[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, സെപ്റ്റംബർ 17, 2016

നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ , അയൽക്കാർക്കോ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ...?

നമ്മുടെ നാട്ടിലെ എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടിയെന്ന് ഉറപ്പ് വരുത്തുക. അർഹത പെട്ട മുഴുവൻ ആളുകൾക്കും [അതാത് തദ്ദേശസ്ഥാപനങ്ങൾ പാസ്സാക്കിയ ] 3000 രൂപ മുതൽ 15000 രൂപ വരെ സർക്കാർ നൽകി കഴിഞ്ഞു. ഇത് അവരുടെ കയ്യിൽ എത്തിയെന്ന് ഉറപ്പ് വരുത്തിയാൽ മാത്രം മതി. ദേശസാൽകൃത ബാങ്ക് അക്കൗണ്ടിലേക്ക് തുക വന്നാൽ മതി എന്ന് പറഞ്ഞവർക്കെല്ലാം പെൻഷൻ അതാത് ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും. അല്ലാത്തവർക്കെല്ലാം തെരഞ്ഞടുത്ത സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റുമാർ വീട്ടിൽ കൊണ്ടുവന്നു തരും [തന്നിട്ടുണ്ടാകും )..

നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ , അയൽക്കാർക്കോ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ദയവു ചെയ്തു താഴെ പറയുന്ന സഹായം ചെയ്തു നൽകുക. അവരുടെ അടുത്ത് നിന്നും അവരുടെ പെൻഷൻ ഐഡി വാങ്ങുക . [പെൻഷൻ ഐഡി 10 ൽ തുടങ്ങുന്ന 12 അക്കമുള്ള ഒരു നംമ്പറാണ്. ഇതിന് മുമ്പ് അവർക്ക് പെൻഷൻ ലഭിച്ച സ്ലിപ്പിൽ ഈ നമ്പറുണ്ടാകും ]
അതിന് ശേഷം https://welfarepension.lsgkerala.gov.in എന്ന വെബ് സൈറ്റിൽ കയറുക. സൈറ്റിന്റെ ഇടതു വശത്തു താഴെയായി കാണുന്ന Pensioners Search എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അവിടെ 12 അക്ക പെൻഷനർ ഐഡിയും താഴെ കാണുന്ന 4 അക്ക നമ്പറും നൽകി Search നൽകുക. അവരുടെ മുഴുവൻ വിവരങ്ങളും താഴെ വരുന്നതാണ്. ആ പേജിന് ഏറ്റവും അവസാനം വരുന്ന കോളത്തിലാണ് ഈ ഓണക്കാലത്തെ പെൻഷൻ വിതരണം സംബന്ധിച്ച വിവരം ഉണ്ടാവുക.. ഇതുവരെയും പെൻഷൻ ലഭിച്ചിട്ടില്ലെങ്കിൽ അവസാന കോളത്തിൽ ഇടതുവശത്തുള്ള DBT Reference നമ്പറിൽ ഒന്നു ക്ലിക്ക് ചെയ്യുക. അവർക്ക് പെൻഷൻ വീട്ടിൽ കൊണ്ടുവന്ന് തരുന്ന കളക്ഷൻ ഏജന്റിന്റെ ഫോട്ടോയും ഫോൺ നമ്പറും ലഭിക്കുന്നതാണ്. അദ്ദേഹത്തെ ബന്ധപ്പെടുക..
എല്ലാവരുടെയും കയ്യിൽ ഓണത്തിന് മുമ്പ്പെൻഷൻ എത്തുക എന്നത് ബഹു സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും , സഹകരണ സ്ഥാപനങ്ങളുടെയും , നമ്മുടെ ഓരോരുത്തരുടെയും സ്വപ്നമാണ്.. നമ്മളാൽ കഴിയുന്ന സഹായം ചെയ്തു നൽകാം..

(courtesy:akshayanedumpura)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത