[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ഞായറാഴ്‌ച, ജൂൺ 29, 2025

ട്രെയിൻ വൈകിയോ? എസി കോച്ചിൽ തണുപ്പില്ലേ..? എങ്കിൽ ഇനി മുതൽ റീഫണ്ട് ലഭിക്കും..!!

പരിഷ്കാരവുമായി റെയിൽവേ

നിരവധി പേർ ദിവസേന ആശ്രയിക്കുന്ന ദീർഘദൂര പൊതു ഗതാഗത സംവിധാനമാണ് ട്രെയിൻ. റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ്ൽ വരെ റെയിൽവേ നവീകരണം വരുത്തിയിരിക്കുകായണ്‌. ജനങ്ങളോട് ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്.

ട്രെയിനുകളുടെ വൈകിയോട്ടം, വൃത്തിയില്ലായ്മ, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഇനി മുതൽ അതിനും മാറ്റം വരുത്തുകയാണ് റെയിൽവേ. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാൻ അവസരം നൽകാനൊരുങ്ങുകയാണ് റെയിൽവേ.

മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു. നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം. ഐആർസിടിസി വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങൾ പങ്കുവെച്ചിരിക്കുന്നത്..

*എങ്ങനെയാണ് റീഫണ്ടിന് അപേക്ഷിക്കേണ്ടതെന്ന് നോക്കാം:*

ആദ്യം ഐആർസിടിസി വെബ്‌സൈറ്റ് www.irctc.co.in-ലേക്ക് ലോഗിൻ ചെയ്യുക. ശേഷം മൈ അക്കൗണ്ട് >> ഇടപാടുകൾ >> ഫയൽ ടിഡിആർ എന്നതിലേക്ക് പോകുക..

ടിഡിആർ ഫയൽ ചെയ്യേണ്ട പിഎൻആർ തിരഞ്ഞെടുക്കുക. ഇനി ചെയേണ്ടത് ഡ്രോപ്പ്-ഡൗൺ ടിഡിആർ കാരണ പട്ടികയിൽ നിന്ന് ഉചിതമായ കാരണം തിരഞ്ഞെടുക്കുക എന്നതാണ്. തുടർന്ന് യാത്രക്കാരുടെ പട്ടികയിൽ നിന്ന് യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുത്ത് 'ടിഡിആർ ഫയൽ ചെയ്യുക' ബട്ടണിൽ ക്ലിക്ക് ചെയ്യാം. ശേഷം കൺഫർമേഷൻ കൊടുക്കാം. അപ്പോൾ നിങ്ങൾ ടിഡിആർ ഫയൽ ചെയ്തതായി സന്ദേശം ലഭിക്കും..

ഇനി നിങ്ങൾക്ക് നിങ്ങളുടെ സമയത്തിന് അനുസരിച്ച് പരാതി അല്ലെങ്കിൽ റീഫൗണ്ടിന് അപേക്ഷിക്കാൻ കഴിയില്ല എന്നിരിക്കട്ടെ. അതിനും ചില നിർദേശങ്ങൾ റെയിൽവേ പറയുന്നുണ്ട്. ഇതിനായി റെയിൽവേ ഒരു നിശ്ചിത പരിധി നിശ്ചയിച്ചിട്ടുണ്ട്. അതായത് നിങ്ങളുടെ പരാതി, ട്രെയിൻ 3 മണിക്കൂർ വൈകി വന്നു എന്നാണെങ്കിൽ, നിങ്ങൾ ആ ട്രെയിനിൽ കയറിയിട്ടില്ലെങ്കിൽ യാത്രക്കാരൻ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ട സമയം വരെ ടിഡിആർ സമർപ്പിക്കാവുന്നതാണ്..

ഇനി എസി വർക്ക് ആകുന്നില്ല എന്നതാണ് നിങ്ങളുടെ പരാതിയെങ്കിൽ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുളളിൽ ടിഡിആർ ഫയൽ ചെയ്യണം. ലോവർ ക്ലാസിൽ റിസർവേഷൻ യാത്രക്കാർക്ക് അങ്ങനെ യാത്ര ചെയ്യാനായില്ലെങ്കിൽ യാത്രക്കാരൻ കയറുന്ന സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂർ മുൻപ് ടിഡിആർ ഫയൽ ചെയ്യാം. ട്രെയിൻ വഴി തിരിച്ചു വിടുന്ന സാഹചര്യത്തിൽ യാത്രക്കാരൻ കയറുന്ന സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടിഡിആർ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ, കണക്ടിം​ഗ് യാത്രാ ടിക്കറ്റുകൾക്ക് റീഫണ്ട് ബാധകമല്ല എന്ന കാര്യം ഓർമയിൽ ഉണ്ടായിരിക്കണം. ശരിയായ കോച്ച് ഘടിപ്പിച്ചിട്ടില്ലെങ്കിൽ നിരക്കിൽ വ്യത്യാസം വന്നാൽ രണ്ട് ദിവസം വരെ പരാതി നൽകാൻ കഴിയും..


Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; വിഎച്ച്എസ്ഇ സപ്ലിമെന്ററി പ്രവേശനത്തിന് ജൂൺ 30 വരെ സമർപ്പിക്കാം

തിരുവനന്തപുരം:ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂൺ 30ന് വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

ഹയർസെക്കൻഡറി തലത്തിലെ എൻഎസ്ക്യുഎഫ് അധിഷ്‌ഠിതമായ 43 കോഴ്സു‌കളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്‌ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. https://admission.vhseportal.kerala.gov.in അഡ്മ‌ിഷൻ വെബ്സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാം. മുഖ്യഘട്ട അലോട്ട്മെന്റ്റിൽ അപേക്ഷിച്ച് കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ 'APPLICATION' എന്ന ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

2025 ഓഗസ്റ്റ് മുതൽ പോസ്റ്റ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം ?

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാലായിരുന്നു നേരുത്തേ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിയാതിരുന്നത്. 2025 ഓഗസ്റ്റോടെ എല്ലാ തപാൽ ഓഫീസുകളിലും ഇത് നടപ്പാക്കുമെന്നാണ് സൂചന.

തുടക്കത്തിൽ, ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ സെയിൽ കൗണ്ടറുകളിൽ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യുആർ കോഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉപഭോക്തൃ പരാതികളും കാരണം, ഈ സംവിധാനം നിർത്തേണ്ടി വന്നു.

ഡൈനാമിക് ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ പ്രാപ്തമാക്കുന്ന രീതിയിൽ പുതിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തികൊണ്ടാണ് തപാൽ വകുപ്പ് അതിന്റെ ഐടി ഇൻഫ്രാസ്ട്രക്ചർ നടപ്പിലാക്കുന്നത്. പോസ്റ്റ് ഓഫീസുകളുടെ ഐടി സിസ്റ്റത്തിൽ ഒരു പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് പൂർത്തിയാക്കിയ ശേഷമാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, മേയ് 22, 2025

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് മൂന്നര മുതൽ ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം ?

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും സർക്കാർ പുറത്തുവിടുന്നത്.
ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

www.results.hse.kerala.gov.in
www.prd.kerala.gov.in
www.results.kerala.gov.in
www.examresults.kerala.gov.in
www.result.kerala.gov.in
www.results.digilocker.gov.in
www.results.kite.kerala.gov.in.

മൊബൈൽ ആപ്പ്:
PRD Live, SAPHALAM 2025, iExaMS – Kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം.


സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുന്നത്.ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വര്‍ഷം ആദ്യപാഠങ്ങള്‍.

ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാര്‍ഗരേഖ തയാറാക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പോലീസ്, എക്‌സൈസ്, ബാലാവകാശ കമീഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍ എച്ച്എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് എസ് കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.

വിദ്യാര്‍ഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍.സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്റര്‍മാര്‍ നിരന്തരം വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.ഹയര്‍ സെക്കന്‍ഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകര്‍ക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി. ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറന്‍സിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു. 

Please give a comment about this post; also forward this post your dearest friends and relatives. thanks" !!
 

ഞായറാഴ്‌ച, മേയ് 11, 2025

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കേണ്ടതിങ്ങനെ, അറിയാം വിശദ വിവരങ്ങള്‍ ?

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള പ്രധാന ഉപരിപഠന മാർഗമായ ഹയർസെക്കൻഡറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട ഒഴികെ മുഴുവൻ മെറിറ്റ് സീറ്റുകളിലേക്കും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തുന്ന ഏകജാലക പ്രവേശനത്തിലൂടെയാണ് അലോട്മെൻറ് നടക്കുന്നത്.

https://chat.whatsapp.com/LrTv7nXKCPu3ztKsARX9cl

മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വോട്ടകളില്‍ സ്കൂള്‍തലത്തില്‍ അപേക്ഷിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inല്‍ ലഭ്യമാണ്. ഓണ്‍ലൈൻ വഴി മെയ് 14 മുതല്‍ 20 വരെ https://hscap.kerala.gov.in ല്‍ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെൻറ് മെയ് 24നും ആദ്യ അലോട്ട്മെൻറ് ജൂണ്‍ രണ്ടിനും നടത്തും.

 *പ്രവേശന യോഗ്യത* 

എസ്.എസ്.എല്‍.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്‌.എസ്.എല്‍.സി സ്കീമുകളില്‍ പരീക്ഷ ജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളില്‍ പരീക്ഷയെഴുതിയവരുടെ മാർക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക.

2025 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂർത്തിയാകണം. 20 വയസ്സ് കവിയാൻ പാടില്ല. കേരളത്തില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.

കേരളത്തിലെ പൊതുപരീക്ഷ ബോർഡില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ രണ്ടു വർഷംവരെ ഇളവുണ്ടാകും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.

 *അപേക്ഷ കാൻഡിഡേറ്റ് ലോഗിൻ വഴി* 

അപേക്ഷിക്കാൻ https://hscap.kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ്വേയിലെ 'Click for Higher Secondary Admission' എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈല്‍ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നല്‍കി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷിക്കുന്നതിന് പുറമെ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്. അപേക്ഷിക്കല്‍, അപേക്ഷ പരിശോധന, ട്രയല്‍ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖകളുടെ സമർപ്പണം, ഫീസ് ഒടുക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് കാൻഡിഡേറ്റ് ലോഗിൻ നിർബന്ധമാണ്.

കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE ലിങ്കിലൂടെ സ്വന്തമായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്കീം 'others' വിഭാഗത്തില്‍ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയില്‍ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റില്‍) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഭിന്നശേഷി വിഭാഗത്തിലുള്ളവർ മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ സർട്ടിഫിക്കറ്റുകളൊന്നും അപ്ലോഡ് ചെയ്യേണ്ട.

 *അപേക്ഷിക്കലും ഓപ്ഷനും* 

ലോഗിൻ പേജില്‍ യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്ബർ, മാസം, വർഷം, ജനനതീയതി, മൊബൈല്‍ നമ്ബർ എന്നിവ നല്‍കി 'Application Submission Mode' (സ്വന്തമായോ/ സ്കൂള്‍ സഹായക കേന്ദ്രം/ മറ്റ് രീതി) തെരഞ്ഞെടുക്കുകയും സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതോടെ ഓണ്‍ലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരം നല്‍കണം.

അപേക്ഷകന്‍റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവർത്തനത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ 'ടിക്ക്' മാർക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവർ ചാൻസ് 1 എന്ന് രേഖപ്പെടുത്തണം. ആദ്യമായി പരീക്ഷയെഴുതിയ വർഷം തന്നെ സേ പരീക്ഷയിലൂടെ ജയിച്ചവർ ചാൻസ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം തവണകളായാണ് പാസായതെങ്കില്‍ എത്ര തവണ എന്നത് ചാൻസായി രേഖപ്പെടുത്തണം. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് വരും. ഗ്രേഡ് പോയൻറ് നല്‍കിയാല്‍ സുപ്രധാന ഘട്ടമായ ഓപ്ഷൻ നല്‍കുന്ന പേജില്‍ എത്തും.

പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും തുടർന്നുള്ള മുൻഗണനാ ക്രമത്തില്‍ നല്‍കണം. ഇങ്ങനെ കൂടുതല്‍ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തില്‍ നല്‍കാം.

പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചാല്‍ അതിന് ശേഷമുള്ള ഓപ്ഷനുകള്‍ (ലോവർ ഓപ്ഷൻ) റദ്ദാകും. അലോട്ട്മെൻറ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകള്‍ (ഹയർ ഓപ്ഷൻ) നിലനില്‍ക്കും. ആവശ്യമുള്ള ഓപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തി ഫൈനല്‍ കണ്‍ഫർമേഷൻ നല്‍കി അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.

 *വിഷയ കോമ്ബിനേഷനുകള്‍* 

സയൻസ് വിഷയങ്ങളില്‍ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമ്ബത് വിഷയ കോമ്ബിനേഷനുകളാണ് ലഭ്യമാകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോം സയൻസ്, ജിയോളജി, കമ്ബ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയൻസ് കോമ്ബിനേഷനില്‍ വരുന്ന വിഷയങ്ങള്‍. മാനവിക വിഷയങ്ങള്‍ക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 32 വിഷയ കോമ്ബിനേഷനുകളാണുള്ളത്. കൊമേഴ്സ് ഗ്രൂപ്പില്‍ നാല് കോമ്ബിനേഷനും ലഭ്യമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളില്‍ ലഭ്യമായ കോമ്ബിനേഷനുകള്‍ ഏതാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

 *ഹെല്‍പ് ഡെസ്കുകള്‍* 

അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ച സ്കൂളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷിക്കാം. പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും ഉപയോഗിക്കാം. സ്കൂള്‍തലത്തില്‍ ഇതിന് ഹെല്‍പ് ഡെസ്കുകള്‍ പ്രവർത്തിക്കും.

 *പ്രവേശന സമയക്രമം* 

മെറിറ്റ് ക്വോട്ട (ഏകജാലകം)

• അപേക്ഷ സമർപ്പണം: മെയ് 14-20

• ട്രയല്‍ അലോട്ട്മെൻറ്: മെയ് 24

• ഒന്നാം അലോട്ട്മെൻറ്: ജൂണ്‍ രണ്ട്

• മൂന്നാം അലോട്ട്മെൻറ് അവസാനിക്കല്‍: ജൂണ്‍ 17

• ക്ലാസ് തുടങ്ങുന്നത്: ജൂണ്‍ 18

• സപ്ലി. അലോട്ട്മെൻറ്: ജൂണ്‍ 28 -ജൂലൈ 23

സ്പോർട്സ് ക്വോട്ട

• രജിസ്ട്രേഷനും വെരിഫിക്കേഷനും: മെയ് 23 - 28.

• ഓണ്‍ലൈൻ രജിസ്ട്രേഷൻ: മെയ് 24-29.

• ഒന്നാം അലോട്ട്മെൻറ് ജൂണ്‍ മൂന്ന്

• മുഖ്യ അലോട്ട്മെൻറ് അവസാനിക്കല്‍ ജൂണ്‍ 16

ട്രയല്‍ അലോട്ട്മെൻറ്

അപേക്ഷകരുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയല്‍ അലോട്ട്മെൻറ്. ട്രയല്‍ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയില്‍ തെറ്റ് ഉണ്ടെങ്കില്‍ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർദിഷ്ട ദിവസങ്ങളില്‍ തിരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനും ഉള്‍പ്പെടെ മാറ്റാം.

 *മുഖ്യഘട്ടം മൂന്ന് അലോട്ട്മെന്‍റ്* 

മൂന്ന് അലോട്ട്മെൻറുകള്‍ അടങ്ങുന്നതാണ് മുഖ്യഘട്ടം. മുഖ്യഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഒന്നാം അലോട്ട്മെൻറില്‍ ഉയർന്ന ഓപ്ഷൻ ശേഷിക്കുന്നെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. എന്നാല്‍, മുഖ്യ അലോട്ട്മെൻറ് പ്രക്രിയ (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നതോടെ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവർ പ്രവേശനം സ്ഥിരപ്പെടുത്തണം.

മുഖ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനും ഒഴിവുകള്‍ക്കനുസൃതമായി പുതുക്കി നല്‍കണം. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല. മുഖ്യഘട്ടത്തില്‍ അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻററി ഘട്ടത്തില്‍ പുതിയതായി അപേക്ഷ നല്‍കാം. അപേക്ഷകരുണ്ടെങ്കില്‍ സപ്ലിമെൻററി അലോട്ട്മെൻറുകള്‍ക്കുശേഷം ജില്ലാന്തര സ്കൂള്‍/ കോംബിനേഷൻ മാറ്റങ്ങള്‍ അനുവദിക്കും.

 *മൈനസ് പോയൻറ്* 

ഒന്നിലധികം അവസരമെടുത്താണ് പത്താംതരം പാസായതെങ്കില്‍ ആകെ ഗ്രേഡ് പോയൻറില്‍ നിന്ന് അധികമെടുത്ത ഒാരോ അവസരത്തിനും ഒാരോ പോയൻറ് എന്ന നിലയില്‍ കുറക്കും. ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വർഷം തന്നെ സേ പരീക്ഷ എഴുതി പാസായവർക്ക് മൈനസ് പോയൻറില്ല.

 *ഒന്നില്‍ കൂടുതല്‍ അപേക്ഷ പാടില്ല* 

ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് നല്‍കാൻ പാടില്ല. ഒന്നിലധികം ജില്ലയില്‍ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിൻറൗട്ട് സ്കൂളുകളില്‍ നല്‍കേണ്ട.

ഒന്നിലധികം ജില്ലയില്‍ അലോട്ട്മെന്‍റ് ലഭിച്ചാല്‍ ഒരിടത്ത് മാത്രമേ പ്രവേശനം നേടാവൂ. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകും.
 
സീറ്റ് സംവരണം

(ശതമാനത്തില്‍)

• ഓപണ്‍ മെറിറ്റ് -42,

• പട്ടികജാതി -12

• പട്ടികവർഗം -8

• സാമ്ബത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) -10

• ഈഴവ/ തിയ്യ/ ബില്ലവ -8, മുസ്‍ലിം -7

• ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ -3

• പിന്നാക്ക ഹിന്ദു -3, ധീവര/ അവാന്തര വിഭാഗങ്ങള്‍ -2, വിശ്വകർമ/ അനുബന്ധ വിഭാഗങ്ങള്‍ -2

• പിന്നാക്ക ക്രിസ്ത്യൻ- 1,കുടുംബി- 1

• കുശവൻ/ അനുബന്ധ വിഭാഗങ്ങള്‍ -1

 *പ്രവേശനം സ്ഥിരവും താല്‍ക്കാലികവും* 

ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസൊടുക്കി നിശ്ചിത സമയത്തിനുള്ളില്‍ സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കില്‍ ഈ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികള്‍ക്ക് പ്രവേശനത്തിന് പിന്നീട് അവസരം നല്‍കില്ല. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളില്‍ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ പ്രിൻസിപ്പലിന് നല്‍കിയാല്‍ താല്‍ക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തില്‍ ഫീസടക്കേണ്ട.

മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താല്‍ക്കാലിക പ്രവേശനം നേടിയ സ്കൂളില്‍നിന്ന് സർട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ പ്രവേശനം നേടാം. മൂന്നാം അലോട്ട്മെൻറ് കഴിയുന്നതുവരെ മാത്രമേ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരാനാകൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനം സ്ഥിരപ്പെടുത്താൻ ഉയർന്ന ഓപ്ഷൻ റദ്ദാക്കി ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം.

ഇങ്ങനെയുള്ളവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂള്‍ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്തവർ അടുത്ത ഘട്ടത്തില്‍ വരുന്ന അലോട്ട്മെൻറ് മാറി ലഭിച്ചാല്‍ പുതിയ സ്കൂളിലേക്ക് മാറണം. തെറ്റായ വിവരങ്ങള്‍ നല്‍കി നേടുന്ന അലോട്ട്മെന്‍റ് റദ്ദാക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്യും.

 *അമിത ഫീസ് പിരിച്ചാല്‍ നടപടി* 

പ്രോസ്പെക്ടസില്‍ നിർദേശിച്ച ഫീസുകള്‍ക്ക് പുറമെ പി.ടി.എ ജനറല്‍ ബോഡി തീരുമാനമുണ്ടെങ്കില്‍ 400 രൂപ രക്ഷാകർത്താവില്‍നിന്ന് ഫണ്ടായി ശേഖരിക്കാം. എന്നാല്‍, ഈ തുക കൊടുക്കാൻ നിർബന്ധിക്കാൻ പാടില്ല.

ഇതിന്‍റെ പേരില്‍ പ്രവേശനം നിഷേധിക്കാനും പാടില്ല. അനധികൃത ഫണ്ട് ശേഖരണം നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളില്‍ ഒടുക്കുന്ന ഫീസുകള്‍ക്ക് രസീതുകള്‍ ചോദിച്ചുവാങ്ങണം. പി.ടി.എ ഫണ്ട് നല്‍കിയ കുട്ടികളുടെ വിശദാംശങ്ങളും തുകയും സ്കൂള്‍ നോട്ടീസ് ബോർഡില്‍ .

തിങ്കളാഴ്‌ച, നവംബർ 06, 2023

പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോ​ഗിക്കുന്നവരാണോ?; നിയന്ത്രണമേർപ്പെടുത്തി സർക്കാർ !!

തിരുവനന്തപുരം: പച്ചകുത്തൽ ജോലിക്ക് നിയന്ത്രണങ്ങളുമായി സർക്കാർ. ഇനി മുതൽ ലൈസൻസുളളവർക്ക് മാത്രമേ ഈ ജോലി ചെയ്യാൻ സാധിക്കൂ. പച്ചകുത്തുന്നവരെ കുറിച്ചുളള റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നട‌പടി.

പൊതുസ്ഥലങ്ങൾ, ഉത്സവപ്പറമ്പുകൾ, തെരുവോരങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ പച്ചകുത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയാണ് ഉത്തരവ്. പച്ചകുത്തുന്ന ജോലിക്ക് സർക്കാർ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പച്ചകുത്തുന്നതിന് ലൈസന്‍സുള്ളവര്‍ക്കുമാത്രം അംഗീകാരം, ഉപയോഗിക്കുന്ന മഷി ഡ്രഗ് കണ്‍ട്രോളര്‍ അംഗീകരിച്ചതാവണം, സ്ഥലം വൃത്തിയുള്ളതായിരിക്കണം, പച്ചകുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കണം, പച്ചകുത്തിയശേഷം അത് ഊരിമാറ്റണം, സൂചികള്‍ ഉടന്‍ നശിപ്പിക്കാവുന്നവയാണെന്നും സീല്‍ചെയ്ത പാക്കറ്റുകളിലെത്തുന്നതാണെന്നും ഉറപ്പാക്കണം, തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കണം, പച്ചകുത്തല്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനെടുത്തിരിക്കണം, പച്ചകുത്തുന്നതിനുമുമ്പും ശേഷവും ആ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം.

പച്ചകുത്തുന്നവർക്ക് ലൈസൻസ് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും ലൈസൻസ് .


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2022

ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികൾക്കു പുരസ്‌കാരങ്ങൾ ?

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/ കളർ പെയിന്റിംഗ് തുടങ്ങിയ കലാ സൃഷ്ടികൾ അവാർഡിനായി ക്ഷണിക്കുന്നു. അപേക്ഷകർ പ്രസ്തുത സൃഷ്ടികളുടെ നാല് പകർപ്പുകൾ സ്വന്തം രചന/ സഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 20ന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിനായി പരിഗണിക്കില്ല.

ഞായറാഴ്‌ച, സെപ്റ്റംബർ 05, 2021

നെടുമ്പാശ്ശേരി ലോഫ്ലോര്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നാളെ പുനരാരംഭിക്കുന്നു ?

പെരിന്തൽമണ്ണ: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയില്‍ നിന്ന് പെരിന്തൽമണ്ണ വഴി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്കുള്ള എ/സി ലോഫ്‌ളോര്‍ ബസ് സര്‍വ്വീസ് നാളെ (2021 സെപ്തംബര്‍ 05) മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ നിര്‍ത്തി വെച്ച സര്‍വ്വീസ് പുനരാരംഭിക്കുന്നത് വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തും. അടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് 11.10ന് കോഴിക്കോടെത്തി രാവിലെ 11.30ന് മലപ്പുറത്തേയ്ക്ക് തിരിക്കുന്ന വിധത്തിലാണ് പ്രതിദിന സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ അറിയിച്ചു. ഈ സര്‍വ്വീസിന് ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ജൂലൈ 21, 2021

'സ്ത്രീ സുരക്ഷ' വനിതാ ശിശുവികസനവകുപ്പ് മുഖേനയുള്ള സേവനങ്ങള്‍ ?

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക്് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള്‍ ചിലവിന് നല്‍കാതിരിക്കുക തുടങ്ങിയ പരാതികള്‍ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ വനിതാ ശിശുവികസന വകുപ്പിന് കീഴിലുണ്ട്്. കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികളും നിലവിലുണ്ട്.

പേര് വെളിപ്പെടുത്താതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതിപ്പെടാന്‍ 'രക്ഷാദൂത്' പദ്ധതി

സ്ത്രീക്കും കുട്ടിക്കും തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന  പദ്ധതി പ്രകാരം അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി സമര്‍പ്പിക്കാം. വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍ /മിസ്ട്രസിന്റെ സഹായത്തോടെയോ അല്ലാതെയോ ഒരു പേപ്പറില്‍ സ്വന്തം മേല്‍വിലാസം (പിന്‍കോഡ് സഹിതം) എഴുതി ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കാം. കവറിന് പുറത്ത് തപാല്‍ എന്നെഴുതണം. ഫീസോ സ്റ്റാമ്പോ ആവശ്യമില്ല. മേല്‍വിലാസം എഴുതി നിക്ഷേപിച്ച പേപ്പര്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന്റെ wcddvpostal @gmail.com ലേക്ക് കൈമാറും.കത്തില്‍ പരാതി എഴുതേണ്ടതില്ല്. തപാല്‍ എന്ന കോഡിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പ് പരാതിക്കാരിയെ ബന്ധപ്പെടും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട് പരാതികള്‍ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുമാണ് അന്വേഷിച്ച് നടപടി സ്വീകരിക്കുക.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥർ മൂന്ന് ബെല്ലിനുള്ളിൽ ഫോൺ എടുക്കണം !!

സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ ഇനി ഫോണുകൾ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, നൽകുന്ന സേവനങ്ങളുടെ വേഗം എന്നിവ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റത്തിനുമായിട്ടാണ് പുതിയ സർക്കുലർ പഞ്ചായത്തുകളിൽ എത്തിയത്.

സംസാരിക്കുന്ന ഉദ്യോഗസ്ഥൻ ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണം. ഫോൺ എടുക്കുമ്പോഴും വിളിക്കുമ്പോഴും, പേര്, ഓഫീസ്, തസ്തിക ഉൾപ്പെടെ സ്വയം പരിചയപ്പെടുത്തുകയും വേണം. ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് വേറെ ആർക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്നും വിളിക്കുന്നയാളിനോട് ചോദിക്കണം.

ശബ്ദസന്ദേശമാണ് വന്നതെങ്കിലും കൃത്യമായ മറുപടി നൽകണമെന്നും നിർദേശമുണ്ട്. വ്യക്തമായും ആവശ്യമായ ഉച്ചത്തിലും സംസാരിക്കണം. സംഭാഷണം അവസാനിപ്പിക്കുമ്പോൾ നന്ദി പറയണമെന്നും പഞ്ചായത്ത് ഡയറക്ടറുടെ പൂർണ ചുമതല വഹിക്കുന്ന എം.പി. അജിത്കുമാർ സർക്കുലറിലൂടെ നിർദേശിച്ചു. ഇത്തരം കാര്യങ്ങളെല്ലാം പാലിക്കുന്നോയെന്ന് മേലധികാരി ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ വ്യക്ത മാക്കിയിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റേഡിയോ കേരളയിലൂടെ കേട്ടുകേട്ട് പഠിക്കാം ക്ലാസ് തിങ്കളാഴ്ച മുതല്‍ !!

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', യുപി - ഹൈസ്ക്കൂൾ ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു.

 കോവിഡ് സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതമായതിനാൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരിൽ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്.

ജൂലായ് 19 തിങ്കളാഴ്ച്ച മുതൽ www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേൾക്കാവുന്നതാണ്. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാം.
 പരിപാടി പ്രക്ഷേപണം ചെയ്യുന്ന സമയം - 
 (തിങ്കൾ മുതൽ വെള്ളിവരെ).
ക്ലാസ് 5,6 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05 -
 പുന:പ്രക്ഷേപണം വൈകിട്ട് 6
ക്ലാസ് 7 -
 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05 -
 പുന:പ്രക്ഷേപണം വൈകിട്ട് 7
ക്ലാസ് 8 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05 -
 പുന:പ്രക്ഷേപണം രാത്രി 8
ക്ലാസ് 9 -
 പ്രക്ഷേപണ സമയം വൈകിട്ട് 4:05 - പുന:പ്രക്ഷേപണം രാത്രി 9
ക്ലാസ് 10 - പ്രക്ഷേപണ സമയം വൈകിട്ട് 5:05 -
 പുന:പ്രക്ഷേപണം രാത്രി 10

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2020

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!

പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ  Ipol മികച്ച ഓഫർ വിലയിൽ  നൽകുന്നു...!! 
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു.    പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി. 

ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു. 

1. മാക്‌സിം ഗോർക്കിയുടെ   - അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ - പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ - ജംഗിൾ ബുക്ക് 
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ  - ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ  - മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ  - അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ - കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ - നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ - യുദ്ധവും സമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ - ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ - റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ - കാടിൻ്റെ വിളി
 14. ആർതർ കോനൻ ഡോയലിൻ്റെ  - ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ - അന്നാ കരെനീന

ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ  പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ,   WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ  എന്നിവ
 93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.

മാർക്കറ്റിങ് മാനേജർ, ഷാരോൺ ബുക്സ് ,  Tel: 93494 93492
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പെരിന്തൽമണ്ണയിലെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും.

പെരിന്തൽമണ്ണ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പര്യാപ്തമായ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാന വാരത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും. കോഴിക്കോട് റോഡിന്റെ തെക്കുവശത്ത് 33 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കുന്ന ഒന്നാം ഘട്ടമാണ് പ്രവർത്തനം ആരംഭിക്കുക. ഉദാരമതികൾ സംഭാവന ചെയ്ത 3.5 ഏക്കർ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്. ബസ് പാർക്കിങ് സ്ഥലം മുഴുവൻ കട്ട പതിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തുള്ള തോട് പൂർണമായി അടച്ച് കട്ട പാകിയിട്ടുണ്ട്. 5 നിലകളോട് കൂടിയതാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്. 53 കട മുറികളോടും 50 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളോടും കൂടിയ ഒന്നാം ഘട്ടമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുക. ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പ്രവേശിക്കാനുള്ള 4 പ്രധാന റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി. ഈ റോഡുകളും കട്ട പാകിയിട്ടുണ്ട്. മൊത്തം300 വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡിൽ പാർക്കിങ് സൗകര്യം ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷൻ എം. മുഹമ്മദ് സലീം അറിയിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2020

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ നൽകുന്നു...!!
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു. ഈ ഓഫറിലൂടെ നിങ്ങളുടെ കുട്ടികൾക്ക് ഈ പുസ്തകങ്ങൾ വാങ്ങി നല്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക . പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.
ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.
1. മാക്‌സിം ഗോർക്കിയുടെ
അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ
പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
ജംഗിൾ ബുക്ക്
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ
മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ
അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും sമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ
കാടിൻ്റെ വിളി
14. ആർതർ കോനൻ ഡോയലിൻ്റെ
ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ
അന്നാ കരെനീന
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
മാർക്കറ്റിങ് മാനേജർ ,ഷാരോൺ ബുക്സ്,
Rajus Buildings, Cherthala, Alappuzha - 688524, North Of Hpo (Map)
Tel/whatsap: 93494 93492


["Please give a comment about this post; also forward this post your dearest friends and relatives. thanks" !!]

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2020

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന.?

ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി,  പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന. ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ പരീക്ഷ നടത്തുന്നകാര്യമാണ് പരിഗണനയിലുള്ളത്.
എസ്.എസ്.എൽ സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്.

പ്ലസ് വൺ പരീക്ഷകൾ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകൾ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗൺ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2020

കെ.എസ്.സി.ബി ഉപഭോക്താക്കൾക്കും ഇളവ്.

ലോക്ക് ഡൗണിന്റെ ഭാഗമായി  കെ.എസ്.സി.ബി   ബില്ലിൽ ഇളവ് നൽകുന്നു. ഈ മാസത്തെ ബില്ലിൽ നമ്മൾ അടക്കേണ്ട തുക കഴിഞ്ഞ ആറു മാസത്തെ ബില്ലിന്റെ ശരാശരി തുക ആയിരിക്കും. രണ്ട് മാസം കൂടുമ്പോഴാണ് ഇലക്ട്രിസിറ്റി ബില്ല് വരുക,  കഴിഞ്ഞ ആറുമാസത്തെ ബിൽ മൂന്ന് ബില്ലുകളാണ് ഉണ്ടാവുക. മൂന്നു ബില്ലുകളുടെ തുകയും കൂട്ടി അതിനെ മൂന്നു കൊണ്ട് ഹരണം ചെയ്തു കിട്ടുന്ന തുകയാണ് ഈ മാസം  അടയ്ക്കേണ്ടി വരുക.  ഈ ആനുകൂല്യം ലഭിക്കുന്നത് ഗാർഹിക കണക്ഷനു മാത്രമായിരിക്കും. ബില്ല് കെ.എസ്.സി.ബി  നമ്മുടെ വീടുകളിൽ കൊണ്ട് തരികയില്ല
(റീഡിംഗ് ഉണ്ടാവില്ല)  കെ.എസ്.സി.ബി യിൽ രജിസ്റ്റർ ചെയ്ത മോബൈൽ ഫോണിൽ മെസ്സേജ് ആയി ബില്ല് വരികയുള്ളൂ. മെസ്സേജ് വരാത്തവർ കെ.എസ്.സി.ബി ഓഫീസിലേക്ക് ഫോൺ വിളിച്ച് അന്വേഷിക്കാവുന്നതാണ് . പുറത്തിറങ്ങി സമ്പർക്കങ്ങൾ ഒഴിവാക്കാനും, ബിൽ തുക അടക്കാനും ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത