[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ തുറക്കാന്‍ ടെലക്‌സ് !!!

വാഷിങ്ടണ്‍: ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ തുറക്കാന്‍ സഹായിക്കുന്ന പുതിയ സോഫ്റ്റ്‌വെയര്‍ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.
ടെലക്‌സ് എന്നു പേരിട്ടിരിക്കുന്ന ഇത് യാഥാര്‍ഥ്യമായാല്‍ ഒരു രാജ്യത്തും വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കില്ല. അമേരിക്കയിലെ മിച്ചിഗന്‍, കാനഡയിലെ വാര്‍ട്ടലൂ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍.

അമേരിക്ക, കാനഡ തുടങ്ങിയ സര്‍ക്കാറുകള്‍ ഈ നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. ഇതോടെ യാതൊരു വിഭാഗീയതയ്ക്കും ഇന്റര്‍നെറ്റിന് അതിര്‍വരമ്പുകള്‍ വയ്ക്കാന്‍ സാധിക്കില്ലെന്ന് ഗവേഷകസംഘത്തിലുള്ള ജെ അലക്‌സ് ഹാള്‍ഡര്‍മാന്‍ പറഞ്ഞു. സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ ലഭിക്കണമെങ്കില്‍ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്.

ബ്ലാക്ക് ലിസ്റ്റ് ചെയ്ത സൈറ്റ് സന്ദര്‍ശിക്കണമെങ്കില്‍ ആദ്യം ടെലക്‌സ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്ത സൈറ്റ് തുറക്കാനുള്ള താങ്കളുടെ ശ്രമം തൊട്ടടുത്ത ടെലക്‌സ് സ്റ്റേഷനിലെത്തും. ഇവിടെ നിന്നും നിങ്ങളുടെ കണക്ഷന്‍ ഡൈവേര്‍ട്ട് ചെയ്യുന്നതോടെ ഏത് സൈറ്റിലേക്കും കയറാന്‍ സാധിക്കും. ഇത്രയും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സെക്കന്റുകള്‍ മാത്രം മതി.
(courtesy:thatsmalayalam.oneindia.in)
if u like this post just click the below "like" button

250 രൂപയ്ക്ക് 'വെബ്‌സൈറ്റ്' !!!

ചെറിയൊരു വെബ്‌സൈറ്റോ ബ്ലോഗോ വേണ്ടവര്‍ അതിനുവേണ്ടി പതിനായിരങ്ങള്‍ മുടക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ ചില ചെപ്പടി വിദ്യകളിലൂടെ നിങ്ങള്‍ക്കു തന്നെ ഇതുണ്ടാക്കാവുന്നതേയുള്ളൂ. സ്വന്തമായി ഒരു ഡൊമെയ്ന്‍ വേണമെങ്കില്‍ അതിനുവേണ്ട പണം മുടക്കണമെന്നു മാത്രം. ഉദാഹരണത്തിന് .in വെച്ചാണ് നിങ്ങള്‍ സൈറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുവേണ്ടി മുടക്കേണ്ടത് പരമാവധി 250 രൂപ മാത്രമാണ്. ഇനി ഫ്രീ ഡൊമെയ്ന്‍ വേണമെങ്കില്‍ co.cc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ.

വാങ്ങിയ ഡൊമെയ്‌നിന്റെ ഡിഎന്‍എസ് എഡിറ്റ് ചെയ്യേണ്ടതുണ്ട്. വാങ്ങിയ ഡൊമെയ്ന്‍ പോയിന്റ് ചെയ്തിരിക്കുന്നത് പാര്‍ക്കിങ് പേജിലേക്കാണെങ്കില്‍ അതിനെ ഡിഫാള്‍ട്ട് വാല്യുവിലേക്ക് മാറ്റണം. അതിനുശേഷം ഡിഎന്‍എസില്‍ സിനെയിമിലാണ് മാറ്റം വരുത്തേണ്ടത്. നല്‍കേണ്ട വാല്യു: ghs.google.com. അത് www വച്ചും അല്ലാതെയും നല്‍കണം.

ഗൂഗിളിന്റെ ബ്ലോഗ് സ്‌പോട്ട് എല്ലാവര്‍ക്കുമറിയാവുന്ന സംവിധാനമാണല്ലോ? അതില്‍ നിങ്ങള്‍ക്കുവേണ്ട പേരില്‍ ഒരു ബ്ലോഗുണ്ടാക്കണം. ഈ ബ്ലോഗിലെ സെറ്റിങ്‌സിലെ പബ്ലിഷിങ് വിഭാഗത്തിലായി ബ്ലോഗ് അഡ്രസ് കൊടുക്കാനുള്ള ഓപ്ഷനുണ്ട്. ഇവിടെ www വച്ചും അല്ലാതെയും അഡ്രസ് അടിച്ചുകൊടുത്ത് സേവ് ചെയ്യണം. ഇതിനുശേഷം പരമാവധി മൂന്നു മണിക്കൂര്‍ കാത്തിരിക്കണം. അഡ്രസ് ബാറില്‍ നിങ്ങളുടെ ഡൊമെയ്ന്‍ നെയിം അടിച്ചു കൊടുത്താല്‍ നേരിട്ട് ബ്ലോഗിലേക്ക് വരും.

ബ്ലോഗ്‌സ്‌പോട്ട് എന്ന രണ്ടാം പേര് ഉപയോഗിക്കേണ്ടി വരില്ല. kerala.blogspot.com ആണ് നിങ്ങളുടെ ബ്ലോഗ് എങ്കില്‍ ഡൊമെയ്ന്‍ സെറ്റിങ്‌സ് മാറ്റുന്നതിലൂടെ അത് kerala.com ആയി മാറും. ഇതിനുശേഷം എച്ച്ടിഎംഎല്‍ കോഡുകളില്‍ വേണ്ട മാറ്റം വരുത്തിയാല്‍ നാവ്ബാറിലുള്ള ബ്ലോഗ്‌സ്‌പോട്ട് ലോഗോയും ലോഗിന്‍ ബാറും മാറ്റാന്‍ സാധിക്കും. കൂടാതെ സാധാരണ സൈറ്റ് പോലെ ആവശ്യമായ ലിങ്കുകളോ, സ്‌ക്രോളിങ് ന്യൂസുകളോ നല്‍കാന്‍ എച്ച്ടിഎംഎല്‍ എഡിറ്റിങിലൂടെ സാധിക്കും. നിങ്ങളുടെ കമ്പനിയെ കുറിച്ചോ ഉല്‍പ്പന്നങ്ങളെ കുറിച്ചോ എന്തുവേണമെങ്കിലും പ്രസിദ്ധീകരിക്കാം. ബ്ലോഗാണെന്ന് ആരും പറയില്ല.

ഡൊമെയ്ന്‍ ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ വരുന്ന ചെലവ് മാത്രം നല്‍കിയാല്‍ മതി. അത് ഓരോ ഡൊമെയ്‌നും വ്യത്യാസപ്പെട്ടിരിക്കും. കോം ഡൊമെയ്‌നാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും അടുത്ത വര്‍ഷം പുതുക്കാനും 500 രൂപയാണ് ചാര്‍ജ്( ഈ ചാര്‍ജുകള്‍ ഓരോ കമ്പനിക്കനുസരിച്ച് മാറ്റമുണ്ടാവും)
(courtesy: www.thatsmalayalam.oneindia.in)

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

ചെറിയ അക്ഷരത്തിലുള്ള ബ്ലോഗുകള്‍ വായിക്കുവാന്‍ !!!

ചില ബ്ലോഗുകള്‍ വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും കാണുക .ഇവ വായിക്കുവാന്‍ computer ന്റെ monitor ന്റെ അടുത്ത ചേര്‍ന്ന് നോകി കണ്ണ് കളയണ്ട. താഴെ പറയുന്ന പോലെ ചെയ്‌താല്‍ മതി :

കീ ബോര്‍ഡില്‍ കാണുന്ന Ctrl എന്ന ബട്ടണ്‍ അമര്‍ത്തി പിടിച്ച ശേഷം മൌസിന്‍റെ നടുക്കുള്ള  കറങ്ങുന്ന 'കുന്ത്രാണ്ടം'   മുന്‍പോട്ടു  പതുക്കെ കറക്കി നോക്കൂ !!!!!!

(ഇനി വലിയ   അക്ഷരത്തില്‍ ഉള്ളത് വായിക്കുവാന്‍ തിരിച്ചു കറക്കിയാല്‍ മതി )
(ഇത് ഇഷ്ടപ്പെട്ടെങ്കില്‍ ചുമ്മാ ഒരു     like button click or comment താഴെ ഇട്ടോളൂ )

(courtesy: noushad vadakkel, )

വിദേശ ഇന്ത്യക്കാരുടെ ബാങ്ക് ഇടപാട് എങ്ങനെ? !!

