[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ഞായറാഴ്‌ച, സെപ്റ്റംബർ 25, 2022

ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികൾക്കു പുരസ്‌കാരങ്ങൾ ?

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/ കളർ പെയിന്റിംഗ് തുടങ്ങിയ കലാ സൃഷ്ടികൾ അവാർഡിനായി ക്ഷണിക്കുന്നു. അപേക്ഷകർ പ്രസ്തുത സൃഷ്ടികളുടെ നാല് പകർപ്പുകൾ സ്വന്തം രചന/ സഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 20ന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിനായി പരിഗണിക്കില്ല.

ഞായറാഴ്‌ച, സെപ്റ്റംബർ 05, 2021

നെടുമ്പാശ്ശേരി ലോഫ്ലോര്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നാളെ പുനരാരംഭിക്കുന്നു ?

പെരിന്തൽമണ്ണ: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയില്‍ നിന്ന് പെരിന്തൽമണ്ണ വഴി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്കുള്ള എ/സി ലോഫ്‌ളോര്‍ ബസ് സര്‍വ്വീസ് നാളെ (2021 സെപ്തംബര്‍ 05) മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ നിര്‍ത്തി വെച്ച സര്‍വ്വീസ് പുനരാരംഭിക്കുന്നത് വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തും. അടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് 11.10ന് കോഴിക്കോടെത്തി രാവിലെ 11.30ന് മലപ്പുറത്തേയ്ക്ക് തിരിക്കുന്ന വിധത്തിലാണ് പ്രതിദിന സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ അറിയിച്ചു. ഈ സര്‍വ്വീസിന് ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ജൂലൈ 21, 2021

'സ്ത്രീ സുരക്ഷ' വനിതാ ശിശുവികസനവകുപ്പ് മുഖേനയുള്ള സേവനങ്ങള്‍ ?

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക്് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള്‍ ചിലവിന് നല്‍കാതിരിക്കുക തുടങ്ങിയ പരാതികള്‍ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ വനിതാ ശിശുവികസന വകുപ്പിന് കീഴിലുണ്ട്്. കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികളും നിലവിലുണ്ട്.

പേര് വെളിപ്പെടുത്താതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതിപ്പെടാന്‍ 'രക്ഷാദൂത്' പദ്ധതി

സ്ത്രീക്കും കുട്ടിക്കും തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന  പദ്ധതി പ്രകാരം അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി സമര്‍പ്പിക്കാം. വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍ /മിസ്ട്രസിന്റെ സഹായത്തോടെയോ അല്ലാതെയോ ഒരു പേപ്പറില്‍ സ്വന്തം മേല്‍വിലാസം (പിന്‍കോഡ് സഹിതം) എഴുതി ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കാം. കവറിന് പുറത്ത് തപാല്‍ എന്നെഴുതണം. ഫീസോ സ്റ്റാമ്പോ ആവശ്യമില്ല. മേല്‍വിലാസം എഴുതി നിക്ഷേപിച്ച പേപ്പര്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന്റെ wcddvpostal @gmail.com ലേക്ക് കൈമാറും.കത്തില്‍ പരാതി എഴുതേണ്ടതില്ല്. തപാല്‍ എന്ന കോഡിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പ് പരാതിക്കാരിയെ ബന്ധപ്പെടും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട് പരാതികള്‍ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുമാണ് അന്വേഷിച്ച് നടപടി സ്വീകരിക്കുക.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥർ മൂന്ന് ബെല്ലിനുള്ളിൽ ഫോൺ എടുക്കണം !!

സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ ഇനി ഫോണുകൾ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, നൽകുന്ന സേവനങ്ങളുടെ വേഗം എന്നിവ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റത്തിനുമായിട്ടാണ് പുതിയ സർക്കുലർ പഞ്ചായത്തുകളിൽ എത്തിയത്.

സംസാരിക്കുന്ന ഉദ്യോഗസ്ഥൻ ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണം. ഫോൺ എടുക്കുമ്പോഴും വിളിക്കുമ്പോഴും, പേര്, ഓഫീസ്, തസ്തിക ഉൾപ്പെടെ സ്വയം പരിചയപ്പെടുത്തുകയും വേണം. ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് വേറെ ആർക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്നും വിളിക്കുന്നയാളിനോട് ചോദിക്കണം.

ശബ്ദസന്ദേശമാണ് വന്നതെങ്കിലും കൃത്യമായ മറുപടി നൽകണമെന്നും നിർദേശമുണ്ട്. വ്യക്തമായും ആവശ്യമായ ഉച്ചത്തിലും സംസാരിക്കണം. സംഭാഷണം അവസാനിപ്പിക്കുമ്പോൾ നന്ദി പറയണമെന്നും പഞ്ചായത്ത് ഡയറക്ടറുടെ പൂർണ ചുമതല വഹിക്കുന്ന എം.പി. അജിത്കുമാർ സർക്കുലറിലൂടെ നിർദേശിച്ചു. ഇത്തരം കാര്യങ്ങളെല്ലാം പാലിക്കുന്നോയെന്ന് മേലധികാരി ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ വ്യക്ത മാക്കിയിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റേഡിയോ കേരളയിലൂടെ കേട്ടുകേട്ട് പഠിക്കാം ക്ലാസ് തിങ്കളാഴ്ച മുതല്‍ !!

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', യുപി - ഹൈസ്ക്കൂൾ ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു.

 കോവിഡ് സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതമായതിനാൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരിൽ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്.

ജൂലായ് 19 തിങ്കളാഴ്ച്ച മുതൽ www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേൾക്കാവുന്നതാണ്. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാം.
 പരിപാടി പ്രക്ഷേപണം ചെയ്യുന്ന സമയം - 
 (തിങ്കൾ മുതൽ വെള്ളിവരെ).
ക്ലാസ് 5,6 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05 -
 പുന:പ്രക്ഷേപണം വൈകിട്ട് 6
ക്ലാസ് 7 -
 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05 -
 പുന:പ്രക്ഷേപണം വൈകിട്ട് 7
ക്ലാസ് 8 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05 -
 പുന:പ്രക്ഷേപണം രാത്രി 8
ക്ലാസ് 9 -
 പ്രക്ഷേപണ സമയം വൈകിട്ട് 4:05 - പുന:പ്രക്ഷേപണം രാത്രി 9
ക്ലാസ് 10 - പ്രക്ഷേപണ സമയം വൈകിട്ട് 5:05 -
 പുന:പ്രക്ഷേപണം രാത്രി 10

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2020

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!

പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ  Ipol മികച്ച ഓഫർ വിലയിൽ  നൽകുന്നു...!! 
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു.    പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി. 

ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു. 

1. മാക്‌സിം ഗോർക്കിയുടെ   - അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ - പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ - ജംഗിൾ ബുക്ക് 
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ  - ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ  - മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ  - അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ - കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ - നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ - യുദ്ധവും സമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ - ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ - റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ - കാടിൻ്റെ വിളി
 14. ആർതർ കോനൻ ഡോയലിൻ്റെ  - ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ - അന്നാ കരെനീന

ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ  പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ,   WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ  എന്നിവ
 93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.

മാർക്കറ്റിങ് മാനേജർ, ഷാരോൺ ബുക്സ് ,  Tel: 93494 93492
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പെരിന്തൽമണ്ണയിലെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും.

പെരിന്തൽമണ്ണ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പര്യാപ്തമായ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാന വാരത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും. കോഴിക്കോട് റോഡിന്റെ തെക്കുവശത്ത് 33 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കുന്ന ഒന്നാം ഘട്ടമാണ് പ്രവർത്തനം ആരംഭിക്കുക. ഉദാരമതികൾ സംഭാവന ചെയ്ത 3.5 ഏക്കർ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്. ബസ് പാർക്കിങ് സ്ഥലം മുഴുവൻ കട്ട പതിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തുള്ള തോട് പൂർണമായി അടച്ച് കട്ട പാകിയിട്ടുണ്ട്. 5 നിലകളോട് കൂടിയതാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്. 53 കട മുറികളോടും 50 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളോടും കൂടിയ ഒന്നാം ഘട്ടമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുക. ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പ്രവേശിക്കാനുള്ള 4 പ്രധാന റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി. ഈ റോഡുകളും കട്ട പാകിയിട്ടുണ്ട്. മൊത്തം300 വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡിൽ പാർക്കിങ് സൗകര്യം ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷൻ എം. മുഹമ്മദ് സലീം അറിയിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2020

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!

ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ നൽകുന്നു...!!
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു. ഈ ഓഫറിലൂടെ നിങ്ങളുടെ കുട്ടികൾക്ക് ഈ പുസ്തകങ്ങൾ വാങ്ങി നല്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക . പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.
ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.
1. മാക്‌സിം ഗോർക്കിയുടെ
അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ
പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
ജംഗിൾ ബുക്ക്
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ
മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ
അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും sമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ
കാടിൻ്റെ വിളി
14. ആർതർ കോനൻ ഡോയലിൻ്റെ
ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ
അന്നാ കരെനീന
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
മാർക്കറ്റിങ് മാനേജർ ,ഷാരോൺ ബുക്സ്,
Rajus Buildings, Cherthala, Alappuzha - 688524, North Of Hpo (Map)
Tel/whatsap: 93494 93492


["Please give a comment about this post; also forward this post your dearest friends and relatives. thanks" !!]

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2020

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന.?

ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി,  പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന. ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ പരീക്ഷ നടത്തുന്നകാര്യമാണ് പരിഗണനയിലുള്ളത്.
എസ്.എസ്.എൽ സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്.

പ്ലസ് വൺ പരീക്ഷകൾ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകൾ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗൺ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2020

കെ.എസ്.സി.ബി ഉപഭോക്താക്കൾക്കും ഇളവ്.

ലോക്ക് ഡൗണിന്റെ ഭാഗമായി  കെ.എസ്.സി.ബി   ബില്ലിൽ ഇളവ് നൽകുന്നു. ഈ മാസത്തെ ബില്ലിൽ നമ്മൾ അടക്കേണ്ട തുക കഴിഞ്ഞ ആറു മാസത്തെ ബില്ലിന്റെ ശരാശരി തുക ആയിരിക്കും. രണ്ട് മാസം കൂടുമ്പോഴാണ് ഇലക്ട്രിസിറ്റി ബില്ല് വരുക,  കഴിഞ്ഞ ആറുമാസത്തെ ബിൽ മൂന്ന് ബില്ലുകളാണ് ഉണ്ടാവുക. മൂന്നു ബില്ലുകളുടെ തുകയും കൂട്ടി അതിനെ മൂന്നു കൊണ്ട് ഹരണം ചെയ്തു കിട്ടുന്ന തുകയാണ് ഈ മാസം  അടയ്ക്കേണ്ടി വരുക.  ഈ ആനുകൂല്യം ലഭിക്കുന്നത് ഗാർഹിക കണക്ഷനു മാത്രമായിരിക്കും. ബില്ല് കെ.എസ്.സി.ബി  നമ്മുടെ വീടുകളിൽ കൊണ്ട് തരികയില്ല
(റീഡിംഗ് ഉണ്ടാവില്ല)  കെ.എസ്.സി.ബി യിൽ രജിസ്റ്റർ ചെയ്ത മോബൈൽ ഫോണിൽ മെസ്സേജ് ആയി ബില്ല് വരികയുള്ളൂ. മെസ്സേജ് വരാത്തവർ കെ.എസ്.സി.ബി ഓഫീസിലേക്ക് ഫോൺ വിളിച്ച് അന്വേഷിക്കാവുന്നതാണ് . പുറത്തിറങ്ങി സമ്പർക്കങ്ങൾ ഒഴിവാക്കാനും, ബിൽ തുക അടക്കാനും ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി ?

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ സ്കൂളുകളിലേക്ക് വേണ്ട പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂർത്തിയായതായും ബാക്കിയുള്ളത് പൂർത്തിയാക്കാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹയർസെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ, പ്രീപ്രൈമറി വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം എൻ സി ഇ ആർ ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും.

സ്കൂളുകളിലെ അറ്റകുറ്റ പണികൾ വേഗത്തിൽ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം.

പണിപൂർത്തിയാക്കുന്നതിനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ച കൂടി നീട്ടി ?

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചത്.
വൈറസ്വ്യാപനംപൂര്‍ണമായുംനിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും.അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂലൈ 15, 2019

വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ ശ്രദ്ധിക്കുക ...?

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കുരുക്കാകും; 

 കെ.പി.സഫീന 
●▬▬▬▬▬▬▬▬▬▬▬▬▬●  
CSC കേന്ദ്രം വഴിയുള്ള കേന്ദ്ര- സംസ്ഥാന
 സർക്കാറുകളുടെ വിവിധ സേവനങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നതിന് ശിവശക്തി ഡിജിറ്റൽ സേവ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.                                    നിലവിൽ അംഗമല്ലാത്തവർ മാത്രം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/HmDErjegN0QIfCLF3zHodr
●▬▬▬▬▬▬▬▬▬▬▬▬▬●
ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന്റെ കാലമാണ്. താൽപര്യമുള്ള കോഴ്സിനായി വായ്പ എടുക്കുന്നതിനു പകരം, വായ്പ കിട്ടുന്നതു കൊണ്ടു മാത്രം ഏതെങ്കിലും കോഴ്സ് പഠിച്ചേക്കാം എന്നു കരുതി ഇറങ്ങിപ്പുറപ്പെടുന്നവരുമുണ്ട്. ഓർക്കുക, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ തലയിൽ വീഴുന്ന കോടാലിയായിരിക്കും വിദ്യാഭ്യാസ വായ്പ. 

ഏതു വായ്പയെടുക്കുമ്പോഴും വായ്പക്കാരന്റെ തിരിച്ചടവു ശേഷി പ്രധാനമാണ്. ഇതു വിദ്യാഭ്യാസ വായ്പയ്ക്കും ബാധകമാണെന്ന് ഓർക്കണം. വായ്പ എടുക്കുമ്പോൾത്തന്നെ നിശ്ചിത കാലാവധിക്കുള്ളിൽ പഠനം പൂർത്തിയാക്കി ജോലി നേടി വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് ആലോചിക്കണം. ജോലി കിട്ടിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് തിരിച്ചടവു മുടങ്ങാതെ കൊണ്ടുപോകാൻ കഴിയുമോ എന്നും ഏകദേശം കണക്കു കൂട്ടി നോക്കാം. 

നിങ്ങൾ പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നിലവിലെ തൊഴിൽ സാഹചര്യം ആയിരിക്കണമെന്നില്ല. തൊഴിൽ അവസരങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാം. ഇതിനനുസരിച്ചു നിങ്ങൾക്കു കിട്ടുന്ന വരുമാനത്തിലും ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് ഓർക്കണം. അതു നിങ്ങളുടെ തിരിച്ചടവു ശേഷിയെ ബാധിക്കുകയും ചെയ്യും. 

നിലവിൽ ഇഎംഐ ആയി കണക്കാക്കുന്ന തുകയുടെ ഇരട്ടിയെങ്കിലും ശമ്പളമായി ലഭിച്ചാലേ മുടക്കമില്ലാതെ തിരിച്ചടവു കൊണ്ടുപോകാൻ കഴിയൂ എന്ന് ഓർമ വേണം. നഴ്സിങ്, എൻജിനീയറിങ്, നിയമ കോഴ്സ് പഠനങ്ങൾക്കായി വായ്പയെടുക്കുന്ന വിദ്യാർഥികൾ പലപ്പോഴും തിരിച്ചടവിനു ബുദ്ധിമുട്ടുന്നതായാണു ബാങ്കുകൾ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 

 ഒരു ഏകദേശ ഉദാഹരണം: 

ബിഎസ്‍സി നഴ്സിങ് കോഴ്സിന് ഒരു വിദ്യാർഥി ചേർന്നെന്നിരിക്കട്ടെ. ട്യൂഷൻഫീസ്, ഹോസ്റ്റൽഫീസ്, മറ്റ് ചെലവുകൾ അടക്കം ബാങ്ക് 3.20 ലക്ഷം രൂപ നൽകും. പ്രതിമാസം പലിശനിരക്ക് 10% എന്നു കണക്കാക്കിയാൽ 5 വർഷം കഴിയുമ്പോൾ ആ വിദ്യാർഥി ആകെ അടയ്ക്കേണ്ടി വരുന്നത് 4.40 ലക്ഷം രൂപയാണ്. 

15 വർഷം കൊണ്ട് അടച്ചു തീർക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിമാസം ശരാശരി 5000–6000 രൂപയ്ക്ക് ഇടയിൽ അടയ്ക്കണം. ജീവിതച്ചെലവ് ഏറ്റവും ചുരുങ്ങിയത് 5000 രൂപയെന്നു കണക്കാക്കിയാൽ പോലും തിരിച്ചടവും വായ്പാ തിരിച്ചടവും ചേർത്ത് ഏറ്റവും ചുരുങ്ങിയത് 10000 രൂപയെങ്കിലും ശമ്പളമായി ലഭിക്കണം. എന്നാൽ കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും ജോലിക്കു കയറുന്ന ഒരു നഴ്സിങ് ട്രെയിനിക്കു നൽകുന്നത് 10000 രൂപയിൽ താഴെയാണ്. ഇനി കാലാവധി 10 വർഷമാണെങ്കിൽ തിരിച്ചടവു തുക വീണ്ടും ഉയരും. അതിന്റെ ഇരട്ടി ശമ്പളവും ലഭിക്കണം. 

ജോലി ലഭിച്ചാലും പലപ്പോഴും വായ്പാ തിരിച്ചടവു മുടങ്ങിപ്പോകുന്നതിന്റെ കാരണവും ഇതുതന്നെ. അതുകൊണ്ട് വായ്പെയെടുക്കും മുൻപ് തിരിച്ചടവ് ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിൽ ശമ്പളം ലഭിക്കുന്ന ജോലിയാണോ എന്നു കൂടി ഉറപ്പുവരുത്താൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. 

 വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് 
∙പഠനശേഷം ജോലി ലഭിച്ചാലും വായ്പ തിരിച്ചടയ്ക്കാത്തവരുണ്ട്. എന്നെങ്കിലുമൊരിക്കൽ വായ്പ സർക്കാർ എഴുതിത്തള്ളുമെന്നാണ് ഇവരുടെ പ്രതീക്ഷ. എഴുതിത്തള്ളിയാലും ഭാവിയിലെ ബാങ്ക് ഇടപാടുകൾക്ക് അതൊരു നെഗറ്റീവ് മാർക്കാണെന്ന് ഓർമ വേണം.

∙നിലവിൽ ബാങ്കുകളിൽ കർശനമാക്കിയ കെവൈസി പോളിസികൾ പ്രകാരം വിദ്യാർഥിയുടെ ആധാർ, പാൻ രേഖകൾ ബാങ്കുകൾ കൈവശം സൂക്ഷിക്കുന്നുണ്ട്.  രാജ്യത്ത് ഏതു ബാങ്ക് വഴി ശമ്പളം വാങ്ങിയാലും ഉടൻ തന്നെ അത് വായ്പയെടുത്ത ബാങ്കിന് അറിയാൻ സംവിധാനമുണ്ട്. ബാങ്കുകൾ നേരിട്ട് എംപ്ലോയറെ സമീപിക്കാനും സാധ്യതയുണ്ട്‌.

∙നിങ്ങളുടെ ഏതെങ്കിലും വായ്പ ഇടപാടിൽ ഇളവു നൽകി ഒറ്റത്തവണ തീർപ്പാക്കൽ നടത്തിയിട്ടുണ്ടെങ്കിൽ സിബിൽ സ്കോറിൽ കനത്ത ഇടിവുണ്ടാകും. 

∙കോഴ്സ് കാലാവധിയും അതിനു ശേഷം ജോലി കിട്ടുന്നതു വരെയുള്ള മൊറട്ടോറിയം കാലാവധിയും കഴിഞ്ഞേ വായ്പ തിരിച്ചടവു തുടങ്ങേണ്ടതുള്ളൂ. ഈ കാലയളവു വരെ സാധാരണ നിരക്കിലും തുടർന്നുള്ള സമയത്തേക്ക് കൂട്ടുപലിശ നിരക്കിലുമാണു പലിശ കണക്കാക്കുന്നത്. 

∙വായ്പ എടുത്ത മാസം മുതൽ തന്നെ ചെറിയ രീതിയിൽ പലിശ തിരിച്ചടയ്ക്കാൻ രക്ഷിതാക്കൾക്കു ശേഷിയുണ്ടെങ്കിൽ അതിനു ശ്രമിക്കുന്നതാണു നല്ലത്. അങ്ങനെയാണെങ്കിൽ പഠനം പൂർത്തിയാക്കുമ്പോഴേക്കും വൻ തുക ബാധ്യതയായി കാത്തിരിക്കില്ല. 

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

വിദ്യാഭ്യാസ വായ്പ അപേക്ഷ (വിദ്യാലക്ഷ്മി പോർട്ടൽ)...?

സര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്സകൾക്കും വിദേശ ഉപരിപഠന കോഴ്സ്‌കൾക്കുമുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ഒൺലൈൻ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു. 

39 ബാങ്കുകളുടെ 70 ൽ പരം വായ്പാ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ആവശ്യമായ രേഖകൾ

1. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ
2. അഡ്മിഷൻ ലെറ്റർ
3. ഫീസ് ഡീറ്റൈൽസ്
4. വരുമാന സർട്ടിഫിക്കറ്റ്
5. പാൻ കാർഡ് (optional)
6. ആധാർ കാർഡ്(Optional)
7. ബാങ്ക് അക്കൊണ്ട് വിവരങ്ങൾ

ശ്രദ്ധിക്കേണ്ടവ

1. മെറിറ്റ് അടിസ്ഥാനത്തിൽ കിട്ടിയ അഡ്മിഷൻ മാത്രമേ ലോണിന് പരിഗണിക്കുകയുള്ളൂ. (അഡ്മിഷൻ ലേറ്ററിൽ അത് മെറിറ്റ് ബേസ് ആണോ എന്ന് ഉറപ്പ് വരുത്തുക)

2. 4 ലക്ഷം വരെ ഉളള ലോൺ തുകയ്ക്ക് ബാങ്കിന് ഈട് (security) നൽകേണ്ടതില്ല.

3. അംഗീകൃത യൂണിവേഴ്‌സിറ്റി / കോളേജ് അഡ്മിഷനുകൾക്ക് മാത്രമേ ലോൺ ലഭിക്കൂ. (അംഗീകരമുള്ളതാണ് എന്ന് തെളിയിക്കുന്ന രേഖകളുടെ കോപ്പി കോളേജിൽ നിന്ന് വാങ്ങുക)

4. ഒരു തവണ അപ്പ്ലിക്കേഷൻ സമർപ്പിച്ചാൽ തിരുത്തുന്നതിനോ പുതിയത് ചെയ്യാനോ സാധിക്കില്ല. അതിനാൽ പരമാവധി തെറ്റുകൾ വരാതെ നോക്കുക.

5. പരമാവധി 3 ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാം.. അപേക്ഷകൻ ഒരു ബാങ്കിലേക്കാണ് അപേക്ഷിക്കേണ്ടതെങ്കിലും മറ്റ് 2 ബാങ്കുകൾ കൂടി വയ്ക്കുന്നത് നല്ലതാണ് (ഏതെങ്കിലും കാരണവശാൽ ഒരു ബാങ്ക് അപേക്ഷ നിരസിച്ചാൽ മറ്റ് ബാങ്കുകളെ സമീപിക്കാം.. എന്നാൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം മറ്റു ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ പറ്റില്ല.. ആയതിനാൽ ആദ്യം തന്നെ 3 ബാങ്ക് സെലെക്റ്റ് ചെയ്യുക)

6. വിദ്യാർഥിയാണ് അപേക്ഷകൻ എങ്കിലും co applicant ആയി രക്ഷകർത്താവിന്റെ വിവരങ്ങൾ കൂടി നൽകണം.

7.പാൻ കാർഡ് , ലോൺ അപേക്ഷിക്കുമ്പോൾ ഓപ്ഷണൽ ആണെങ്കിലും ലോൺ പ്രോസസിങ് ടൈമിൽ അത്യാവശ്യം ആയി വരും (2 പേർക്കും പാൻ കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക)

8. സൈറ്റിൽ 8 ൽ അധികം രേഖകൾ അപ്ലോഡ് ചെയ്യാൻ ചോദിക്കുന്നുണ്ടെങ്കിലും നിർബദ്ധമായും qualification certificate, admission letter , fees details, Income സർട്ടിഫിക്കറ്റ് ഇവ അപ്‍ലോഡ് ചെയ്യുക.. (മറ്റ് രേഖകൾ ബാങ്കിൽ നേരിട്ട് സമർപ്പിച്ചാൽ മതിയാകും)

9. അപേക്ഷിച്ചു കഴിഞ്ഞു കിട്ടുന്ന പ്രിന്റും മതിയായ രേഖകളും കൂടി വേണം ബാങ്കിനെ സമീപിക്കാൻ.. 

🎆  ഇങ്ങനെ ഒരു അവസരത്തെ  കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, മേയ് 12, 2019

ഭവന വായ്പ എടുക്കുന്നവര്‍ സൂക്ഷിക്കുക; ബാങ്കുകള്‍ പണി തരുന്നത് ഇങ്ങനെ ?

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെ സ്വപ്നമാണ്. ബാങ്ക് ലോൺ പ്രതീക്ഷകളുമായി വീട് വയ്ക്കാൻ തുടങ്ങുന്നവർ വായ്പ എടുക്കും മുമ്പ് പലവട്ടം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഒരിയ്ക്കലും തീർത്താൽ തീരാത്ത കടക്കെണിയിൽ പെട്ടേക്കാം. മാത്രമല്ല ബാങ്കുകൾ നിങ്ങളിൽ നിന്ന് ഈടാക്കുന്ന പണത്തെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരിക്കണം.

 നിങ്ങൾ ഭവന വായ്പ എടുക്കും മുമ്പ് മനസ്സിൽ വയ്ക്കേണ്ട ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ് .

ക്രെഡിറ്റ് സ്കോർ
നിങ്ങൾ വായ്പക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ്. 750 അല്ലെങ്കിൽ അതിനു മുകളിലുള്ളതാണ് മികച്ച ക്രെഡിറ്റ് സ്കോർ. ഈ സ്കോർ ലഭിച്ചാൽ വായ്പയ്ക്ക് പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ട്. വായ്പാ നടപടികൾ വേ​ഗത്തിലാക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും. നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നത് അത്ര ശ്രമകരമായ കാര്യമല്ല. ക്രെഡിറ്റ് കാർഡ് പേയ്മെന്റ്, മുമ്പ് എടുത്തിട്ടുള്ള ലോൺ തുടങ്ങിയവ സമയബന്ധിതമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ മികച്ച ക്രെ‍ഡിറ്റ് സ്കോർ ലഭിക്കും.

യോഗ്യത നിർണ്ണയിക്കുക
നിങ്ങൾ ഒരു ഭവന വായ്പ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുക. ക്രെഡിറ്റ് സ്കോർ, പേയ്മെന്റ് ചരിത്രം, വരുമാനം, പ്രായം, നിലവിലെ ബാധ്യത എന്നിവയിയുടെ അടസ്ഥാനത്തിൽ യോ​ഗ്യത നിർണ്ണയിക്കാവുന്നതാണ്. യോഗ്യതാ കാൽകുലേറ്റർ ഉപയോഗിച്ച് എത്ര രൂപ വരെ വായ്പ ലഭിക്കുമെന്നും കണ്ടെത്താം.

 പലിശ നിരക്ക് 

പലിശ നിരക്ക് അടിസ്ഥാനമാക്കി രണ്ട് തരത്തിലുള്ള ഭവന വായ്പകളാണ് ഉള്ളത്. ഫിക്സ‍ഡ് റേറ്റ് ലോണും ഫ്ലോട്ടിം​ഗ് ലോണും. ഫിക്സ‍ഡ് റേറ്റ് ലോണെടുത്താൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വായ്പയുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. എന്നാൽ ഫ്ലോട്ടിം​ഗ് ലോണിൽ വിപണിയ്ക്ക് അനുസരിച്ച് വായ്പയുടെ പലിശ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ വന്നേക്കാം.

കരാർ ശ്രദ്ധാപൂർവ്വം വായിക്കുക
നിങ്ങളുടെ ഭവന വായ്പ കരാർ ശ്രദ്ധാപൂർവ്വം വായിക്കണം. ഇത് നിയമപരമായ ഒരു രേഖയാണ്. കൂടാതെ ബാങ്കുകൾ പലിശ കൂടാതെ നിങ്ങളിൽ നിന്ന് ഈടാക്കുന്ന അധിക തുകകൾ, പിഴകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിനു പുറമെ, അഡ്മിനിസ്ട്രേഷൻ ചാർജ്, സർവീസ് ചാർജ്, പ്രോസസ്സിംഗ് ഫീസ് എന്നിവങ്ങനെ മറ്റ് ചാർജുകളുമുണ്ട്.

 ഇഎംഐ 

വായ്പക്കാരന്റെ സൗകര്യത്തിനായി ബാങ്കുകൾ ഇഎംഐ സേവനം അനുവദിക്കാറുണ്ട്. വീട് വാങ്ങുന്ന സമയത്ത് നിങ്ങൾ നൽകുന്ന ഡൗൺ പേയ്മെന്റിനെ ആശ്രയിച്ച് ആയിരിക്കും ഇഎംഐ നിശ്ചയിക്കുന്നത്. കൂടുതൽ തുക ഡൗൺ പേയ്മെന്റായി അടച്ചിട്ടുണ്ടെങ്കിൽ ഇഎംഐ കുറവായിരിക്കും.

ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
വിവിധ ബാങ്കുകളുടെ ഇഎംഐകൾ, പലിശ നിരക്ക് പ്രോസസ്സിംഗ് ഫീസ്, മറ്റ് ബന്ധപ്പെട്ട ചാർജുകൾ എന്നിവ പരിഗണിച്ച്, ഏറ്റവും ലാഭകരമായ ബാങ്ക് വായ്പയാണ് എടുക്കേണ്ടത്. പല ബാങ്കുകൾ താരതമ്യം ചെയ്യുന്നതിലൂടെ ഇത് കണ്ടെത്താനാകും

വ്യാഴാഴ്‌ച, മേയ് 04, 2017

ഓണ്‍ലൈന്‍ വഴി എങ്ങനെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം?


പാസ്‌പോര്‍ട്ട് ഇപ്പോള്‍ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു കാര്യമാണ്. പാസ്‌പോര്‍ട്ട് ചിലപ്പോള്‍ കയ്യില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ പല കാര്യങ്ങളും മുടങ്ങിയെന്നു വരാം. ഇപ്പോള്‍ പല കമ്പനികളിലും ജോലി വേണമെങ്കില്‍ പാസ്‌പോര്‍ട്ട് കൂടിയേ തീരൂ. പണ്ടൊക്കെ പാസ്‌പോര്‍ട്ടിനായി ദിവസങ്ങളോളം നിങ്ങള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ പെട്ടന്നു തന്നെ, അതായത് രണ്ട് ദിവസം കൊണ്ടു തന്നെ പാസ്‌പോര്‍ട്ട് നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. പാസ്‌പോര്‍ട്ട് ഓണ്‍ലൈനില്‍ അപേക്ഷിക്കാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക...സ്റ്റെപ്പ് 1 ആദ്യം ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ട് അപേക്ഷിക്കാനായി ഈ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.സ്റ്റെപ്പ് 2 അതിനു ശേഷം യുസര്‍ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്തതിനു ശേഷം ശേഷം അത് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതു വശത്ത് ഡോക്യുമെന്റ് അഡൈ്വസര്‍ (Doccument Adviser) എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ തത്കാല്‍ അല്ലെങ്കില്‍ നോര്‍മല്‍ പാസ്‌പോര്‍ട്ടിന് സമര്‍പ്പിക്കേണ്ട ഡോക്യുമെന്റുകള്‍ ഏതൊക്കെ എന്ന് അറിയാം.സ്‌റ്റെപ്പ് 3 ഈ ഫോമുകള്‍ എല്ലാം തന്നെ വളരെ വ്യക്തമായി പൂരിപ്പിച്ച് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുക. അപേക്ഷകന്‍ പാസ്‌പോര്‍ട്ടിന്റെ ഫീസ് നെറ്റ് ബാങ്കിങ്ങ് വഴിയോ, ഡബിറ്റ് കാര്‍ഡ് വഴിയോ അടച്ചതിനു ശേഷമേ അപ്പോയിമെന്റ് ലഭിക്കുകയുളളൂ. പാസ്‌പോര്‍ട്ടിന്റെ ടൈപ്പ് അനുസരിച്ചായിരിക്കും ഫീസ് ഇടാക്കുന്നത്.സ്റ്റെപ്പ് 4 ചെല്ലാന്‍ വഴി എസ്ബിഐ ബാങ്കില്‍ അടച്ചതിനു ശേഷമേ അപ്പോയിന്‍മെന്റ് ലഭിക്കുകയുളളൂ. നെറ്റ്ബാങ്കിങ്ങ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് വഴി എളുപ്പത്തില്‍ ഫീസ് അടക്കാം. സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം.സ്‌റ്റെപ്പ് 5 സമയവും തീയതിയും ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രിന്റും മറ്റെല്ലാ രേഖകളും എടുക്കുക.സ്‌റ്റെപ്പ് 6 നിങ്ങള്‍ക്ക് ആവശ്യമുളള എല്ലാ യഥാര്‍ത്ഥ രേഖകളും എടുത്ത് സേവാ കേന്ദ്രത്തില്‍ ഹാജരാകുക. 20 മിനിറ്റ് കൊണ്ടു തന്നെ അവിടുത്തെ എല്ലാ പ്രക്രിയകളും കഴിയുന്നതാണ്. സ്റ്റെപ്പ് 7 ഇനി പ്രാധമിക പരിശോധനാ കൗണ്ടറില്‍ നിന്നും ടോക്കണ്‍ വാങ്ങുക.സ്‌റ്റെപ്പ് 8 അടുത്തതായി ടോക്കണ്‍ ബാര്‍ സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിങ്ങിലേക്ക് പ്രവേശിക്കുക. അവിടെ ഒരു സ്‌ക്രീനില്‍ നിങ്ങളുടെ ടോക്കണ്‍ നമ്പര്‍ കാണാം. അപ്പോള്‍ അവിടെ കാണുന്ന 'A' സക്ഷന്‍ കൗണ്ടറിലേക്കു പോവുക.സ്‌റ്റെപ്പ് 9 'A' കൗണ്ടഡറില്‍ നിങ്ങളുടെ ഫോമില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ തിരുത്താന്‍ സാധിക്കും. ഇവിടെ നിങ്ങളുടെ വിരലടയാളം എടുക്കും.സ്‌റ്റെപ്പ് 10 അടുത്തതായി 'B' കൗണ്ടറിലേക്കു പോവുക. ഇവിടെ നിങ്ങളുടെ പാസ്‌പോര്‍ട്ടിന് ആവശ്യമായ എല്ലാ രേഖകളും പരിശോധിക്കുന്നതാണ്.സ്‌റ്റെപ്പ് 11 എല്ലാ രേഖകളും ശരിയായി എങ്കില്‍ പാസ്‌പോര്‍ട്ട് ഗ്രാന്റിങ്ങ് സെക്ഷനായ 'C' യിലേക്കു പോകാവുന്നതാണ്. അവിടെ നിന്നും നിങ്ങള്‍ക്ക് ഒരു അഗ്‌നോളജുമെന്റ് സ്ലിപ്പ് ലഭിക്കുന്നതാണ്. ഈ സ്ലിപ്പില്‍ ഇനി നിങ്ങള്‍ തുടര്‍ന്നു ചെയ്യേണ്ട എല്ലാ കാര്യങ്ങളും അതില്‍ രേഖപ്പെടുത്തിയിരിക്കും."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ജനുവരി 04, 2017

സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു .

മാതാവൊ പിതാവൊ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു .
************************
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ അപേക്ഷിക്കാം .
************************
പ്രൈമറി തലം 3000/- ഹൈസ്കൂൾ തലം 5000/- പ്ലസ് ടു തലം 7500/- ബിരുദതലം 10000/- ഇങ്ങനെ ഒരു വർഷം ലഭിക്കുന്നതാണ്
************************ താഴെ പറയുന്ന രേഖകളൾ സ്ഥാപന മേധാവിക്ക്‌ സമർപ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌ 
(3)കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌
(4)ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം 
(5)മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്‌
*************************
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട്‌ യൂസർ ഐ.ഡിയും പാസ്സ്‌ വേഡും വാങ്ങേണ്ടതാണ്‌ അതിലാണ്‌ കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത്‌ .
*************************
കൂടുതൽ വിവരങ്ങൾക്ക്‌ , ഇമെയിൽ ,ലാൻഡ്‌ ഫോൺ നമ്പർ ഇവ ഉപയോഗിക്കുക

ADDRESS FOR COMMUNICATION

Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012
Phone- 0471 2348135, 2341200, 2346016 (Fax)
e-mail: socialsecuritymission@gmail.com
web 
(courtesy:www.kalikalam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത