[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഡിസംബർ 27, 2016

ജനനസർട്ടിഫിക്കറ്റ് നിർബന്ധമില്ല; പാസ്പോർട് ഇനി ലളിതം..................??


ന്യൂഡൽഹി ∙ പാസ്പോർട്ട് അപേക്ഷാ വ്യവസ്ഥകൾ സർക്കാർ ഉദാരമാക്കി. അനുബന്ധരേഖകൾ അപേക്ഷകനു സ്വയം സാക്ഷ്യപ്പെടു‌ത്താം. ജനനത്തീയതി തെളിയിക്കുന്നതിനു സർക്കാരിൽനിന്നോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നോ ഉള്ള രേഖ ന‌ൽകിയാൽ മതി. ഏതെങ്കിലും കാരണത്താൽ പാസ്പോർട്ടിൽ മാതാ‌പിതാക്കളിൽ ഒരാളുടെ മാത്രം പേരു മതിയെന്ന് അപേക്ഷകൻ താൽപര്യപ്പെട്ടാൽ അതിനും അനുമതി നൽകും.

പരിഷ്കരിച്ച നിബന്ധനകൾ ഉൾപ്പെടുത്തി ഉടൻ വിജ്ഞാപനം പുറത്തിറക്കുമെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു. 1989 ജനുവരി 26നുശേഷം ജനിച്ചവർ ജനന സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്നായിരുന്നു നിലവിലുള്ള നിബ‌ന്ധന. ‌ഇനി മുതൽ എല്ലാ അപേക്ഷകർ‌ക്കും പല അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്നു ‌ജനനത്തീയതിക്കുള്ള തെളിവായി സമർപ്പിക്കാം.

അംഗീകൃത രേഖകൾ ഇവ:

∙ ജനന–മരണ റജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ്, മുനിസിപ്പൽ കോർപറേഷൻ സർട്ടിഫിക്കറ്റ്, 1969ലെ ജനന–മരണ നിയമത്തിന്റെ അ‌ടിസ്ഥാനത്തിൽ ജനനം റജിസ്റ്റർ ചെയ്യാൻ അധികാരമുള്ളയാളുടെ സർട്ടിഫിക്കറ്റ്

∙ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്, സ്കൂൾ ടിസി, ഒടുവിൽ പഠിച്ച സ്കൂളിൽനിന്നോ വിദ്യാഭ്യാസ ബോർഡിൽ നിന്നോ ലഭിക്കുന്ന മട്രിക്കുലേഷൻ സർ‌ട്ടിഫിക്കറ്റ്

∙ പാൻ കാർഡ്, ആധാർ, ഇ–ആധാർ

∙ സർക്കാർ ജീവനക്കാരുടെ സർവീസ് റെക്കോർഡിന്റെ പകർപ്പ്, ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തിയ പേ പെൻഷൻ ഓർഡർ

∙ ഡ്രൈവിങ് ലൈസൻസ്, വോട്ടർ‌ കാർഡ്, ഇൻഷുറൻസ് പോളിസി

∙ ജനനത്തീയതി തെളിയിക്കുന്നതിനു രേഖകളില്ലാത്ത അനാഥക്കുട്ടികൾ‌ക്ക് അനാഥാലയ മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്

പാസ്പോർട്ട് അപേക്ഷയോടൊപ്പം ഇനി മുതൽ ഒൻപത് അനുബന്ധരേഖകൾ മതി. ഇതുവരെ 15 രേഖകൾ നൽകേണ്ടിയിരുന്നു. അനുബന്ധരേഖകൾ സ്വയം സാക്ഷ്യപ്പെടുത്താം; നോട്ടറിയും മജിസ്ട്രേട്ടും വേണ്ട. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മാറിത്താമസിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തവർ പങ്കാളിയുടെ പേരു നൽ‌കേണ്ടതില്ല. വിവാഹമോചനത്തിനു തെളിവും സമർപ്പിക്കേണ്ട. രാജ്യത്തിനുള്ളിൽനിന്നു ദത്തെടുത്ത കുട്ടികളുടെ കാര്യത്തിൽ‌ ‌അപേക്ഷകൻ വെള്ളക്കടലാസിൽ പ്രസ്താവന നൽകിയാൽ മതി‌യാവും. 

മേലധികാരിയിൽനിന്നു സമ്മതപത്രമോ എൻഒസിയോ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സർക്കാർ‍ ഉദ്യോഗസ്ഥർക്കു പാസ്പോർട്ടിന് അപേക്ഷി‌ക്കാനുള്ള നടപടിക്രമങ്ങളും ഉദാരമാക്കി. അപേക്ഷിക്കുന്ന കാര്യം മേലധികാരിയെ അറി‌യിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ നിശ്ചിത അനുബന്ധരേഖയിൽ എഴുതി നൽകിയാൽ മതിയെന്നാണു പുതിയ വ്യവസ്ഥ. വിദേശകാര്യ മന്ത്രാലയവും വനിതാ–ശിശു ക്ഷേമ മന്ത്രാലയവും ചേർന്നു നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശയനുസരിച്ചാണു പാ‌‌സ്പോർട്ട് അപേക്ഷകൾക്കുള്ള നിബന്ധനകൾ സർക്കാർ ഉദാരമാക്കിയത്.

സന്യാസിമാർക്ക് ഗുരുവിന്റെ പേരു നൽകാം

സന്യാസിമാർക്ക് ഇനി മാതാപിതാക്കൾ‌ക്കു പകരം ആത്മീയ ഗുരുവിന്റെ പേരു നൽകി പാസ്പോർട്ടിന് അപേ‌‌ക്ഷിക്കാം. എന്നാൽ, മാതാപിതാക്കളുടെ സ്ഥാനത്തു ഗുരുവിന്റെ പേരെഴുതിയ ഏതെങ്കിലും സർക്കാർ രേഖ ഹാജരാക്കിയാലേ ഇത് അനുവദിക്കൂ എ‌ന്നു മുഖ്യ പാസ്പോർട്ട് ഓഫിസർ അരുൺ ചാറ്റർജി അറിയിച്ചു. വോട്ടർ കാ‌ർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ ഹാജരാക്കാം. രാജ്യത്തെ ഹെഡ് പോസ്റ്റ് ഓഫിസുകൾ വൈകാതെ അനുബന്ധ പാസ്പോർട് സേവാകേന്ദ്രങ്ങളാകും. പരീക്ഷണ പദ്ധതി നടപ്പാക്കിയ ശേഷമായിരി‌ക്കും ഇതു വ്യാപകമാക്കുകയെന്നു വി‌ദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Live Thejas News !!

Error loading feed.

Bahrain

Error loading feed.

Saudi Arabia News

Error loading feed.

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

Thejas Trade news Online

Error loading feed.