ഇന്ത്യാക്കാരന്‍ പ്രവാസിയായി മാറുമ്പോള്‍ സാധാരണ ഗതിയില്‍ ബാങ്ക് അക്കൗണ്ട് ഓര്‍ത്താണ് ആശങ്കപ്പെടുക. എന്‍.ആര്‍.ഇ അക്കൗണ്ടിനെ അപേക്ഷിച്ച് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പലിശ കിട്ടുമെന്ന ചിന്ത തന്നെ കാരണം. എന്നാല്‍, നിയമപ്രകാരം വിദേശ ഇന്ത്യാക്കാരന് നാട്ടില്‍ എസ്.ബി അക്കൗണ്ട് പാടില്ല. പക്ഷെ മറ്റൊരു വഴിയുണ്ട്; സേവിങ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഇ അക്കൗണ്ട് അക്കി മാറ്റുക എന്നതാണത്. എന്‍.അര്‍.ഇ അക്കൗണ്ടിലും എന്‍.ആര്‍.ഒ അക്കൗണ്ടിലുമുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും ഒന്നു തന്നെ -നാല് ശതമാനം.

അക്കൗണ്ട് ഈ തരത്തില്‍ മാറ്റേണ്ടത് സംബന്ധിച്ച് ബാങ്കിനെ അറിയിച്ചാല്‍ പ്രശ്‌നം തീരും. ഈ രണ്ട് അക്കൗണ്ടിലുമുള്ള ഇടപാടുകള്‍ ഇന്ത്യന്‍ രൂപയെ അടിസ്ഥാനപ്പെടുത്തിയാണ്. നാട്ടിലേക്ക് അയക്കാവുന്ന പണത്തിന്റെ പരിധിയില്‍ മാത്രമാണ് വ്യത്യാസം. എന്‍.ആര്‍.ഇ അക്കൗണ്ടില്‍ വിദേശത്തു നിന്നുള്ള പണം മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. ഇത് വിദേശ അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ മാറ്റാനും സാധിക്കും. പിന്നീട് ഈ പണത്തിന് നികുതിയടക്കേണ്ടതില്ല.

എന്നാല്‍, എന്‍.ആര്‍.ഒ അക്കൗണ്ടില്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന ഏതുതരത്തിലുള്ള വരുമാനവും നിക്ഷേപിക്കാന്‍ സാധിക്കും. പക്ഷെ ഈ അക്കൗണ്ട് വഴി നാട്ടിലേക്ക് കൊണ്ടുവരാവുന്ന പണത്തിന് കൃത്യമായ പരിധിയുണ്ട്. 10 ലക്ഷം ഡോളര്‍ (4.5 കോടി രൂപ) മാത്രമേ ഒരു വര്‍ഷം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ. അതുപോലെ ഇതില്‍ നിന്നും ലഭിക്കുന്ന പലിശക്ക് 30 ശതമാനം നികുതിയും നല്‍കേണ്ടതായി വരും.

എഫ്.ഡി അക്കൗണ്ടിന്
വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ഫികസ്ഡ് ഡെപോസിറ്റ് അക്കൗണ്ട് പാടില്ലെന്നാണ് നിയമം. എന്നാല്‍, ഭാര്യ, അമ്മ, മറ്റേതെങ്കിലും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം ജോയിന്റ് അക്കൗണ്ട് എടുത്തതിന് ശേഷമാണ് വിദേശത്തേക്ക് പോവുന്നതെങ്കില്‍ ഇത് ബാങ്കിനെ അറിയിക്കേണ്ടതാണ്. അക്കൗണ്ട് കാലയളവ് പൂര്‍ത്തിയാവുന്നതു വരെ തുടരാന്‍ ബാങ്ക് അനുവദിക്കുമെങ്കിലും പിന്നിട് പുതുക്കാന്‍ അനുവദിക്കില്ല. പക്ഷെ, എന്‍.ആര്‍.ഐക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിനെ സെക്കന്‍ഡ് ഹോള്‍ഡറായി വെയ്ക്കാവുന്നതാണ്. അതേസമയം, ഫികസഡ് ഡിപോസിറ്റിന് നോമിനിയായി വിദേശ ഇന്ത്യക്കാരെ വെയ്ക്കുന്നതില്‍ തടസ്സമില്ല.
(courtesy: Mathrubhumi.com)

സുരക്ഷിതമായ പണമിടപാടിന് ഇ-കാര്‍ഡുകള്‍ !!!

ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാന്‍ പലര്‍ക്കും പേടിയാണ്. പിന്‍ നമ്പര്‍ മോഷിടിക്കുക വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് കാശ് കവരാന്‍ ഒരുപാട് ഫിഷിങ് സൈറ്റുകളും മറ്റും സജീവമാണെന്നത് തന്നെയാണ് ഇതിനു കാരണം. എന്നാല്‍, അടിയന്തരമായ ചില ഘട്ടങ്ങളിലെങ്കിലും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാതെ തരമില്ലെന്ന അവസ്ഥ വരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുരക്ഷിതമായി പണമിടപാടു നടത്താന്‍ സഹായിക്കുന്നവയാണ് വെര്‍ച്വല്‍ കാര്‍ഡുകള്‍. കാര്‍ഡ് കളഞ്ഞു പോകുന്ന അവസരങ്ങളിലും അക്കൗണ്ടില്‍ നിന്ന് കാശ് പോവാനുള്ള സാധ്യതയേറെയാണ്. ഈ പ്രശ്‌നത്തിനും വെര്‍ച്വല്‍ കാര്‍ഡുകള്‍ പരിഹാരമാവും.

പേരു സൂചിപ്പിക്കുന്നതു പോലെ സ്ഥിരം പിന്‍ നമ്പര്‍ ഇല്ലാത്ത കാര്‍ഡുപയോഗിച്ച് കാശെടുക്കുന്ന രീതി തന്നെയാണിത്. സ്ഥിരം പിന്‍ നമ്പറിന് പകരം ഒരോ ഇടപാടിനും പ്രത്യേകം നമ്പറുകളായിരിക്കും ഈ പദ്ധതിയില്‍ ബാങ്ക് അനുവദിക്കുക. ഒരോ ഇടപാടിനും പ്രത്യേക പിന്‍ നമ്പറുകളാവുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടില്‍ നുഴഞ്ഞു കയറാന്‍ സാധിക്കില്ല.

എച്ച്.ഡി.എഫ്.സി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന നെറ്റ് സേഫ് എന്ന പദ്ധതി പ്രകാരം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ് സേഫ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് പരിധി നിശ്ചയിക്കുകയും ചെയ്യാം. കൂടാതെ വിസാ കാര്‍ഡുകള്‍ സ്വീകിരിക്കുന്നിടത്തെല്ലാം വിര്‍ച്വല്‍ കാര്‍ഡുകളും സ്വീകരിക്കുമെന്നത്് വലിയ സൗകര്യമാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക്, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ സൗകര്യം നല്‍കുന്നുണ്ട്. കാര്‍ഡിലൂടെയുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ വിസ അംഗീകരിച്ച പ്രത്യേകം ലെയര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-വാലറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 10 പത്തു രൂപയും കൂടിയ തുക 50000 രൂപയുമാണ്. ഒരു ഇടപാടിനുള്ള പരമാവധി സമയ പരിധി 48 മണിക്കൂറും. ഇത്തരം കാര്‍ഡുകള്‍ ബാങ്കില്‍ നിന്ന് ലഭിച്ചതിന് 48 മണിക്കൂറിനുള്ളില്‍ തന്നെ റദ്ദാക്കപ്പെടും. ഇതിനുള്ളിലാണ് പണമിടപാട് നടത്തേണ്ടത്. വെര്‍ച്വല്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ കൃത്യമായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ രേഖപ്പെടുത്തുകയും ചെയ്യും.

ഇത്തരം കാര്‍ഡിനായി ബാങ്കില്‍ ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നതും ഉപഭോക്താക്കള്‍ക്ക് സൗകര്യമാവുന്നു. എന്നാല്‍, ഇതിനായുള്ള നടപടി ക്രമങ്ങള്‍ ഒരോ ബാങ്കിനും വ്യത്യസ്ഥമാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം മിക്ക ബാങ്കുകളുടെ വെബ്‌സൈറ്റുകളിലും ലഭ്യവുമാണ്. ഇത്തരം കാര്‍ഡുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ ഉപഭോക്താവിന്റെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. കാര്‍ഡ് പരിധി നല്‍കിക്കഴിഞ്ഞാല്‍ പിന്നിട് പാസ്‌വേഡ് സെറ്റ് ചെയ്യാം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിശ്ചിത തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും കാര്‍ഡിലേക്ക് മാറും. കാര്‍ഡ് ഉപയോഗിക്കാത്ത പക്ഷം നാലു ദിവസത്തിനുള്ളില്‍ തന്നെ തുക
തിരിച്ച് അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും. 
(courtesy:mathrubhumi.com)

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി !!!

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സംവിധാനം വരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസുകളില്‍ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും വിഹിതമടക്കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് രാജ്യത്ത് 120 റീജണല്‍ ഓഫീസുകളാണുള്ളത്. അക്കൗണ്ട് വിവരങ്ങള്‍ വാ ര്‍ഷികാടിസ്ഥാനത്തില്‍ അപ്‌ഡേറ്റ് ചെയ്യാനായി എല്ലാ റീജണല്‍ ഓഫീസുകളിലും സോഫ്റ്റ്‌വേര്‍ ലഭ്യമാക്കിയിട്ടുണ്ട്. സപ്തംബറിനകം എല്ലാ അക്കൗണ്ടുകളും അപ്‌ഡേറ്റ് ചെയ്യാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. 1.85 കോടി അക്കൗണ്ടുകളാണ് അപ്‌ഡേറ്റ് ചെയ്യാനായി ഉള്ളത്. ഇതനുസരിച്ച് ഓരോ അക്കൗണ്ടിങ് ഓഫീസറും പ്രതിദിനം 1000 അക്കൗണ്ടുകള്‍ വീതം അപ്‌ഡേറ്റ് ചെയ്യാനാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.

മൊത്തം 4.72 കോടി വരിക്കാരാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലുള്ളത്. 3.5 ലക്ഷം കോടി രൂപയാണ് ഇവര്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നത്. 2.87 കോടി അക്കൗണ്ടുകളില്‍ പുതിയ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ റീജണല്‍ ഓഫീസിലും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ഇപ്പോള്‍ ഓണ്‍ലൈനായി കാണാനാവും. അതുപോലെ ഒരോ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെ വിവരവും അറിയാം. ഈ സോഫ്റ്റ്‌വേര്‍ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ സാങ്കേതിക വിദഗ്ധര്‍ തന്നെയാണ് വികസിപ്പിച്ചത്.

ഇതിന്റെ അടുത്ത ഘട്ടമായി ഓരോ അക്കൗണ്ടിന്റേയും വിവരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുക്കുകയാണ് ദൗത്യം. പിഎഫ് വരിക്കാര്‍ അക്കൗണ്ട് നമ്പര്‍ നല്‍കി റീജണല്‍ ഓഫീസ് സെലക്ട് ചെയ്താല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഓണ്‍ലൈനായി കാണാനാവും. അടുത്ത നാലു മാസത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമെന്ന് സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ സമിരേന്ദ്ര ചാറ്റര്‍ജി വെളിപ്പെടുത്തി.

ഈ സംവിധാനം വരുന്നതോടെ തൊഴിലുടമകള്‍ വിഹിതം കൃത്യമായി പി.എഫില്‍ നിക്ഷേപിക്കുന്നുണ്ടോ എന്ന് വരിക്കാര്‍ക്ക് തന്നെ നിരീക്ഷിക്കാനാകും.
(courtesy:mathrubhumi.com)

എടിഎമ്മിലൂടെ ഇനി മ്യൂച്വല്‍ ഫണ്ടും - യൂണിയന്‍ ബാങ്ക്‌ !!!

കൊച്ചി: പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബില്ലുകളടയ്ക്കാനുമൊക്കെ ഉപയോഗിക്കാറുള്ള എടിഎമ്മുകളിലൂടെ ഇനി മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിനും അവസരമൊരുങ്ങുന്നു. പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ യൂണിയന്‍-കെബിസിയുടെ മ്യൂച്വല്‍ ഫണ്ടുകള്‍ എടിഎം വഴി ഇടപാടു നടത്തുന്നത് സാധ്യമാക്കുന്നത്. ഒക്‌ടോബറില്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും.

എടിഎമ്മിലൂടെ മ്യൂച്വല്‍ ഫണ്ട് ഇടപാട് നടത്തുന്നത് അതീവ ലളിതമാണ്. തുടക്കത്തില്‍ ഓഫീസിലെത്തി ഇതിനുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണം. പിന്നീട് എപ്പോള്‍ വേണമെങ്കിലും എടിഎമ്മിലൂടെ ഡെബിറ്റ് കാര്‍ഡ് വഴി മ്യൂച്വല്‍ ഫണ്ട് ഓപ്ഷനില്‍ പോയി നമുക്ക് വേണ്ട ഫണ്ടില്‍ നിക്ഷേപിക്കാം. മറ്റ് നൂലാമാലകള്‍ ഒന്നുമില്ലാതെ മറ്റാരുടെയും സഹായമില്ലാതെ തന്നെ നമുക്ക് നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

ബെല്‍ജിയത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്‍റ് കമ്പനിയായ കെബിസിയുമായി ചേര്‍ന്ന് യൂണിയന്‍-കെബിസി എന്ന സംയുക്ത സംരംഭമായാണ് യൂണിയന്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ട് രംഗത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ 51 ശതമാനം ഓഹരികളും യൂണിയന്‍ ബാങ്കിനും 49 ശതമാനം ഓഹരി കെബിസിക്കുമാണ്. ഒമ്പതര ലക്ഷം കോടി രൂപയോളമാണ് കെബിസിയുടെ മൊത്തം ആസ്തി.
നിലവില്‍ രണ്ട് ഫണ്ടുകളാണ് യൂണിയന്‍-കെബിസി പുറത്തിറക്കിയിട്ടുള്ളതെന്ന് യൂണിയന്‍-കെബിസി അസെറ്റ് മാനേജ്‌മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. പ്രദീപ് കുമാര്‍ പറഞ്ഞു; യൂണിയന്‍-കെബിസി ഇക്വിറ്റി ഫണ്ടും ലിക്വിഡ് ഫണ്ടും.

കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ഇക്വിറ്റി ഫണ്ടിലൂടെ 166 കോടിയിലേറെ രൂപ സ്വരൂപിച്ചതായി അദ്ദേഹം അറിയിച്ചു. ഈ തുകയില്‍ 80 ശതമാനവും വന്‍കിട ഓഹരികളിലും 20 ശതമാനം മിഡ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിക്കുന്നത്. മ്യൂച്വല്‍ ഫണ്ട് സംബന്ധിച്ച് നിക്ഷേപകര്‍ക്ക് വ്യക്തമായ അവബോധം നല്‍കുന്ന 'പ്രബോധ്' പദ്ധതിയും തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പാലക്കാട് സ്വദേശിയായ പ്രദീപ്കുമാര്‍ പറഞ്ഞു. ഈ വര്‍ഷം ചെറുകിട നിക്ഷേപകരില്‍ നിന്ന് യൂണിയന്‍-കെബിസി ഇക്വിറ്റി ഫണ്ടിലൂടെ 400 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതില്‍ മൂന്നു ശതമാനത്തിലധികം കേരളത്തില്‍ നിന്ന് സമാഹരിക്കും.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഓഹരി അധിഷ്ഠിത ടാക്‌സ് സേവിങ് പദ്ധതി പ്രകാരമുള്ള ഒരു പുതിയ മ്യൂച്വല്‍ ഫണ്ട് ആരംഭിക്കുമെന്നും പ്രദീപ് കുമാര്‍ അറിയിച്ചു. ഇന്ത്യയിലാകമാനമുള്ള യൂണിയന്‍ ബാങ്ക് ബ്രാഞ്ചുകളിലൂടെയാകും പ്രധാനമായും തങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകളുടെ വില്പന.

ഇന്ത്യയില്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള രണ്ടുകോടി ഡിമാറ്റ് അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ 50 ലക്ഷത്തില്‍ താഴെ മാത്രമാണെന്നാണ് സെബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മ്യൂച്വല്‍ ഫണ്ടിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതിനാലാണ് പലരും ഈ രംഗത്തേക്ക് കടന്നുവരാത്തത്. പെട്ടെന്ന് അമിത ലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല മ്യൂച്വല്‍ ഫണ്ടെന്നും ഒരു ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മാന്യമായ വരുമാനം ഇതില്‍ നിന്നു ലഭിക്കുമെന്നും പ്രദീപ് കുമാര്‍ പറയുന്നു. പല വികസിത രാജ്യങ്ങളിലും ഓഹരി നിക്ഷേപകരെക്കാള്‍ വളരെ കൂടുതലാണ് മ്യുച്വല്‍ ഫണ്ട് നിക്ഷേപകര്‍.

പലപ്പോഴും വിപണി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് ആളുകള്‍ നിക്ഷേപിക്കാനെത്തുന്നത്. ഓഹരി വില താഴ്ന്നു നില്‍ക്കുമ്പോള്‍ ഏറ്റവും നിക്ഷേപ യോഗ്യമായ അവസരമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ സമ്പദ് ഘടന സുസ്ഥിരമാണെന്നും വലിയ ആശങ്കയ്ക്ക് കാരണമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അഞ്ചുശതമാനത്തില്‍ താഴെ മാത്രം ആളുകളേ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നുള്ളൂ.

മ്യൂച്വല്‍ ഫണ്ടിന്റെ സാധ്യതകളും അതിന്റെ ഗുണദോഷങ്ങളും ജനങ്ങളിലെത്തിക്കുന്നതിനായി യൂണിയന്‍-കെ.ബി.സി 'പ്രബോധ്' എന്ന പേരില്‍ ഒരു നിക്ഷേപ ബോധവത്കരണ പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ടെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.
നിക്ഷേപകര്‍ക്കായി രാജ്യത്തുടനീളം 1000 ബോധവത്കരണ പരിപാടികളാണ് പ്രബോധിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 50 സ്ഥലത്ത് പ്രബോധ് നടത്താനാണുദ്ദേശിക്കുന്നത്. ഉള്‍പ്രദേശങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
(courtesy:mathrubhumi.com)

ഡ്രൈവിങ് ടെസ്റ്റ് ഇനി കമ്പ്യൂട്ടര്‍ നിരീക്ഷിക്കും !!!

കണ്ണൂരും കോഴിക്കോട്ടും ഓട്ടോമേറ്റഡ് ട്രാക്ക്

കണ്ണൂര്‍: ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡ്രൈവിങ് ടെസ്റ്റ് വിജയിക്കാമെന്ന് ഇനി ആരും കരുതേണ്ട. ലൈസന്‍സിനായി മൈതാനത്ത് വാഹനമോടിച്ച് 'എട്ടും' 'എച്ചും' വരയ്ക്കുന്നത് നിരീക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനമേര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ആദ്യ ഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ എളയാവൂരിലും കോഴിക്കോട് ചേവായൂരിലുമാണ് കമ്പ്യൂട്ടര്‍ നിയന്ത്രിത ഓട്ടോമേറ്റഡ് ഡ്രൈവര്‍ ടെസ്റ്റിങ് യാര്‍ഡുകളൊരുക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പ് സുതാര്യമാക്കുകയും നിശ്ചിത നിലവാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള 'എച്ച്' ട്രാക്കിലും പാര്‍ക്കിങ് ട്രാക്കിലും ഗ്രേഡിയന്‍റ് ട്രാക്കിലും ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമുള്ള 'എട്ട്' ട്രാക്കിലുമാണ് പുതിയ സംവിധാനമൊരുക്കുന്നത്. ടെസ്റ്റിന് അപേക്ഷകന്‍ ഓടിക്കുന്ന വാഹനത്തിന്റെ പാതയും വേഗവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. പാതയുടെ രേഖാചിത്രത്തില്‍ പല നിറങ്ങളിലാവും വേഗം സൂചിപ്പിക്കുക. ട്രാക്കില്‍ സെന്‍സര്‍ സ്ഥാപിച്ച് ഈ വിവരങ്ങള്‍ ശേഖരിക്കും. ഓട്ടത്തിനിടയ്ക്ക് ട്രാക്കിന് പുറത്തുകടക്കുകയോ കാലുകുത്തുകയോ ചെയ്താല്‍ കമ്പ്യൂട്ടര്‍ പിടിക്കും.

ട്രാക്കിന്റെ ഒരുഭാഗത്ത് അപേക്ഷകന്റെയും വാഹനത്തിന്റെയും ഫോട്ടോ എടുക്കാനും സംവിധാനമുണ്ടാവും. ഡ്രൈവിങ് ടെസ്റ്റിന്റെ ഫലത്തോടൊപ്പം ഈ ഫോട്ടോയും ഉള്‍പ്പെടുത്തും. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രധാന സെര്‍വറിലുണ്ടാവും. അപേക്ഷ നല്‍കുമ്പോള്‍ ബാര്‍ കോഡ് ഉള്‍പ്പടുത്തിയ തിരിച്ചറിയല്‍ രേഖയും അപേക്ഷകന് നല്‍കും. ഡ്രൈവര്‍ ടെസ്റ്റിങ് യാര്‍ഡിലേക്ക് പ്രവേശിക്കുമ്പോള്‍ ബാര്‍ കോഡ് സ്‌കാന്‍ചെയ്യുന്നതോടെ ഈ വിവരങ്ങള്‍ അവിടെ ലഭിക്കും. പരീക്ഷ കഴിഞ്ഞാലുടന്‍ ഫലം ഈ വിവരങ്ങളോടൊപ്പം വകുപ്പിന്റെ പ്രധാന സെര്‍വറിലേക്ക് നല്‍കും. ഇത് പരിശോധിച്ചാവും ലൈസന്‍സ് അനുവദിക്കുക.

ചേവായൂരില്‍ നിലവിലുള്ള ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കിലാണ് കമ്പ്യൂട്ടര്‍ സംവിധാനവും സെന്‍സറുകളും സ്ഥാപിക്കുന്നത്. കണ്‍ട്രോള്‍റൂമിനുള്ള മുറിയും ഇവിടെയുണ്ട്. എളയാവുരില്‍ ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിലവിലുള്ള ട്രാക്കില്‍ മാറ്റമൊന്നും വരുത്താതെ ഏത് വാഹനത്തിനും പറ്റിയ രീതിയിലാവും സംവിധാനമൊരുക്കുക. രണ്ടിടത്തും ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് യാര്‍ഡ് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. ബി.ഒ.ടി. (നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് പരിപാലിച്ച് കൈമാറുന്ന) രീതിയിലാവും പദ്ധതി നടപ്പാക്കുക.
(courtesy:Mathrubhumi.com)

തിങ്കളാഴ്‌ച, ഒക്‌ടോബർ 03, 2011

ശനിയാഴ്‌ച, ഒക്‌ടോബർ 01, 2011

സ്വന്തം ഡൊമൈൻ ബ്ളോഗിൽ !!!

അങ്ങിനെ, സുമേറിയൻ ഡയറി എന്ന കഥാ ബ്ളോഗിന്റെ അഡ്രസ്സ് http://sumarian.blogspot.com/ എന്നത് www.kadha.in എന്നും മണൽക്കിനാവ് എന്ന കവിതാബ്ളോഗിന്റെ അഡ്രസ്സ് http://manalkinavu.blogspot.com എന്നത് www.ekavitha.com എന്നും ആക്കിയ വിവരം എല്ലാവരെയും അറിയിക്കുന്നു (ഇനി അറിഞ്ഞില്ലഎന്ന് പരാതി പറയരുത്... ;))


നിങ്ങളുടെ ബ്ളോഗിന്റെ അഡ്രസ്സിലുള്ള ബ്ളോഗ്സ്പോട്ട് എന്ന വാൽ പലപ്പോഴും ഒരു അധികപ്പറ്റാണ്‌ എന്ന് തോന്നിയിട്ടില്ലേ, ഗൂഗിൾ തന്നെ അതിന്‌ ലളിതമായ പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നു! വളരെ ലളിതമായ ചില പ്രക്രിയകളിലൂടെ ഇപ്പോൾ നമുക്ക് ബ്ളോഗിന്റെ ഡൊമൈൻ/url മാറ്റിയെടുക്കാവുന്നതാണ്‌. പലരും ഇതെക്കുറിച്ച് പോസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുടെ ആവശ്യാനുസരണം ഒന്നുകൂടി വിശദമാക്കുന്നു (അപ്പുവേട്ടൻ കാണേണ്ട)
എന്റെ കവിതാ ബ്ളോഗിന്റെ url http://manalkinavu.blogspot.com/ ആയിരുന്നു. ഞാൻ ഇപ്പോൾ അത് www.ekavitha.com എന്നാക്കി.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം സ്വന്തമായി ഒരു ഡൊമൈൻ നെയിം രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്‌. ഗൂഗിളിൽ നിന്ന് തന്നെ അത് വാങ്ങാം കഴിയും അതല്ലാതെ മറ്റ് നിരവധി ഡൊമൈൻ ദാതാക്കൾ നെറ്റിൽ ലഭ്യമാണ്‌
പലരും ഡൊമൈൻ വാങ്ങാൻ മടിക്കുന്നത്
ഓൺലൈൻ പർച്ചേസിന്റെ നൂലാമാലകളും
ക്രെഡിറ്റ് കാർഡും മറ്റും ഉപയോഗിച്ചു വാങ്ങുമ്പോഴുള്ള പ്രശ്നസങ്കീർ‍ണ്ണതകളെ ഓർത്തുകൊണ്ടുമാണ്‌.

ആ വിഷമം പരിഹരിക്കുന്നതിന്‌ ബ്ളോഗർമാരുടെയിടയിൽ തന്നെ ഡൊമൈൻ വില്പ്പനക്കാർ ധാരാളം ഉണ്ട്, അവരിൽ നിന്ന് ഡൊമൈൻ സ്വീകരിക്കുമ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും
വെറും ഒരു സൈൻ അപിലൂടെ നിങ്ങൾക്ക്
ഡൊമൈൻ വാങ്ങാവുന്നതാണ്‌ 'കാശ് അടുത്ത മീറ്റിന്‌ തരാട്ടാ' എന്ന് പറഞ്ഞ് പണം കൊടുക്കാതെ മുങ്ങുകയും ചെയ്യാമല്ലോ?

ഒരു ഇമെയിലിലൂടെയോ ഫോൺ കോളിലൂടെയോ പറഞ്ഞുറപ്പിക്കുകയോ അല്ലെങ്കിൽ ബാങ്ക് അകൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ "മീറ്റിന്റന്ന്" കൊടുക്കകയോ ചെയ്താൽ സംഗതി ക്ളീൻ...

അങ്ങനെ ഡൊമൈൻ സെല്ലേർസ് ആയ ബ്ളോഗർമാർ നിരവധിയുണ്ട്...
രൺജിത്ത് ചെമ്മാട് (ഈ ഞാൻ) ഷിനോദ് എടക്കാട്, മുള്ളൂക്കാരൻ തുടങ്ങി ഒരു പാട് പേരെ
നിങ്ങൾക്കറിയാമായിരിക്കും....

ഞാൻ വശം ഡൊമൈൻ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് http://www.caspianwebbuilders.com എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്‌. " .com" എന്ന എക്സ്റ്റൻഷന്‌ 500 രൂപയാണ്‌ ചിലവെങ്കിൽ " .in "എന്ന 700 രൂപയുടെ എക്സ്റ്റൻഷന്‌ ഇപ്പോൾ വെറും 165 രൂപയ്ക്ക് ലഭ്യമാണ്‌...(വാർഷിക സംഖ്യ)
ഡൊമൈൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ നിങ്ങളുടെ ഡൊമൈൻ കണ്ട്രോൾ പാനലിൽ CNAME RECORD ൽ പോയി ghs.google.com എന്ന് CNAME ആഡ് ചെയ്ത്, ബ്ളോഗർ സെറ്റിംഗിലെ പബ്ളിഷിംഗ് ലിങ്കിൽ ചെന്ന് കസ്റ്റം ഡൊമൈൻ ഓപഷനിൽ നിങ്ങളുടെ വാങ്ങിയ ഡൊമൈൻ ചേർത്തു കൊടുത്താൽ പിന്നെ ബ്ളോഗ് പഴയ ബ്ളോഗ്സ്പോട്ട് അഡ്രസ്സിലും പുതിയ ഡൊമനിലും ബ്രൗസ് ചെയ്യാൻ കഴിയും...
ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന്റെയും CNAME RECORD കൂട്ടിച്ചേർക്കുന്നതിന്റെയും ബ്ളോഗർ സെറ്റിംഗിലെ കസ്റ്റം ഡൊമൈൻ ചേർക്കുന്നതിന്റെയും ചിത്രസഹിത വിവരണം താഴെ കൊടുക്കുന്നു... FOR MORE DETAILS CLICK HERE



വിവരാവകാശ നിയമപ്രകാരം എത്ര വര്‍ഷം പഴക്കമുള്ള രേഖകള്‍ ലഭിക്കും? !!!

വിവരാവകാശ നിയമപ്രകാരം എത്ര വര്‍ഷം പഴക്കമുള്ള രേഖകള്‍ ലഭിക്കും? 20 വര്‍ഷത്തിലധികം പഴക്കമുള്ള രേഖകള്‍ നല്‍കാന്‍ നിര്‍വാഹമില്ളെന്ന മറുപടി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. നിയമം ‘വിവര’ത്തിന് കാലപരിധി നിര്‍ണയിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം.
എറണാകുളം ജില്ലയിലെ ഒരു സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരത്തിന്‍െറ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട കാര്‍ത്തികേയന്, രേഖ 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതിനാല്‍ നല്‍കാനാവില്ളെന്നായിരുന്നു ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി. സബ്രജിസ്ട്രാറുടെ ഈ നടപടി സംസ്ഥാന വിവരാവകാശ കമീഷനില്‍ ചോദ്യംചെയ്യപ്പെട്ടു.
മറുപടി തെറ്റാണെന്നും രേഖ നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു. രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ മാറ്റാനായി ഒരു സര്‍ക്കുലര്‍ തന്നെ വകുപ്പ് പിന്നീട് പുറപ്പെടുവിച്ചു.
ഈ തെറ്റിദ്ധാരണ രജിസ്ട്രേഷന്‍ വകുപ്പിന് മാത്രമല്ല, പബ്ളിക് സര്‍വീസ് കമീഷനുമുണ്ടായി. 20 വര്‍ഷം കഴിഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടി പബ്ളിക് സര്‍വീസ് കമീഷന്‍ പല അപേക്ഷകളും നിരസിച്ചു. ഇത് വിവരാവകാശ കമീഷന്‍െറ ഇടപെടലിനെ ക്ഷണിച്ചുവരുത്തി. രേഖകള്‍ നല്‍കാന്‍ പി.എസ്.സിക്ക് നിര്‍ദേശം നല്‍കി. വിവരാവകാശ നിയമത്തിലെ 8(3) വകുപ്പിന്‍െറ തെറ്റായ വായനയാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. സംസ്ഥാന സര്‍ക്കാറിന്‍െറതുള്‍പ്പെടെ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും ഈ തെറ്റ് കടന്നുകൂടിയത് തെറ്റിദ്ധാരണക്ക് ബലംനല്‍കി. 2006ല്‍ കേന്ദ്ര വിവരാവകാശ കമീഷന്‍ എസ്.ആര്‍. പെര്‍ഷാദിന്‍െറ കേസില്‍ 20 വര്‍ഷത്തിനുശേഷമുള്ള രേഖകള്‍ നല്‍കണമെന്ന് പൊതു അധികാരിക്ക് നിര്‍ദേശം നല്‍കി. പിന്നീട്, കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം വിവരാവകാശ നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായ കേന്ദ്ര പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
വിവരാവകാശ നിയമത്തിലെ എട്ടും ഒമ്പതും വകുപ്പുകള്‍ പ്രകാരം വിലക്കാത്ത വിവരങ്ങളും രേഖകളും ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. എട്ടാം വകുപ്പിലെ (എ) മുതല്‍ (ജെ) വരെയുള്ള പത്തു കാര്യങ്ങള്‍ പൗരന് നല്‍കാനുള്ള ബാധ്യത പൊതു അധികാരിക്കില്ല. ഇതില്‍ (എ), (സി), (ഐ) എന്നിവയുടെ നിരോധം സ്ഥിരമാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നിയമനിര്‍മാണസഭകളുടെ സവിശേഷ അവകാശങ്ങളെ ഹനിക്കുന്ന വിവരങ്ങള്‍, മന്ത്രിസഭാ രേഖകള്‍ എന്നിവയാണവ. ഈ വിവരങ്ങളുടെ നിരോധം ശാശ്വതമാണ്. എന്നാല്‍, മറ്റ് വിലക്കപ്പെട്ട വിവരങ്ങള്‍ 20 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തേണ്ടതാണെന്ന് 8(3) വകുപ്പ് അനുശാസിക്കുന്നു. ചുരുക്കത്തില്‍ (ബി), (ഡി), (ഇ), (എഫ്), (ജി), (എച്ച്), (ജെ) എന്നീ വിവരങ്ങളുടെ വിലക്കിന് 20 വര്‍ഷം മാത്രമേ ആയുസ്സുള്ളൂ.
വിവരാവകാശ നിയമത്തിലെ 8(3) വകുപ്പുപ്രകാരം കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഒൗദ്യോഗിക രേഖകള്‍ സൂക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന ഒരു വാദവും ഉയര്‍ന്നിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസത്തിന്‍െറ സാധ്യതകള്‍ ഉപയോഗിച്ച് രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
കമ്പ്യൂട്ടര്‍ യുഗത്തിനു മുമ്പേ രൂപംകൊണ്ട ഫയല്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമംതന്നെ കാലഹരണപ്പെട്ട സാഹചര്യത്തിലാണ് ഈ വാദം പ്രബലമാകുന്നത്. എന്നാല്‍, ഒരു സ്ഥാപനത്തിലെ രേഖകള്‍ എത്ര വര്‍ഷമാണ് സൂക്ഷിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ആ സ്ഥാപനത്തിനുതന്നെയാണ്. നിയമാനുസൃതം നശിപ്പിക്കപ്പെട്ട ഒരു രേഖ നല്‍കണമെന്ന് പൊതു അധികാരിയെ നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമീഷന് കഴിയില്ളെന്ന നിലപാടാണ് കമീഷന്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം,  റിട്ടെന്‍ഷന്‍ പീരിയഡ് നുശേഷവും രേഖകള്‍ നശിപ്പിക്കാതെ ഏതെങ്കിലും പൊതു അധികാരി സൂക്ഷിക്കുന്നുവെങ്കില്‍ അത് ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. എന്നാല്‍, 20 വര്‍ഷം കഴിഞ്ഞു എന്നപേരില്‍ ആധാരത്തിന്‍െറ പകര്‍പ്പ് സബ്രജിസ്ട്രാര്‍ ഓഫിസര്‍ക്ക് നിരസിക്കാന്‍ കഴിയില്ല. കാരണം, ഇത്തരം രേഖകള്‍ നശിപ്പിക്കാന്‍ വ്യവസ്ഥയില്ല. പൊതു അധികാരിയുടെ കൈവശമുണ്ടെങ്കില്‍ അത് പൗരന് നല്‍കുകതന്നെ വേണം.
വെളിപ്പെടുത്താന്‍ വിലക്ക്
വിവരാവകാശ നിയമത്തിലെ 8(1), 9 വകുപ്പുകള്‍ പ്രകാരം ചില വിവരങ്ങളെ വെളിപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
1. രാജ്യ രക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍.
2. കോടതിയലക്ഷ്യമായേക്കാവുന്ന വിവരങ്ങള്‍.
3. നിയമ നിര്‍മാണ സഭകളുടെ സവിശേഷ അവകാശത്തെ ഹനിക്കുന്ന വിവരങ്ങള്‍.
4. മൂന്നാം കക്ഷിയുടെ മത്സരാവസ്ഥക്ക് ഹാനികരമാകാന്‍ സാധ്യതയുള്ള വ്യാപാര രഹസ്യങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ (പൊതുതാല്‍പര്യം ഉണ്ടെന്ന് തെളിയുന്ന പക്ഷം ഇവ നല്‍കണം)
5. വിശ്വാസാധിഷ്ഠിതമായ ബന്ധത്തിന്‍െറ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ (പൊതുതാല്‍പര്യമുണ്ടെങ്കില്‍ ഇവ നല്‍കണം).
6. വിദേശ സര്‍ക്കാറില്‍നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍.
7. വ്യക്തിയുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന രഹസ്യ വിവരങ്ങള്‍.
8. അന്വേഷണത്തെയോ അറസ്റ്റിനെയോ പ്രോസിക്യൂഷനെയോ തടസ്സപ്പെടുത്താവുന്ന വിവരങ്ങള്‍.
9. മന്ത്രിസഭാ രേഖകള്‍ (തീരുമാനമെടുത്താല്‍ അവ നല്‍കണം).
10. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍.
11 വ്യക്തിയുടെ പകര്‍പ്പവകാശ ലംഘനമായേക്കാവുന്ന വിവരങ്ങള്‍ (സര്‍ക്കാറിന് പകര്‍പ്പവകാശമില്ല) 9ാം വകുപ്പ്.
(courtesy:madhyamam)

വില്ലേജാഫീസുകള്‍ വഴി വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കററുകളുടെ കാലാവധി ദീര്‍ഘിപ്പിക്കും

ആലുവ: വില്ലേജാഫീസുകള്‍ വഴി വിതരണം ചെയ്യുന്ന ജാതി സര്‍ട്ടിഫിക്കററുള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കററുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുമായുളള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ വില്ലേജാഫീസുകള്‍ വഴി 23 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. പല സര്‍ട്ടിഫിക്കററുകളും ഒരേ സ്വഭാവമുളളവയാണ്. അതിനാല്‍ സര്‍ട്ടിഫിക്കററുകളുടെ എണ്ണം കുറയ്ക്കും. സര്‍ട്ടിഫിക്കററുകളുടെ പെരുപ്പവും കുറഞ്ഞ കാലാവധിയും മൂലം വില്ലേജ് ജീവനക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വില്ലേജാഫീസുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണ നടപടികള്‍ ആരംഭിക്കും. എല്ലാ രേഖകളും ഡിജിറ്റിലൈസ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും
Courtesy:madhyamam)

വൈദ്യുതി നിരക്ക് വര്‍ധന ഒക്ടോബര്‍ മുതല്‍ !!!

മാസം 120 യൂനിറ്റ് വരെ സര്‍ചാര്‍ജില്ല. തിരുവനന്തപുരം: പ്രതിമാസം 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 54 കോടി രൂപ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നല്‍കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
യൂനിറ്റിന് 25 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനുളള റെഗുലേറ്ററി കമീഷന്‍െറ വിധി ഈ ഇളവോടെ ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാറിന്‍െറ തീരുമാനം റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചാലേ പ്രാബല്യത്തില്‍ വരൂ. ഇത് വരെ റെഗുലേറ്ററി കമീഷന് അറിയിപ്പ് ലഭിച്ചിട്ടില്ല. ബസ്ചാര്‍ജ്, പാല്‍, പെട്രോള്‍ എന്നിവയുടെ വില വര്‍ധന കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന മറ്റൊരു ഷോക്കാകും.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 181.14 കോടി രൂപയാണ് ഇന്ധന സര്‍ചാര്‍ജായി കമീഷന്‍ അനുവദിച്ചത്. ആഗസ്റ്റ് ഒന്നു മുതല്‍ ആറ് മാസത്തേക്ക് യൂനിറ്റിന് 25 പൈസ വീതം എല്ലാ ഉപഭോക്താക്കളില്‍ നിന്നും പിരിക്കാനായിരുന്നു നിര്‍ദേശം. മാസം 20 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്ന പാവപ്പെട്ടവരെ കമീഷന്‍ ഇന്ധന സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കിയിരുന്നു. ബാക്കി എല്ലാവരില്‍ നിന്നും സര്‍ചാര്‍ജ് ഒരേ നിരക്കില്‍ ഈടാക്കാനാണ് കമീഷന്‍ തീരുമാനിച്ചത്. എന്നാല്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഇതില്‍ ഇടപെടുകയും തീരുമാനം എടുക്കുന്നതുവരെ സര്‍ചാര്‍ജ് പിരിക്കുന്നത് നീട്ടിവെക്കാനും നിര്‍ദേശിച്ചു. ബോര്‍ഡിന്‍െറ അഭ്യര്‍ഥന പ്രകാരം രണ്ട് തവണ കമീഷന്‍ സമയം നീട്ടിനല്‍കി. ഒക്ടോബര്‍ ഒന്നുമുതല്‍ സര്‍ചാര്‍ജ് ഇടാക്കാനാണ് ഒടുവില്‍ കമീഷന്‍ ഉത്തരവ് നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിമാസം 120 യൂനിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
(courtesy:madhyamam.com)

ഫ്ളാറ്റ് തട്ടിപ്പ് തടയാന്‍ ഭവന നിര്‍മാണ നിയന്ത്രണ അതോറിറ്റി !!!

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഫ്ളാറ്റ് തട്ടിപ്പുകള്‍ തടയാന്‍ ഭവന നിര്‍മാണ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി കെ.എം. മാണി. ചട്ടങ്ങള്‍ തയാറാക്കിക്കഴിഞ്ഞുവെന്നും നിയമ വകുപ്പിന്‍െറ പരിശോധനയിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവന നിര്‍മാണ വകുപ്പിന്‍െറ പൗരാവകാശ രേഖ ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കി പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫ്ളാറ്റ്/വില്ല നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഭവന നിര്‍മാണ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കുന്നത്. സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും അതോറിറ്റി ചെയര്‍മാന്‍. ഭവന നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള രണ്ട് അംഗങ്ങളുമുണ്ടാകും. അതോറിറ്റി നടപടിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും രണ്ടംഗങ്ങളുമുള്ള അപലേറ്റ് അതോറിറ്റിയെ സമീപിക്കാം. ഇന്ന് നിലവിലുള്ള 1983 ലെ അപ്പാര്‍ട്ട്മെന്‍റ് ഓണര്‍ഷിപ് ആക്ട് കാലോചിതമായി പരിഷ്കരിക്കും. ഉപഭോക്താക്കളില്‍ നിന്ന് പണം സ്വരൂപിച്ചശേഷമാണ് പലപ്പോഴും ഫ്ളാറ്റ് നിര്‍മാണം ആരംഭിക്കുന്നത്. പണം സ്വീകരിക്കുന്ന വേളയില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഫ്ളാറ്റ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാവാറില്ല. ഇത്തരം പരാതികള്‍ പരിഗണിക്കുന്നതിനാണ് അതോറിറ്റി രൂപവത്കരിക്കുന്നത്. ഫ്ളാറ്റ് നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന പെര്‍മിറ്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അതോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും. നിര്‍മാണത്തിന്‍െറ വിശദാംശങ്ങളും പരിശോധനാ വിധേയമാക്കും.സംസ്ഥാനത്ത് പൊതുമേഖലയില്‍ ഹൗസിങ് ഫിനാന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ സ്ഥാപിക്കും. ദുര്‍ബല വിഭാഗങ്ങളുടെ ഭവന പരിരക്ഷക്കായി ഹൗസിങ് റിസ്ക് ഫണ്ട് രൂപവത്കരിക്കും. പൊതു - സ്വകാര്യ പങ്കാളിത്തതോടെ ഭവന നിര്‍മാണ മേഖലയെ പ്രോല്‍സാഹിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം നാലിന് മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയില്‍ കരട് പാര്‍പ്പിട നയം ചര്‍ച്ചചെയ്യും.
(courtesy: madhyamam.com)

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ബാങ്ക് വഴിയാക്കാന്‍ ധനവകുപ്പ് ഉത്തരവ് !!!

മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്തിരുന്നത്  ബാങ്ക് വഴിയാക്കി ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ 23ന് ഇറക്കിയ (ജി.ഒ.പി 402/11 ഫിന്‍ 23.09.11) ഉത്തരവ് ചൊവ്വാഴ്ച ട്രഷറി ഓഫിസര്‍മാര്‍ക്ക് ലഭിച്ചു. ശമ്പള ബില്ളെഴുതുന്ന ഡ്രോയിങ് ഓഫിസര്‍മാര്‍ പേ ഓര്‍ഡര്‍ ചെക്കിനൊപ്പം ജീവനക്കാരുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും കൈമാറണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ ട്രഷറികളില്‍നിന്നും വിതരണം ചെയ്ത ശമ്പളവും മറ്റാനുകൂല്യങ്ങളും മേലില്‍ ഷെഡ്യൂള്‍ ബാങ്കുകള്‍ മുഖേനയായിരിക്കും ലഭ്യമാവുക.സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമായിരുന്നു ട്രഷറി സേവിങ്സ് ബാങ്ക് മുഖേന വിതരണം ചെയ്തിരുന്നത്.2009ല്‍  ഇത്തരത്തില്‍ ഒരു നിര്‍ദേശം ധനവകുപ്പ് കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുമ്പാകെ വിവരങ്ങള്‍ ധരിപ്പിച്ചതിനെത്തുടര്‍ന്ന് ശമ്പള വിതരണം ട്രഷറികള്‍ മുഖേനത്തന്നെ നിലനിര്‍ത്തുകയായിരുന്നു. വന്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ബാങ്കുകളിലെ എ.ടി.എം മുഖേന ശമ്പളം പിന്‍വലിക്കുമ്പോള്‍ ബാക്കിവരുന്ന തുക ബാങ്കുകളില്‍തന്നെ കിടക്കുകയും അവരുടെ ബിസിനസ് വര്‍ധിപ്പികാന്‍ ഇടവരുത്തുകയും ചെയ്യും. നിലവില്‍ 5500 കോടി രൂപയാണ് ട്രഷറി സേവിങ്സ്  ബാങ്കില്‍ പിന്‍വലിക്കാത്ത ശമ്പളമായി കിടക്കുന്നതെന്ന് ട്രഷറി ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് വന്ന ശമ്പള പരിഷ്കരണത്തിനുശേഷം ഒരു ട്രഷറി സേവിങ്സ് ബാങ്കില്‍ ഒന്നേകാല്‍ കോടി രൂപ വരെ ശമ്പള വിതരണത്തിനുശേഷം നിക്ഷേപം ബാക്കിനില്‍ക്കുന്നതായി പറയുന്നു. ബാങ്ക് വഴി ശമ്പള വിതരണം ആരംഭിച്ചാല്‍ ഈ തുകകളത്രയും ബാങ്കിന്‍െറ നിക്ഷേപമായി മാറും. ഒപ്പം സര്‍ക്കാറിന് കൈകാര്യം ചെയ്യാന്‍ പണമില്ലാത്ത അവസ്ഥയുമുണ്ടാകും.പണമിടപാടുകള്‍ ട്രഷറികളില്‍നിന്നു മാറ്റി ബാങ്കുകള്‍ വഴിയാക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെമുതല്‍ നിര്‍ദേശിച്ചുവരുന്നതാണ്. ഇതിന്‍െറ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. 

(courtesy: Madhyamam.com)

രാത്രികാലങ്ങളിലെ ഓട്ടോ നിരക്ക് !!!

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷന്‍ അതിര്‍ത്തികളിലും കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളിലും രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ നിലവിലുള്ള ചാര്‍ജിന്‍െറ 50 ശതമാനം തുക അധികമായി ഓട്ടോ ചാര്‍ജായി നല്‍കേണ്ടതാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മറ്റ് സ്ഥലങ്ങളില്‍ ഒരു ദിശയിലേക്കുള്ള യാത്രക്ക് മിനിമം ചാര്‍ജ് ഒഴികെയുള്ള തുകയുടെ 50 ശതമാനം തുക അധികമായി നല്‍കണം. എന്നാല്‍ മടക്കയാത്ര കൂടി ചെയ്യുകയാണെങ്കില്‍ മീറ്റര്‍ ചാര്‍ജ് മാത്രം നല്‍കിയാല്‍ മതിയാവുമെന്നു എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരെ അറിയിച്ചു.
(courtesy: madhyamam.com)

കെ എസ ഈ ബി മീറ്റര്‍ രീടിംഗ് തിയ്യതികളില്‍ മാറ്റം. !!!

æµÞ‚ß: ©ÉçÍÞµíÄã çØÕÈ¢ æÎ‚æM¿áJáKÄßæa ÍÞ·ÎÞÏß §Ká ÎáÄW ÎàxV ùàÁß¹í ÄàÏÄßÏßW ÎÞxÎáIÞµáæÎKá çÌÞVÁí ¥ÇßµãÄV ¥ùßÏß‚á. §ÄÈáØøß‚í ²Ká ÎáÄW ÎâKá ÎÞØ¢ Õæø ÕcÄcÞØJßW ÌßW ÜÍßAÞX ØÞÇcÄÏáIí.

പാചക സിലിണ്ടര്‍ നല്‍കാന്‍ വ്യ്കിയാല്‍ കളി കാര്യമാകും !!!

µÞAÈÞ¿í: µøßFLÏᢠÎùß‚á ÕßWMÈÏᢠȿJß ÉÞºµÕÞĵ fÞ΢ Øã×í¿ß‚á ·ÞVÙßµ ©ÉçÏÞµíÄÞAæ{ ÕÜÏíAáK ·cÞØí ¯¼XØßµæ{ µáøáAÞX ºGÕGBZ µVÖÈÎÞAáKá.

ØíçxÞA߈, çÜÞÁí ÕK߈ Äá¿BßÏ ÉÄßÕá Îùáɿߵ{áÎÞÏß ©ÉçÏÞµíÄÞAæ{ µÌ{ßMßAáK ¯¼XØßµZ Õ{E ÕÝß ©çÉf߂߿ˆCßW µøßOGßµÏßW µÏùáæÎKá ÎÞdÄΈ ºßÜçMÞZ ¯¼XØß ÄæK ùgÞµáK ÉøßçÖÞÇÈ Ø¢ÕßÇÞÈBZAÞÃá ¼ßˆÞ ÍøÃµâ¿¢ øâÉ¢ ÈWµáKÄí. ÉÞºµ ÕÞĵJßæa ÜÍcÄ ©ùMÞAÞX dÆáĵVΠȿɿߵ{áÎÞÏß ø¢·JßùBÞX ¼ßˆÞ µÜµí¿V Éß.æ®.æ×ÏíAí ÉøàÄßæa ¥ÇcfÄÏßW çºVK çÏÞ·¢ ÄàøáÎÞÈß‚á. ÉøßçÖÞÇȵZ º¿Báµ{ÞAß ÎÞxÞæÄ µ¿áJ ȿɿߵ{ÞæÃKá ÕßÄøÃAÞæøÏᢠ©ÉçÏÞµíÄÞAæ{ÏᢠçÌÞÇcæM¿áJÞÈÞÃá ÄàøáÎÞÈ¢.

·ÞVÙßµ ¦ÕÖcJßÈáU ÉÞºµÕÞĵ ØßÜßIV ÈßÖíºßÄ ØÎÏJá µãÄcÎÞÏß Õà¿áµ{ßæÜJáKáæIKí ©ùMÞAáµÏÞÃá ÉáÄßÏ È¿É¿ßµ{ßÜâæ¿ dÉÇÞÈÎÞÏᢠÜfcÎß¿áKÄí.  ¯Äá ³ÏßW µOÈßµ{áæ¿ ØßÜßIV ÌáAí æºÏíÄÞÜá¢ ÉøÎÞÕÇß 25 ÆßÕØJßȵ¢ ©ÉçÏÞµíÄÞÕßÈá ØßÜßIV ÜÍ߂߸ßAÃæÎKÞÃá ÈßÌtÈ. ÌáAí æºÏíÄá 25 ÆßÕØJßȵ¢ ØßÜßIV µßGáKßæˆCßW ¥ÄÄá µOÈßµ{áæ¿ ÉߦV²ÎÞæø ÕßÕø¢ ¥ùßÏßAâ. §ÄßÈáU ÈOùáµ{ᢠÕßÖÆÞ¢ÖB{á¢ ÉøØcæM¿áJÞX ³ÏßW µOÈßµç{Þ¿á ÈßVçÆÖß‚ßGáIí 25 ÆßÕØJßȵ¢

ØßÜßIV µßGÞJÕV ³ÏßW µOÈß dÉÄßÈßÇßµæ{ ÕßÕø¢ ¥ùßÏß‚ÞW 10 ÆßÕØJßȵ¢ ØßÜßIV ÈWµÃæÎKá µVÖÈ ÕcÕØíÅ ¯VæM¿áJá¢. §ÄᢠÉÞÜßAæM¿áKßæˆCßW µOÈßµZæAÄßæø È¿É¿ß èµæAÞUÞÈÞÃá ÄàøáÎÞÈ¢. ØßÜßIV ÏÅÞØÎÏ¢ µßGÞJ ©ÉçÏÞµíÄÞAZAá ¼ßˆÞ µÜµí¿æù ÕßÕø¢ ¥ùßÏßAÞX µÜµí¿çùxᑚ Øèƒ ³ËߨßW µØíxÎV ØVÕàØí æØaV Äá¿Bá¢. §Õß¿áæJ çËÞY ÈOùá¢ ÉøØcæM¿áJá¢.

ÉÞºµÕÞĵ ØßÜßIùáµ{áæ¿ ÕßÄøÃJßW ²øá ÕàÝí‚Ïᢠ¥ÈáÕÆßAøáæÄK ØVAÞøßæa µVÖÈ ÈßVçÆÖæJ Äá¿VKÞÃá ¼ßˆÞ µÜµí¿ùáæ¿ çÈÄãÄbJßW ÌÆW ȿɿߵZ èµæAÞUáKÄí. ÕßÄøÃAÞV ·ÞVÙßµ ØßÜßIùáµZ Îùß‚á ÕßWAáKÄᢠµøßFLÏßW ÈWµáKÄᢠĿÏÞX ÎÞV· ÈßVçÆÖBZ ÉáùæM¿áÕß‚ßGáIí. ·cÞØí ¯¼XØß ³Ëߨáµ{ßW Äá¿V‚ÏÞÏß ÎßKW ÉøßçÖÞÇȵZ È¿Jß ù¼ßØíxùáµ{ᢠæÁÜßÕùß øØàÄáµ{á¢ ÉøßçÖÞÇßAÞX Øèƒ ÕµáMßæÈ ºáÎÄÜæM¿áJß.  ©ÉçÏÞµíÄÞÕí ÌáAí æºÏíÄÞW ÉøÎÞÕÇß 25 ÆßÕØJßȵ¢ ØßÜßIV ÈWµÞÕáKdÄ ØíçxÞAí ÍâøßÍÞ·¢ ØÎÏJᢠ¯¼XØßµZAá ÈWµáKáIí. ØßÜßIV ÕßÄøÃ¢ 溇ÞX ÎÈMâVÕÎÞÏ µÞÜÄÎÞØ¢ ©IÞµáçOÞZ ØíçxÞAßæˆK ¯¼XØßµ{áæ¿ ÎùáÉ¿ß ÖøßÏÞçÃÞæÏKá ÉøßçÖÞÇßAÞÈÞÃí §¿ÏíAßæ¿ ÎßKW ÉøßçÖÞÇÈÏíAá ÈßVçÆÖ¢ ÈWµßÏßøßAáKÄí. ¯æÄCßÜᢠµÞøÃÕÖÞW ¦ÕÖcJßÈá ØíçxÞAí ÈWµÞÈÞµÞJ dÉÄߨtß µOÈßµZAáIÞÏÞW ¥AÞøc¢ ÎÞÇcÎB{ßÜâæ¿ ©ÉçÏÞµíÄÞAæ{ ¥ùßÏßAá¢. ·ÞVÙßµ ÉÞºµÕÞĵ ÆáøáÉçÏÞ·¢ Ä¿ÏÞX µÜµí¿ùáæ¿ µàÝßW ÈßÜÕßÜáU dÉçÄcµ ØíµbÞÁßæa dÉÕVJÈ¢ ÕßÉáÜàµøßAá¢. çÙÞGÜáµ{ßÜᢠçÌAùßµ{ßÜᢠ©ZæMæ¿ ·ÞVÙßµ ØßÜßIùáµZ ÆáøáÉçÏÞ·¢ 溇ÞX §¿ÏáU çµdwB{ßW ÉøßçÖÞÇÈ Äá¿BßAÝßEÄÞÏß ¥ÇßµãÄV ¥ùßÏß‚á. µÝßE ÆßÕØB{ßW ÕßÕßÇ çµdwB{ßW È¿JßÏ æùÏíÁáµ{ßW ¥ÈÇßµãÄÎÞÏß ©ÉçÏÞ·ß‚ßøáK ÈßøÕÇß ØßÜßIùáµZ Éß¿ßæ‚¿áJá. ÕÞÃß¼c ¦ÕÖcJßÈáU ØßÜßIùáµ{ˆÞJÕ çÙÞGÜáµ{ßÜᢠçÌAùßµ{ßÜᢠçµxùß¹í æØaùáµ{ßÜáæÎÞæA µæIJßÏÞW µVÖÈ È¿É¿ß ©IÞµá¢.

ÈßÜÕßW §Jø¢ ØßÜßIùáµZ µØíxÁßÏßæÜ¿áJá ÉßÝ ¨¿ÞAáµÏÞÃá æº‡áKÄí. §Jø¢ ØíÅÞÉÈBZæAÄßæø èÜØXØí ùgÞAáKÄáZæMæ¿ÏáU ȿɿߵZ ©IÞµá¢. ÕßÄøÃ ¯¼XØßÏᢠÕßÄøÃæJÞÝßÜÞ{ßµ{ᢠȿJáKÄÞÏß ÉùÏæM¿áK Îùß‚á ÕßWMÈÏßW ÈßKᢠµøßFLÏßW ÈßKᢠ¥Õæø ÉßXÎÞxÞX çdÉøßMßAÞÈÞÃá ØßÜßIùáµ{áæ¿ ÈàAAâÜßÏßW çÈøßÏ ÕVÇÈÕøáJßÏÄí.

¯¼XØß ç·ÞÁìÃßÈí ¥Fá µßçÜÞÎàxùßW µâ¿áÄW dÉçÆÖB{ßçÜAí ØßÜßIV ®JßAÞÈÞÃí  ¥Fá øâÉÏáæ¿ ÕVÇÈ ¥Èáկ߂߸ßAáKÄí. ¯¼XØß ç·ÞÁìÃßæa ¥Fá µßçÜÞÎàxV ÉøßÇß dËà çØÞÃÞÏß dÉ~cÞÉß‚ßGáUÄßÈÞW §Õßæ¿ ÈàAAâÜß ÌÞǵÎÞAßÏßG߈. dËà çØÞY ¥ÄßVJßÏßW ÈßKá ¥Fá µßçÜÞÎàxùßÜÇßµ¢ ÆâøçJAá ØßÜßIùáµæ{JßAÞX §çMÞZ ÈßÜÕßÜá{{ 10 øâÉ 15 øâÉÏÞÏᢠ10 µßçÜÞÎàxV Õæø ÆâæøÏáU dÉçÆÖçJAá ÈßÜÕßÜáU 15 øâÉ 20 øâÉÏÞÏᢠ¥ÄßW µâ¿áÄW ÆâøçJAá ØßÜßIV ®JßAÞX ÈßÜÕßÜáU 20 øâÉ 25 øâÉÏÞÏáÎÞÃá ÕVÇßM߂߸ßAáKÄí.  
(courtesy:manoramaonline.com)

SBT launched E-fund Transfer !!

ദോഹ:പതിനഞ്ചു മിനിറ്റിനകം ഇന്ത്യയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും പണമെത്തിക്കുന്ന ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍  ലഭ്യമായി തുടങിയെന്നു  എസ്.ബി.ടി. അധികൃതര്‍ അറിയിച്ചു.

പണമയച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍ വരവ് ചേര്‍ത്ത വിവരം എസ്.എം.എസ്. മുഖേന മൊബൈലില്‍ ലഭ്യമാകും. എസ്.ബി.ടി.യുടെ വെബ്‌സൈറ്റ് വഴിയും വിവരങ്ങളറിയാന്‍ കഴിയുമെന്നും,പിന്‍നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റിലൂടെ വിവരമറിയുന്ന സമ്പ്രദായം ആദ്യമായിട്ടാണ് നിലവില്‍ വരുന്നതെന്നും എസ്.ബി.ടി. അധികൃതര്‍ പറഞ്ഞു. 
(courtesy: qatar times)

ഇന്ത്യന്‍ എംബസ്സി രെജിസ്ട്രേഷന്‍ . !!!

Dear Friends,
Embassy of India, Doha has started registration of all Indian nationals residing in Qatar. For this purpose a link has been provided on the website of the Embassy, www.indianembassyqatar.org where Indian nationals can log in and register their details.

All Indian nationals, who live and work in Qatar, are requested to register themselves with the Embassy so that Embassy can have their information for better outreach.
ഈ രെജിസ്ട്രേഷന്‍ കൊണ്ട് ഭാവിയില്‍ വരുന്ന എംബസ്സി സംബന്ധമായ കാര്യങ്ങള്‍ക്ക്  പേപ്പര്‍ വര്‍ക്കുകള്‍ ലഘൂകരിക്കുവാന്‍ കഴിയുമെന്ന് അറിയുന്നു., ബ്ലോഗ്ഗര്‍മാരല്ലാത്ത  നമ്മുടെ സുഹൃത്തുക്കള്‍ക്ക് കൂടി ഈ സന്ദേശം കൈമാറാന്‍ ശ്രമിക്കുമെല്ലോ .

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത