ക്രിമിനൽ പശ്ചാത്തലമുള്ളവർ തോക്കു ലൈസൻസ് തരപ്പെടുത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണമാണു ലൈസൻസിന്റെ കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാൻ കാരണമായത്. ജീവനും സ്വത്തിനും സംരക്ഷണമെന്ന പേരിലാണു മിക്കവരും ലൈസൻസ് എടുത്തിരുന്നത്. ഇതിൽ പകുതിപ്പേർക്കും ഭീഷണിയൊന്നും ഇല്ലെന്നു കണ്ടെത്തിയതോടെ ലൈസൻസ് പുതുക്കി നൽകുന്നതും കുറഞ്ഞു. ലൈസൻസ് എടുക്കാനും തോക്കു വാങ്ങാനും ഒട്ടേറെ കടമ്പകളുണ്ട്. എയർ ഗൺ വാങ്ങാനും ഉപയോഗിക്കാനും ലൈസൻസ് ആവശ്യമില്ല. ഫയർ ആംസ് ഉപയോഗിക്കാനാണു ലൈസൻസ് വേണ്ടത്.
∙ ജില്ലാ മജിസ്ട്രേട്ടായ കലക്ടർക്കാണു തോക്കിനുള്ള അപേക്ഷ നൽകേണ്ടത്
∙ തോക്കു വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള കത്തും അപേക്ഷയ്ക്കൊപ്പം നൽകണം.
∙ 1959–ലെ ആയുധ നിയമത്തിലെ മൂന്നാം ഭാഗം അനുസരിച്ചാണു സാധാരണ അപേക്ഷകൾ നൽകേണ്ടത്. സ്വയംരക്ഷ, സ്പോർട്സ്, പ്രദർശനം എന്നീ വിഭാഗത്തിലുള്ള തോക്കുകൾ ഫോം മൂന്ന് അനുസരിച്ചാണു നൽകേണ്ടത്.
∙ കാർഷിക വിളകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള തോക്കുകൾ ഫോം അഞ്ചിലാണു സമർപ്പിക്കേണ്ടത്.
∙ കലക്ടറുടെ മുന്നിലെത്തിയ അപേക്ഷകൾ വനം, പൊലീസ്, റവന്യൂ വകുപ്പുകളുടെ പരിഗണനയ്ക്കു സമർപ്പിക്കും.
∙ ഈ മൂന്നു വകുപ്പുകളുടെയും സമ്മതം ലഭിച്ചാൽ മാത്രമേ കലക്ടർ ലൈസൻസ് അനുവദിക്കൂ.
∙ വകുപ്പുകൾ അനുമതി നൽകിയാലും ചില പ്രത്യേക ഘട്ടങ്ങളിൽ കലക്ടർക്കു മറിച്ചു തീരുമാനമെടുക്കാം
∙ വകുപ്പുകളുടെ പരിശോധനാ റിപ്പോർട്ട് 60 ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ കലക്ടർക്കു സ്വമേധയാ ലൈസൻസ് അനുവദിക്കാമെന്നാണ് ആയുധ നിയമത്തിലെ ചട്ടം. പക്ഷേ അൽപം വൈകിയാലും റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇപ്പോൾ ലൈസൻസ് അനുവദിക്കാറുള്ളൂ
∙ കലക്ടർ തള്ളുന്ന അപേക്ഷകളിൽ അപ്പീൽ നൽകേണ്ടതു ലാൻഡ് റവന്യു കമ്മിഷണർക്ക്.
∙ മൂന്നു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക
∙ കാലാവധി തീരുന്നതിന് ഒരുമാസം മുൻപു പുതുക്കാനുള്ള അപേക്ഷ നൽകണം. രണ്ടു മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണു ചട്ടം.
(news courtesy: shahid)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!