ദോഹ: ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അന്താരാഷ്ട്ര ലൈസന്‍സിന് അപേക്ഷിക്കുന്നതിന് മുവാസലാത്ത് സൗകര്യം ഏര്‍പ്പെടുത്തി. കര്‍വ ട്രാന്‍സ്പോര്‍ട്ടേഷന്‍ ട്രെയ്നിംഗ് ആന്‍റ് ഡെവലപ്മെന്‍റ് സെന്‍ററിനെ (കെ.ടി.ടി.ഡി.സി)യെ ഇതിനുള്ള ഏജന്‍സിയായി നിശ്ചയിച്ചതായി മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. കെ.ടി.ടി.ഡി.സി വഴിയായിരിക്കും ഏത് രാജ്യത്തും ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര ലൈസന്‍സുമായി ബന്ധപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സിന്‍െറ നടപടിക്രമങ്ങള്‍.
അപേക്ഷകരുടെ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സിന്‍െറ കാലാവധിയും പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും പരിശോധിച്ച ശേഷം കെ.ടി.ടി.ഡി.സി, അവ ഖത്തര്‍ ഓട്ടോമൊബൈല്‍ ആന്‍റ് ടൂറിംഗ് ക്ളബ്ബിന് സമര്‍പ്പിക്കും. രാജ്യത്തുള്ളവര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള ഏക അതോറിറ്റിയാണ് ഈ ക്ളബ്ബ്.
ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സുണ്ടെന്ന് തെളിയിക്കുന്നതിന് ലോകവ്യാപകമായി അംഗീകരിക്കുന്ന രേഖ കൂടിയായിരിക്കും അന്താരാഷ്ട്ര ലൈസന്‍സ്. വിവരങ്ങള്‍ ഒമ്പത് അന്താരാഷ്ട്ര ഭാഷകളില്‍ രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് രൂപത്തിലുള്ള ബുക്കായാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ യു.എന്‍ പ്രമേയങ്ങളാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സിന്‍െറ അടിസ്ഥാനം. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സിന്‍െറ അപേക്ഷാഫോമിനും ഫീസ് അടക്കമുള്ള മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും കെ.ടി.ടി.ഡി.സിയുടെ രജിസ്ട്രേഷന്‍ കൗണ്ടറുമായി ബന്ധപ്പെടണം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:madhyamam.com)