്നതു കൊണ്ടാണ്. ഫോൺ ലോക്ക് ചെയ്താലും വോയ്സ് പ്രോംപ്റ്റ് വർക്ക് ചെയ്യുമ്പോഴുള്ള അപകടവും മനസ്സിലാക്കണം. നമ്മുടെ ഫോണിൽ നിന്ന് നമ്മളറിയാതെ ആരെയെങ്കിലും വിളിച്ചു കുടുങ്ങാം. വാട്സാപ്പിന്റെ വിവരങ്ങൾ വളരെയെളുപ്പം മറ്റൊരാളുടെ കംപ്യൂട്ടറിലേക്കോ ലാപ്ടോപ്പിലേക്കോ ചോർത്താനാകും.
വെറും നിമിഷങ്ങൾ മതി ഇതിന്. അതിനാൽ ഇവ ലോക്ക് ചെയ്തു സൂക്ഷിക്കുക. ഫോൺ അലസമായി എവിടെയും ഇടാതിരിക്കുക. അതുപോലെ തന്നെയാണ് ഫെയ്സബുക്കും .. പാസ്‌വേഡ് കണ്ടുപിടിക്കാൻ വെറും നിമിഷങ്ങൾ മതി ഹാക്കർമാർക്ക്. നമ്മുടെ ജിമെയിൽ അക്കൗണ്ട് മറ്റേതെങ്കിലും സിസ്റ്റത്തിൽ തുറക്കുമ്പോൾ മെയിൽ വരുന്നതുപോലെ ഫെയ്സ്ബുക്കിൽ നിന്നു ചിത്രം ഡൗൺലോഡ് ചെയ്യപ്പെട്ടാലും നമ്മെ അറിയിക്കാൻ മാർഗം വേണം. അതിനു കൂട്ടായ ആവശ്യം ഉയരണം. എല്ലാം ഡിജിറ്റലൈസ് ചെയ്യുമ്പോൾ ഒട്ടേറെ അപകടങ്ങളുണ്ടെന്നും ഓർക്കണം. ഫെയ്സ്ബുക്കിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുമ്പോൾ വാട്ടർമാർക്ക്, ക്യൂആർ കോഡ് തുടങ്ങിയവ വഴി സുരക്ഷയൊരുക്കാനും ശ്രമിക്കണം.
(
courtesy:manorama)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!