തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ വെബ്സൈറ്റുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാര്‍, ഒൗദ്യോഗിക സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിലക്കുണ്ട്. ഇത് മറികടക്കാനാണ് സ്വന്തം വെബ്സൈറ്റുമായി രംഗത്തുവന്നത്. http://oommenchandy.net എന്നാണ് സൈറ്റിന്്റെ പേര്. സ്വകാര്യ വെബ് സൈറ്റാണെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നേട്ടങ്ങളും പദ്ധതികളുമാണ് സൈറ്റില്‍ പ്രധാനമായും ഉള്‍പെടുത്തിയിരിക്കുന്നത്.
കൊച്ചി മെ¤്രടാ, സ്മാര്‍ട് സിറ്റി, എല്‍.എന്‍.ജി ടെര്‍മിനല്‍, കണ്ണൂര്‍ വിമാനത്താവളം, ജനസമ്പര്‍ക്ക പരിപാടി, കുട്ടനാട് പാക്കേജടക്കം നിരവധി സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ‘സ്വകാര്യ’വെബ്സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പെടുന്ന ലിങ്കും സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!