കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സേവനാവകാശ നിയമം 2012 സംസ്ഥാനത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ഈ നിയമമനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ഓരോ പൗരന്‍െറയും അവകാശമായി മാറും. ഓരോ ഓഫിസില്‍നിന്നും ലഭിക്കേണ്ട വ്യത്യസ്ത സേവനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. സേവനം നല്‍കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനെയും സേവനം നല്‍കുന്നതില്‍ വീഴ്ചയോ കാലതാമസമോ ഉണ്ടായാല്‍ അപ്പീല്‍ നല്‍കേണ്ട അധികാരികളെയും ഈ നിയമ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് സമയബന്ധിതമായി സേവനം ലഭിക്കേണ്ടത് ഒൗദാര്യമല്ല, അവകാശമാണ് എന്ന തിരിച്ചറിവ് പൊതുജനങ്ങളിലുണ്ടാവണം. വിവരാവകാശ നിയമം രാജ്യത്തുണ്ടാക്കിയ മാറ്റംപോലെ സുപ്രധാനമായ മാറ്റം ഭരണരംഗത്തുണ്ടാക്കാന്‍ ഈ നിയമത്തിന് സാധിക്കും. നിയുക്ത ഉദ്യോഗസ്ഥന്‍ മതിയായതും യുക്തിസഹവുമായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് രേഖാമൂലമുള്ള ഉത്തരവിലൂടെ 500 രൂപയില്‍ കുറയാത്തതും 5000 രൂപയില്‍ കൂടാത്തതുമായ പിഴ ചുമത്താവുന്നതാണ്.
ഈ നിയമമനുസരിച്ച് വില്ളേജ് ഓഫിസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ലഭിച്ചാല്‍ ആറ് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിയുക്ത ഉദ്യോഗസ്ഥന്‍ വില്ളേജ് ഓഫിസറാണ്. ഒന്നാം അപ്പീല്‍ അധികാരി തഹസില്‍ദാരും രണ്ടാം അപ്പീല്‍ അധികാരി റവന്യു ഡിവിഷനല്‍ ഓഫിസറുമാണ്. ജാതി സംബന്ധിച്ച സംശയമില്ളെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകം (പട്ടികജാതി/വര്‍ഗം ഒഴികെ) നല്‍കണം. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് പരമാവധി മൂന്നു ദിവസത്തിനകവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഏഴു ദിവസത്തിനകവും നല്‍കണം. താലൂക്ക്, റവന്യു ഡിവിഷനല്‍ ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ നടത്തുന്ന ദിവസംതന്നെ നല്‍കണം. കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും അപേക്ഷകന് നല്‍കണം.
ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് പരമാവധി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ നിയമത്തില്‍ ദിവസം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പ്രവൃത്തി ദിവസം എന്നാണ്. ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ഓഫിസുകളില്‍നിന്ന് നല്‍കേണ്ട സേവനങ്ങളുടെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് 46ലൂടെ ലഭിക്കുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!